scorecardresearch

ത്രെഡ്സ് നല്‍കാത്ത പത്ത് ഫീച്ചറുകള്‍ ട്വിറ്ററിലുണ്ട്; ഏതൊക്കെയെന്നറിയാം

ട്വിറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരവധി പ്രധാന ഫീച്ചറുകള്‍ ത്രെഡ്‌സിനില്ല.

ട്വിറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരവധി പ്രധാന ഫീച്ചറുകള്‍ ത്രെഡ്‌സിനില്ല.

author-image
Tech Desk
New Update
Threads|twitter|instagram

ത്രെഡ്‌സ് ഇങ്ങനെ പോയാല്‍ പോര, ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുകള്‍

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റവും പുതിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ത്രെഡ്സ് അവതരിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 100 ദശലക്ഷത്തിലധികം സൈന്‍-അപ്പുകളുമായി മുന്നേറുകയാണ്. ഇന്‍സ്റ്റാഗ്രാം ടീം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത, ത്രെഡ്‌സ് ട്വിറ്ററിന് സമാനമായതും പരിചിതവുമായ ഉപയോക്തൃ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പുതിയ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ എതിരാളിയായ ട്വിറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിരവധി പ്രധാന ഫീച്ചറുകള്‍ ത്രെഡ്‌സിനില്ല.

Advertisment

ഹാഷ് ടാഗില്ല
ട്വിറ്ററിലെ പേലൊ ട്രെന്‍ഡിങ് അറിയാനുള്ള സംവിധാനം ത്രെഡ്‌സിലില്ല. എന്നാല്‍ മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എന്നിവയ്ക്ക് വര്‍ഷങ്ങളായി ഹാഷ്ടാഗ് പിന്തുണയുണ്ട്, വരും ദിവസങ്ങളില്‍ ത്രെഡ്‌സില്‍ ഇത് ലഭിക്കാന്‍ സാധ്യതയുണ്ട്.

വെബ് പതിപ്പില്ല
ഏത് വെബ് ബ്രൗസറിലും ട്വിറ്റര്‍ ആക്സസ് ചെയ്യാന്‍ കഴിയും. ത്രെഡ്‌സില്‍ നിലവില്‍ ആപ്പ് മുഖേനയേ പ്രവേശനമുള്ളു. Threads.net എന്ന ഔദ്യോഗിക വെബ്സൈറ്റ് ഉള്ളപ്പോള്‍, ത്രെഡ്‌സിന്റെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയില്ല
ട്വിറ്റര്‍ അടുത്തിടെ അതിന്റെ പ്രീമിയം ഉപയോക്താക്കള്‍ക്കായി ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷന്‍ ചേര്‍ത്തു. ഒരിക്കല്‍ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ ത്രെഡ്സ് ഉപയോക്താക്കളെ അനുവദിക്കുന്നില്ല. ഉപയോക്താവ് ഒന്നുകില്‍ ത്രെഡ്സ് ആപ്പില്‍ ഒരു പുതിയ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ സൃഷ്ടിക്കുകയോ ചെയ്യണം. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഈ ഫീച്ചര്‍ കുറച്ചുകാലമായി ലഭ്യമായതിനാല്‍, വരും ദിവസങ്ങളില്‍ ത്രെഡ്‌സില്‍ ഈ ഫീച്ചര്‍ ലഭിച്ചേക്കും.

Advertisment

ഡിഎം ഓപ്ഷന്‍ ഇല്ല
ത്രെഡ്‌സ് അതിന്റെ പ്ലാറ്റ്ഫോമില്‍ നേരിട്ട് സന്ദേശമയയ്ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നില്ല, മാത്രമല്ല അധിക സ്വകാര്യതയ്ക്കായി ഇത് അടുത്തിടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രാപ്തമാക്കി. ഉപയോക്താക്കള്‍ക്ക് പരസ്പരം സ്വകാര്യമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നാണ് ഇതിനര്‍ത്ഥം.

