പ്രൊമഷണല്‍ ക്യാമറയുടെ മികവില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന ക്യാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്മാര്‍ട്ട്ഫോണാണ് സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്ര. എന്നാല്‍ എസ് 23 അള്‍ട്ര മാത്രമല്ല മികച്ച ക്യാമറ അനുഭവം നല്‍കുന്ന സ്മാര്‍ട്ട് ഫോണ്‍. ക്യാമറയ്ക്ക് ഏറെ പ്രാധാന്യമുള്ള ആറ് സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം.
സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്ര
സൂം ഫൊട്ടോഗ്രഫിയുടെ രാജാവ് എന്ന് വേണമെങ്കില്‍ സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്രയെ വിശേഷിപ്പിക്കാണ്. 200 മെഗാ പിക്സല്‍ സെന്‍സറാണ് ഫോണിന്റെ പ്രധാന ക്യാമറയില്‍ നല്‍കിയിരിക്കുന്നത്. 3x, 10x ടെലിഫൊട്ടോ ലെന്‍സുകളും ഫോണില്‍ വരുന്നു.
സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര
സാംസങ് ഗ്യാലക്സി എസ് 23 അള്‍ട്രയുടെ വില 1.24 ലക്ഷമാണ്. എന്നാല്‍ എസ് 23 അള്‍ട്രയുടെ സമാന സൂമിങ് അനുഭവം അള്‍ട്ര 22-ല്‍ നിങ്ങള്‍ക്ക് ലഭിക്കും. ആമസോണില്‍ 94,890 രൂപയ്ക്ക് ഫോണ്‍ ലഭ്യമാണ്. 108 എംപിയാണ് പ്രധാന ക്യാമറ. ഒപ്പം 12 എംപി അള്‍ട്ര വൈഡും 10 എംപി ടെലിഫൊട്ടോ ലെന്‍സും വരുന്നു.
വിവൊ എക്സ് 80 പ്രൊ
ക്യാമറ അടിസ്ഥാനമാക്കിയുള്ള ഫോണുകളില്‍ ആകര്‍ഷകമായ ഒന്നാണ് വിവൊ എക്സ് 80 പ്രൊ. 50 എംപി സാംസങ് ജിഎന്‍വി, 48 എംപി അള്‍ട്ര വൈഡ്, 12 എംപി പോട്രെയിറ്റ് ക്യാമറ, എട്ട് എംപി സെന്‍സറുമാണ് ഫോണില്‍ വരുന്നത്.
പിക്സല്‍ 7 പ്രൊ
50 എംപിയാണ് പിക്സല്‍ 7 പ്രൊയുടെ പ്രധാന ക്യാമറ. 12 എംപി അള്‍ട്ര വൈഡും, 48 എംപി ടെലിഫൊട്ടോ ലെന്‍സുമാണ് വരുന്നത്.
ഐഫോണ്‍ 14 പ്രൊ മാക്സ്
ഐഫോണ്‍ 14 പ്രൊ മാക്സില്‍ 48 എംപിയാണ് പ്രധാന ക്യാമറ. 12 എംപി അള്‍ട്ര വൈഡും, 12 എംപി 2x ടെലിഫൊട്ടോയും 12 എംപി 3x ടെലിഫൊട്ടോയും ഒപ്പം വരുന്നു.
വണ്‍ പ്ലസ് 10 പ്രൊ
ട്രിപ്പിള്‍ ക്യാമറയാണ് വണ്‍ പ്ലസ് 10 പ്രൊയില്‍ വരുന്നത്. 48 എംപിയാണ് പ്രധാന ക്യാമറ, 50 എംപി അള്‍ട്ര വൈഡും എട്ട് എംപി ടെലിഫൊട്ടോ ലെന്‍സും ഒപ്പം നല്‍കിയിരിക്കുന്നു.