ഇനി വോയ്സ് മെസേജും അയക്കാം; പുതിയ ഫീച്ചറുമായി ട്വിറ്റർ

നിലവിൽ ഇന്ത്യ, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചത്

twitter, twitter farmers leaders ban, ട്വിറ്റർ, twitter bans farmer leaders, കേന്ദ്ര സർക്കാർ, the caravan twitter banned, farmers protest, twitter india, indian express news

ഡയരക്ട് മെസേജ് വഴി ശബ്ദ സന്ദേശങ്ങൾ അയക്കുന്നതിനുള്ള ഫീച്ചർ ട്വിറ്റർ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ഇപ്പോൾ പരമാവധി 140 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ് മെസേജുകൾ അയയ്‌ക്കാൻ കഴിയും. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ട്വിറ്റർ ലഭ്യമാക്കിയത്. നിലവിൽ ഇന്ത്യ, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത കുറച്ച് രാജ്യങ്ങളിലാണ് പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിച്ചത്.

“ഇന്ത്യ ട്വിറ്റർ മുൻ‌ഗണന നൽകുന്ന വിപണിയാണ്, അതിനാലാണ് ഞങ്ങൾ പുതിയ സവിശേഷതകൾ നിരന്തരം പരീക്ഷിക്കുന്നതും സേവനത്തെക്കുറിച്ചുള്ള ഇവിടത്തെ ആളുകളുടെ അനുഭവത്തിൽ നിന്ന് പഠിക്കുന്നതും. ഡയരക്ട് മെസേജ് വഴി ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനുള്ള പരീക്ഷണം‌ രാജ്യത്തേക്ക് കൊണ്ടുവരുന്നതിലൂടെ ആളുകൾ‌ക്ക് സ്വന്തം ശബ്ദത്തിൽ സ്വയം പ്രകടിപ്പിക്കുന്നതിനു കഴിയു, ”ട്വിറ്റർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ മനീഷ് മഹേശ്വരി പറഞ്ഞു.

ശബ്ദ സന്ദേശം അയക്കുന്നതെങ്ങനെ?

ട്വിറ്ററിലെ വോയ്‌സ് റെക്കോർഡിംഗ് ഐക്കണിൽ ടാപ്പുചെയ്ത് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് നിലവിലുള്ളതോ അല്ലെങ്കിൽ പുതിയതോ ആയ ചാറ്റിലേക്ക് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയും. ശബ്ദ സന്ദേശം പൂർത്തിയായിക്കഴിഞ്ഞാൽ, ഐക്കണിൽ ടാപ്പുചെയ്ത് അയയ്ക്കാൻ കഴിയും. ഐഒഎസ് ഉപയോക്താക്കൾക്ക് അവരുടെ സന്ദേശം റെക്കോർഡുചെയ്യാനും ഹോൾഡ് ചെയ്യാനും ഓപ്ഷനുണ്ട്, തുടർന്ന് സ്വൈപ്പുചെയ്‌ത് റിലീസ് ചെയ്ത് അത് അയക്കാനാവും.

Read More: എന്താണ് ബ്രിഡ്ജ്ഫൈ; മ്യാൻമർ പട്ടാള അട്ടിമറി സമയത്ത് 48 മണിക്കൂറിനിടെ 10 ലക്ഷം പേർ ഡൗൺലോഡ് ചെയ്ത ആപ്പ്?

പുതിയ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങളിലാണ് ലഭ്യമാകുന്നതെങ്കിലും, ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ വെബ് പതിപ്പിലും ഈ ശബ്ദ സന്ദേശങ്ങൾ കേൾക്കാൻ കഴിയും.

കുറച്ച് കാലമായി മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഒരു സവിശേഷതയാണ് ശബ്ദ സന്ദേശം. ഡയരക്ട് മെസേജ് ഓപ്ഷൻ കൂടുതൽ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്വിറ്ററിന്റെ ശ്രമമാണ് പുതിയ വോയ്സ് മെസേജ് ഓപ്ഷൻ.

Read More: നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഇല്ലാതാക്കാം? ചാറ്റ് വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Twitter testing voice dm feature india how to send

Next Story
Samsung Galaxy F62 Mid-Range Smartphone: സാംസങ് ഗാലക്സി എഫ്62; പുതിയ മിഡ്റെയ്ഞ്ച് സ്മാർട്ട്ഫോണുമായി സാംസങ്Keywords: samsung galaxy f62, samsung galaxy f62 launch, samsung galaxy f62 price, samsung galaxy f62 price in india, samsung galaxy f62 specifications, samsung galaxy f62 features, samsung galaxy f62 india launch, galaxy f62, galaxy f62 launch, galaxy f62 india launch, galaxy f62 price, galaxy f62 price in india, galaxy f62 specifications, galaxy f62 features, samsung galaxy f62 sale date, സാംസങ് ഗാലക്‌സി എഫ്62, സാംസങ് ഗാലക്‌സി എഫ് 62, ഗാലക്‌സി എഫ്62, ഗാലക്‌സി എഫ് 62, സാംസങ് എഫ്62, സാംസങ് എഫ് 62, എഫ്62, എഫ് 62, സാംസങ് , ഗാലക്‌സി, സാംസങ് എഫ് സീരീസ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com