scorecardresearch

WhatsApp- ഇനി ഗൂഗിൾ ഡ്രൈവിലേക്ക് വാട്സ്ആപ്പ് ബാക്കപ്പ് എത്ര വേണമെങ്കിലും അപ്ലോഡ് ചെയ്യാനാവില്ല; പുതിയ മാറ്റം ഉടൻ

വാട്ട്‌സ്ആപ്പ് ബാക്കപ്പിന് ഇനി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് സ്‌പെയ്‌സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം

വാട്ട്‌സ്ആപ്പ് ബാക്കപ്പിന് ഇനി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് സ്‌പെയ്‌സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം

author-image
Tech Desk
New Update
Whatsapp, വാട്സ്ആപ്പ്

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. മെസേജ് അയക്കുന്നതിനുള്ള ഈ ആപ്പിൽ ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നതിന് പലരും ഗൂഗിൾ ഡ്രൈവിനെ ആശ്രയിക്കുന്നു. ഗൂഗിൾ ഡ്രൈവിലേക്കുള്ള വാട്ട്‌സ്ആപ്പ് ബാക്കപ്പിന് ഇനി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലെ സ്‌റ്റോറേജ് സ്‌പെയ്‌സിൽ അൺലിമിറ്റഡായ ഇടം ലഭിക്കുന്നത് ഉടൻ അവസാനിച്ചേക്കാം.

Advertisment

ആൻഡ്രോയിഡ് ഉപയോക്താക്കൾ ഭാവിയിൽ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ ചേർക്കുമ്പോൾ അതിനനുസരിച്ച് ഡ്രൈവിലെ ഇടം കുറച്ച് കണക്കക്കുമെന്ന് ഡബ്ലുഎബീറ്റഇൻഫോ എന്ന ബ്ലോഗ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് സ്പേസ് കൂടുതൽ വേണമെങ്കിൽ പണമടച്ചുള്ള ഗൂഗിൾ വൺ പ്ലാൻ തിരഞ്ഞെടുക്കാൻ അവരോട് ആവശ്യപ്പെട്ടേക്കാം.

ഐഒഎസിൽ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഐക്ലൗഡിലേക്കാണ് ബാക്കപ്പ് ചെയ്യുകയെന്നും ഓർമ്മിക്കുക. ഐക്ലൗഡിൽ ആപ്പിൾ അഞ്ച് ജിബി സൗജന്യ സ്റ്റോറേജ് സ്പേസ് മാത്രമേ നൽകുന്നുള്ളൂ.

ഗൂഗിൾ ഫോട്ടോസ് വഴി അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സൗജന്യ സ്‌റ്റോറേജിൽ നിന്ന് കുറയ്ക്കുന്ന തരത്തിൽ ഗൂഗിൾ ഫോട്ടോസിൽ സമാനമായ ഒരു മാറ്റം 2021-ൽ ഗൂഗിൾ നടപ്പിലാക്കിയിരുന്നു. സാധാരണഗതിയിൽ, ജിമെയിൽ, ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് മുതലായവയിലുടനീളം ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഗൂഗിൾ 15 ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.

Advertisment

Also Read: WhatsApp-വാട്സ്ആപ്പ്: നിങ്ങളുടെ ചാറ്റ് സുരക്ഷിതമാക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

റിപ്പോർട്ട് അനുസരിച്ച്, ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് ചെയ്യുമ്പോൾ വാട്ട്‌സ്ആപ്പ് ചാറ്റുകൾ നിയന്ത്രിക്കാനും ഗൂഗിൾ ഡ്രൈവിൽ ഇടം ലാഭിക്കുന്നതിനായി ചില വിഭാഗം സന്ദേശങ്ങൾ ഒഴിവാക്കാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും.

ഫീച്ചർ പുറത്തിറങ്ങുമ്പോൾ അത് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന സ്ട്രിംഗ് കോഡും റിപ്പോർട്ട് പങ്കിട്ടു. 'ഗൂഗിൾഡ്രൈവ് ബാക്കപ്പ് മാറുകയാണ്' എന്ന് പറയുന്ന ഒരു അറിയിപ്പ് ഭാവിയിൽ ദൃശ്യമാകും. ഉപയോക്താക്കളുടെ ഗൂഗിൾ ഡ്രൈവ് ഏതാണ്ട് നിറയുകയും അവർ ഗൂഗിൾ ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവർക്ക് അറിയിപ്പുകൾ ലഭിക്കും.

വാട്ട്‌സ്ആപ്പ് ബാക്കപ്പുകൾ സൗജന്യമായി സംഭരിക്കുന്നതിന് ഗൂഗിൾ ഒരു നിശ്ചിത ക്വാട്ട വാഗ്ദാനം ചെയ്യുമെങ്കിലും അത് പരിമിതമായ പ്ലാനായിരിക്കുമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എത്രത്തോളം സൗജന്യ സ്റ്റോറേജ് നൽകുമെന്ന് വ്യക്തമല്ല. ഈ കാര്യത്തിൽ ഗൂഗിൾ അധികം ഉദാരത കാണിക്കില്ലെന്നാണ് ഞങ്ങളുടെ അനുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക്, പ്രധാനമായും ആൻഡ്രോയിഡ് ഉപയോഗിക്കുന്നവരാണ്, വാട്ട്‌സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യാൻ ഡ്രൈവ് ഉപയോഗിക്കുന്നവരും. ആ ഉപയോക്താക്കൾക്ക്, ഇത് ഒരു മോശം വാർത്തയായിരിക്കും. പ്രത്യേകിച്ച് സൗജന്യ ഗൂഗിൾ അക്കൗണ്ടിലുള്ളവർക്ക്.

നയം മാറിക്കഴിഞ്ഞാൽ, വാട്ട്‌സ്ആപ്പ് ചാറ്റുകൾക്ക് ഒരാളുടെ ഗൂഗിൾ അക്കൗണ്ടിൽ ഇടം തികയാതിരിക്കപം.

ഉപയോക്താക്കൾ ഒന്നുകിൽ ഗൂഗിൾ വണ്ണിന്റെ പണമടച്ചുള്ള പതിപ്പിനായി സൈൻ അപ്പ് ചെയ്യേണ്ടി വരും. അല്ലെങ്കിൽ ബാക്കപ്പ് ചെയ്യുന്ന ഉള്ളടക്കം കുറയ്ക്കേണ്ടി വരും. വീഡിയോ അടക്കമുള്ള മീഡിയ ഉള്ളടക്കം പോലുള്ള ചില തരത്തിലുള്ള സന്ദേശങ്ങൾ ബാക്കപ്പ് ചെയ്യാചെ ഒഴിവാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനുള്ള ഒരു ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത് ഈ മാറ്റത്തിന്റെ ഭാഗമായാണെന്നും കരുതാം.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: