Latest News

നിയമസഭാ തിരഞ്ഞെടുപ്പ്: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ട്വിറ്റർ

തിരഞ്ഞെടുപ്പ് വിവരങ്ങൾ സെർച്ച് ചെയ്യാനുള്ള സൗകര്യവും പുതിയ ഇമോജികളും അടക്കമുള്ള ഫീച്ചറുകളാണ് ട്വിറ്റർ അവതരിപ്പിച്ചത്

twitter, twitter farmers leaders ban, ട്വിറ്റർ, twitter bans farmer leaders, കേന്ദ്ര സർക്കാർ, the caravan twitter banned, farmers protest, twitter india, indian express news

കേരളത്തിലും പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ സെർച്ച് ചെയ്യുന്നതിനുള്ള സംവിധാനം അടക്കമുള്ള ഫീച്ചറുകൾ അവതരിപ്പിച്ച് ട്വിറ്റർ. ഇതിന്റെ ഭാഗമായി ഇലക്ഷൻ സ്പെഷൽ ഇമോജികളും യുവാക്കളെ ലക്ഷ്യമിട്ടുള്ള ചർച്ചാ പരമ്പരകളും ട്വിറ്റർ ആരംഭിച്ചിട്ടുണ്ട്.

“സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടികൾ, പൗരന്മാർ, മാധ്യമങ്ങൾ, സമൂഹം എന്നിവ തമ്മിലുള്ള അറിവു നൽകുന്നതും ആരോഗ്യകരവുമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി” ആണ് ഈ സംരംഭങ്ങൾ ആരംഭിച്ചതെന്ന് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ (@ECISVEEP), സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ എന്നിവയുടെ ഹാൻഡിലുകളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കാനും സ്ഥാനാർത്ഥി പട്ടികകൾ, വോട്ടിംഗ് തീയതികൾ, പോളിംഗ് ബൂത്തുകൾ, ഇവിഎം വോട്ടർ രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കാൻ പുതിയ തിരച്ചിൽ സംവിധാനം സഹായകരമാവും.

Read More: വാട്സ്ആപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് സിഗ്നലിലേക്ക് മാറുകയാണോ: എങ്കിൽ ഈ ഫീച്ചറുകൾ നഷ്ടമാവും

മലയാളം, ഇംഗ്ലീഷ്, ബംഗാളി, തമിഴ്, ആസാമി, ഹിന്ദി എന്നീ ആറ് ഭാഷകളിൽ ഈ സേവനങ്ങൾ ലഭ്യമാവും. #विधानसभाचुनाव2021, #বাংলার ভোট 2021, #കേരളാതെരഞ്ഞെടുപ്പ്2021, #অসমনিৰ্বাচন২০২১, #தமிழ்நாடுதேர்தல்2021, #புதுச்சேரிவாக்கெடுப்பு2021 തുടങ്ങിയ ഹാഷ്ടാഗുകളിൽ ഈ വിവരങ്ങൾ കണ്ടെത്താനും കഴിയും,

വോട്ടവകാശം വിനിയോഗിച്ച ഒരു പൗരനെ പ്രതിനിധീകരിക്കുന്നതിനായി മഷി പുരട്ടിയ വിരലിന്റെ ഇമോജികളും ട്വിറ്റർ അവതരിപ്പിച്ചു. ഇത് മെയ് 10 വരെ ലഭ്യമാകും.

വോട്ട് ചെയ്യുന്നത് സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന്, ദേശീയ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെയും സിവിൽ സൊസൈറ്റിയുടെയും സഹായത്തോടെയുള്ള ഉള്ളടക്കങ്ങൾ ട്വിറ്റർ ലഭ്യമാക്കും.

ബൂത്തുകൾ, പോസ്റ്റൽ ബാലറ്റുകൾ, കോവിഡ് -19 നിയന്ത്രണങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ ആളുകളുടെ ഹോം ടൈംലൈനുകളിലും സെർച്ചിലും ലഭ്യമാക്കും.

Read More: ടെലിഗ്രാമിൽ വോയ്സ്, വീഡിയോ കോളുകൾ ചെയ്യുന്നതെങ്ങനെ?

യുവ ഇന്ത്യക്കാർക്കിടയിൽ തിരഞ്ഞെടുപ്പ് സാക്ഷരതയും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ഡെമോക്രസിഅഡ്ഡ (#DemocracyAdda) എന്ന ചർച്ചാ പരമ്പര ആരംഭിക്കുന്നതിനായി യൂത്ത് കി ആവാസുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ടെന്ന് ട്വിറ്റർ വ്യക്തമാക്കി. “ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി ഭാഷകളിൽ സീരീസ് ലഭ്യമാകും. ലിംഗസമത്വം, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് യുവ പൗരന്മാർ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ, സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ എന്നിവരുമായി തത്സമയ വീഡിയോ സെഷനുകളും ട്വീറ്റ് ചാറ്റുകളും നടത്തും,” ട്വിറ്റർ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ സ്ത്രീകളുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി, ഹെർ പൊളിറ്റിക്കൽ സ്റ്റോറി (#HerPoliticalJourney) എന്ന വീഡിയോ സീരീസിന്റെ രണ്ടാം സീസണും ട്വിറ്റർ ആരംഭിക്കുന്നുണ്ട്.

“രാഷ്ട്രീയ ജീവിതം പിന്തുടരുമ്പോൾ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. വനിതാ നേതാക്കളുമായി പ്രമുഖ വനിതാ മാധ്യമപ്രവർത്തകർ നടത്തുന്ന അഭിമുഖങ്ങൾ ഇതിലുണ്ടാവും. ഇംഗ്ലീഷ്, തമിഴ്, ബംഗാളി, മലയാളം, ആസാമീസ് എന്നീ ഭാഷകളിൽ വീഡിയോകൾ റെക്കോർഡുചെയ്യും,” ട്വിറ്റരിന്റെ പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Twitter launches new search prompt custom emoji for assembly polls

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express