സ്‌മാർട്ഫോൺ രംഗത്ത് വലിയ മാറ്റങ്ങൾക്കും ചലനങ്ങൾക്കും തുടക്കം കുറിച്ച മാസമാണ് കടന്നു പോകുന്നത്. അതിന്റെ തുടർച്ച മാർച്ചിലും പ്രതീക്ഷിക്കാം. ബജറ്റ് ഫോണുകളുടെ ഗണത്തിലും പുതിയ അവതരപ്പിക്കലുകളുണ്ടായി. 20000 രൂപയ്ക്ക് താഴെ സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച ഫോണുകൾ പരിചയപ്പെടുകയാണ് ഈ ലേഖനത്തിൽ.

റെഡ്മി നോട്ട് 7 പ്രോ

ചൈനീസ് വമ്പന്മാരായ ഷവോമിയുടെ ഏറ്റവും പുതിയ ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 7 പ്രോ. 48 എംപി റെസലുഷനുമായി ഇറങ്ങിയ ഫോൺ സ്മാർട്ഫോൺ രംഗത്ത് വലിയ ചർച്ചയായി കഴിഞ്ഞിരിയ്ക്കുകയാണ്. രണ്ട് വ്യത്യസ്ത മെമ്മറികളിലാണ് ഫോൺ ലഭ്യമാകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയോടും കൂടിയ ഫോണിന് 13,999 രൂപയാണ് വില. 6 ജിബി റാമിലും 128 ജിബി റാമിലും എത്തുന്ന ഫോണിന് വില 16,999 രൂപയാണ്.

മാർച്ച് 13 മുതലാകും ഫോൺ വിപണിയിലെത്തുക. 48 എംപിയാണ് ഫോണിന്റെ ക്യാമറയെങ്കിലും ഡിഫോൾട്ട് മോഡിൽ 12 എംപി റെസലുഷനാകും ലഭ്യമാകുക. 48 എംപി റെസലുഷന് പ്രോ മോഡിലേയ്ക്ക് സ്വിച്ച് ചെയ്യണം.

സാംസങ് ഗ്യാലക്സി A 30

ഗ്യാലക്സി എ 30 ക്ക് 6.4 ഇഞ്ച്+സൂപ്പർ അമോൾഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ്. 16 എംപി (f/1.7) + 5 എംപി (f/2.2) ക്യാമറയും മുന്നിൽ 16 എംപിയുടെ സെൽഫി ക്യാമറയുമുണ്ട്. 15 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുളള 4,000 എംഎഎച്ച് ആണ് ബാറ്ററി. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് പവറേകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

റിയൽമി 2 പ്രോ

റിയൽമി 2 പ്രോയാണ് 2000 രൂപയിൽ താഴെ വിലയുള്ള മികച്ച മറ്റൊരു ഫോൺ. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,9990 രൂപയാണ് വില. 15,990 രൂപ വിലയുളള 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 14,990 രൂപയുമാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണ് 17,9990 രൂപയ്ക്കാണ് വാങ്ങാനാവുക. റിയൽമി 2 പ്രോയ്ക്ക് 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് റെസലുഷനുള്ള ഡിസ്‌പ്ലേയാണുളളത്. ഇരട്ട ക്യാമറയാണ് ഫോണിനുളളത്. പ്രധാന ക്യാമറയ്ക്ക് 16എംപി റെസലൂഷനും രണ്ടാമത്തെ ക്യാമറയ്ക്ക് 2എംപി റെസലൂഷനുമുണ്ട്. 3,500 എംഎഎച്ച് ആണ് ബാറ്ററി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook