കൊച്ചി: പ്രവാസികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടേയും വോയ്സ് കമാന്റിലൂടേയും ഇന്ത്യയിലേക്കു പണമയക്കാനുള്ള രണ്ടു പുതിയ മാര്‍ഗ്ഗങ്ങള്‍ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു.
വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളോ ഇ-മെയിലോ ഉപയോഗിച്ചും ആപ്പിളിന്റെ സിരിയില്‍ നല്കുന്ന വോയ്സ് കമാന്റ് ഉപയോഗിച്ചുമാണ് പണമയക്കാന്‍ അവസരം ലഭിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ മണി2 ഇന്ത്യ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണിതു ചെയ്യാനാവുക. വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണമയക്കാന്‍ വളരെ സൗകര്യ പ്രദമായ ഒന്നാണിത്.
പ്രവാസികള്‍ക്ക് ഇന്ത്യയിലെ ഏതു ബാങ്കിലേക്കും സൗകര്യപ്രദമായി പണമയക്കാന്‍ സൗകര്യമൊരുക്കുന്നതാണ് ആപ്പിള്‍ സിരിയിലൂടെയുള്ള വോയസ് കമാന്റ്. ഇതു വഴി ശബ്ദ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് രാജ്യാന്തര പണമടവു സേവനം ലഭ്യമാക്കിയ രാജ്യത്തെ ആദ്യ ബാങ്കായി ഐസിഐസിഐ. ബാങ്ക് മാറിയിരിക്കുകയാണ്. ഉപഭോക്താവിന് തന്റെ ആപ്പിള്‍ ഐ ഫോണിലെ വെര്‍ച്വല്‍ വോയ്സ് അസിസ്റ്റന്റായ സിരിയില്‍ നല്കുന്ന ലളിതമായ ഒരു കമാന്റ് വഴി ഇന്ത്യയിലുള്ള നിലവിലുള്ള സ്വീകര്‍ത്താക്കള്‍ക്കു പണമയക്കാനാവും. മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്ന അഞ്ചു ഘട്ട പ്രക്രിയയുടെ സ്ഥാനത്താണ് ലളിതമായ ഈ രീതി. ഐഒഎസ് പത്തോ അല്ലെങ്കില്‍ അതിനു മുകളിലുള്ള പതിപ്പുകളോ ഉള്ള ആപ്പിള്‍ ഐ ഫോണ്‍ അല്ലെങ്കില്‍ ഐ പാഡ് ഉപയോഗിച്ച് മണി2 ഇന്ത്യ മൊബൈല്‍ ആപ്പിലൂടെ എല്ലാ ദിവസവും 24 മണിക്കൂറും ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.