/indian-express-malayalam/media/media_files/uploads/2019/10/redmi.jpg)
മൊബൈൽ ഫോൺ വിപണി അനുദിനം വളരുകയും മികച്ചതാകുകയുമാണ്. മാസംതോറും ഒന്നിലധികം ഫോണുകളാണ് ഓരോ കമ്പനികളും വിപണിയിലെത്തിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 18000 രൂപയിൽ താഴെ വിലയുള്ള ഫോണുകളെല്ലാം 4GB റാം, ട്രിപ്പിൾ ക്യാമറ സവിശേഷതകളിലാണ് എത്തുന്നത്. ഈ വിലയിൽ ലഭിക്കുന്ന മികച്ച ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം.
Redmi Note 8 Pro: റെഡ്മി നോട്ട് 8 പ്രോ
മൂന്ന് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോൺ ഇന്ത്യൻ വിപണിയിലെത്തുന്നത്. വിലയിലും സമാനമായ മാറ്റങ്ങൾ വ്യക്തമാണ്. 6GB റാം, 64 GB ഇന്റേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന്റെ വില 14,999 രൂപയാണ്. The 6GB റാം, 128GB ഇന്റേണൽ മെമ്മറിയുമായി എത്തുന്ന ഫോണിന് 15, 999 രൂപയും ഏറ്റവും ഉയർന്ന മെമ്മറി പാക്കേജുമായി എത്തുന്ന 8GB റാം, 128GB ഇന്റേണൽ മെമ്മറിയുമുള്ള ഫോണിന് 17, 999 രൂപയുമാണ് വില.
റെഡ്മി നോട്ട് 8 പ്രോ ഫോണിന്റെ ഡിസ്‌പ്ലേ 6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസാണ്. 2340×1080 പിക്സലാണ് ഫോണിന്റെ റെസലൂഷൻ. ഫോണിന്റെ ഗൊറില്ല ഗ്ലാസ് 5 ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകും. 12nm മീഡിയ ടെക് ഹീലിയോ G90T പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 64 MPയുടെ പ്രൈമറി സെൻസറിനു പുറമെ 8 MPയുടെ അൾട്ര വൈഡ് സെൻസറും 2 MP വീതമുള്ള ഡെപ്ത് സെൻസറും ഡെഡിക്കേറ്റഡ് മാക്രോ സെൻസറുമാണ് ഫോണിന്റെ പിൻവശത്തുള്ളത്. 20 MPയുടേതാണ് സെൽഫി ക്യാമറ.
രണ്ട് സിംകാർഡ് സ്ലോട്ടുകൾക്ക് പുറമെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി ഫോണിൽ നൽകിയിരിക്കുന്നു. മെമ്മറി കാർഡ് ഉപയോഗിച്ച് 512GB വരെ ഫോണിന്റെ മെമ്മറി വർധിപ്പിക്കാനാവും. 4500 mAhന്റെ ബാറ്ററിയാണ് ഫോണിന്റേത്. ഇത് കൂടുതൽ സമയം ഫോണിന് ലൈഫ് നൽകുന്നതോടൊപ്പം 18 W ഫാസ്റ്റ് ചാർജിങ്ങും കമ്പനി ഉറപ്പുനൽകുന്നു.
Realme XT: റിയൽമി XT
ചുരുങ്ങിയ സമയം കൊണ്ട് മൊബൈൽ ഫോൺ വിപണിയിൽ തങ്ങളുടെ സ്ഥാനം അറിയിച്ച റിയൽമി എല്ലാ വിഭാഗങ്ങളിലും ഫോണുകൾ അവതരിപ്പിക്കുന്നുണ്ട്. ഈ ഗണത്തിൽ 18000 രൂപ അടുത്ത് വിലയുള്ള കമ്പനിയുടെ ഏറ്റവും മികച്ച ഫോണാണ് റിയൽമി XT. സ്നാപ്ഡ്രാഗൻ 712 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി പാക്കേജ് 4000 mAh ആണ്.
സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ക്യാമറയിലാണ് റിയൽമി പ്രധാനമായും ഉപഭോക്താക്കളെ ആകർഷിക്കാറുള്ളത്. 64 MPയുടെ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. 8MPയുടെ അൾട്രാവൈഡ് ലെൻസ്, 2MP ഡെപ്ത് സെൻസർ, 2MP ഡെഡിക്കേറ്റഡ് മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറ സെറ്റപ്പ്.
4GB റാം, 64 GB ഇന്റേണൽ മെമ്മറിയോടുകൂടി എത്തുന്ന ഫോണിന് 15,999 രൂപയാണ് വില. 6GB റാം, 64 GB ഇന്റേണൽ മെമ്മറിയോടുകൂടി എത്തുന്ന മോഡലിന് 16,999 രൂപയും 8GB റാം, 128 GB ഇന്റേണൽ മെമ്മറിയോടുകൂടി എത്തുന്ന മോഡലിന് 18,999 രൂപയുമാണ് വില.
Vivo Z1X: വിവോ Z1X
വിവോയുടെ Z1X ആണ് ഈ വിലയിൽ വിപണിയിൽ ലഭിക്കുന്ന മറ്റൊരു ഫോൺ.
6GB റാം, 64 GB ഇന്റേണൽ മെമ്മറിയോടു കൂടി എത്തുന്ന വിവോ Z1Xന് 16,990 രൂപയാണ് വില. 6GB റാം, 128 GB ഇന്റേണൽ മെമ്മറിയോടുകൂടി എത്തുന്ന ഫോണിന് 18,990 രൂപയുമാണ് വില. സ്നാപ്ഡ്രാഗൻ 712 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ ബാറ്ററി പാക്കേജ് 4500 mAh ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.