എഐ ആള്‍ട്ട് ടെക്സ്റ്റ്
ആള്‍ട്ട് ടെക്സ്റ്റ് അല്ലെങ്കില്‍ ആര്‍ട്ടര്‍നേറ്റീവ് ടെക്സ്റ്റ് എന്നത് ഒരു ചിത്രത്തിന്റെയോ വീഡിയോയുടെയോ വിവരണമാണ്. മിക്ക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ആള്‍ട്ട് ടെക്സ്റ്റ് ഇഷ്ടാനുസൃതമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു, ത്രെഡ്‌സ് അങ്ങനെ ചെയ്യുന്നില്ല. പകരം, ഇത് നിലവില്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച ആര്‍ട്ടര്‍നേറ്റീവ് ടെക്സ്റ്റ് ഉപയോഗിക്കുന്നു, സ്‌ക്രീന്‍ റീഡറുകളെ ആശ്രയിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇത് ആക്സസ്സ് കുറവാണ്.

ട്രെന്‍ഡിംഗ്
ട്വിറ്ററില്‍ സംഭവിക്കുന്ന വാര്‍ത്തകള്‍ കണ്ടെത്താനുള്ള എളുപ്പവഴികളില്‍ ഒന്നാണ് ട്രെന്‍ഡിംഗ് വിഷയങ്ങള്‍, ത്രെഡ്‌സില്‍ ദി വെര്‍ജുമായുള്ള ഒരു ആശയവിനിമയത്തില്‍, ഇന്‍സ്റ്റാഗ്രാം സിഇഒ പറഞ്ഞു, ത്രെഡ്‌സ് 'ഹാര്‍ഡ് ന്യൂസ്' നുള്ളതല്ല, അതിനാല്‍, എപ്പോള്‍ വേണമെങ്കിലും ഇതിന് ഒരു ട്രെന്‍ഡിംഗ് വിഷയം ലഭിച്ചേക്കില്ല.

പരസ്യങ്ങളില്ല
ഇത് ഒരു നല്ല കാര്യമാണെങ്കിലും, ട്വിറ്റില്‍ നിലവില്‍ പരസ്യങ്ങളാല്‍ നിറഞ്ഞിരിക്കുമ്പോള്‍ ത്രെഡ്‌സ് പരസ്യങ്ങള്‍ കാണിക്കുന്നില്ല. ഗണ്യമായ എണ്ണം (1 ബില്യണ്‍) ഉപയോക്താക്കളെ ലഭിച്ചില്ലെങ്കില്‍ ത്രെഡ്‌സിന് പരസ്യങ്ങള്‍ ലഭിക്കില്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് സൂചന നല്‍കിയിട്ടുണ്ട്.

ത്രെഡ്‌സ് പോസ്റ്റ് എംബഡഡ് ചെയ്യാനാകില്ല
ത്രെഡ്‌സ് ഉപയോഗപ്രദമായ എന്തെങ്കിലും കണ്ടെത്തിയോ, അത് നിങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തണോ? നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. നിലവില്‍, ത്രെഡ്‌സില്‍ ഒരു എംബഡഡ് പോസ്റ്റ് ലിങ്ക് സൃഷ്ടിക്കുന്നതിനുള്ള വ്യവസ്ഥയില്ല. ട്വിറ്റര്‍ വളരെക്കാലമായി എംബഡഡ് പോസ്റ്റ് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്.

ക്രോണോളജിക്കല്‍ ഫീഡ് ഇല്ല
'ഫോളോവിംഗ്' ഫീഡ് ഉള്ള ട്വിറ്ററില്‍ നിന്ന് വ്യത്യസ്തമായി, ത്രെഡ്‌സ് ഒരൊറ്റ ഫീഡ് മാത്രമേ ഉള്ളൂ, അതിന് ട്രെന്‍ഡിംഗ് പോസ്റ്റുകളും ഫോളോവേഴ്സില്‍ നിന്നുള്ള പോസ്റ്റുകളും ഉണ്ടാകും. നിങ്ങള്‍ ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്ന് മാത്രം പോസ്റ്റുകള്‍ വായിക്കാന്‍ ത്രെഡ്‌സില്‍ ഓപ്ഷനും ഇല്ല.

Technology Twitter

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: