scorecardresearch
Latest News

20,000 രൂപയില്‍ താഴെയുള്ള 5 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഷവോമി, ഒപ്പോ, വിവോ തുടങ്ങിയവയുടെ കുറഞ്ഞ നിരക്കിലുള്ള ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്.

20,000 രൂപയില്‍ താഴെയുള്ള 5 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ കണ്‍ഫ്യൂഷനാണ് ഏതു വാങ്ങും എന്നുള്ളത്. 15,000 രൂപ മുതലുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയിലിറങ്ങുന്നുണ്ട്. പുറത്തിറങ്ങുന്നുണ്ട് അതില്‍ 25,000 രൂപയുടെ ഫോണുകളാണ് പ്രധാനി. എങ്കിലും കുറഞ്ഞ ബജറ്റില്‍ മികച്ച ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇതിനിടയിലുള്ള ഫോണുകള്‍ സമീപ കാലത്തായി വിവിധ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഷവോമി, ഒപ്പോ, വിവോ തുടങ്ങിയവയുടെ കുറഞ്ഞ നിരക്കിലുള്ള ഫോണുകള്‍ ഇന്ന് വിപണിയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഏതു ഫോണാണ് മികച്ചതെന്നാണ് ഉപഭോക്താക്കളും സംശയം. ഇവിടെ 20,000 രൂപയില്‍ താഴെയുള്ള മികച്ച 5 സ്മാര്‍ട്ട്‌ഫോണുകളെയാണ് പരിചയപ്പെടുത്തുകയാണ്.

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് പുറത്തിറങ്ങിയത്. 6 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഡ്യുവല്‍ കൃാമറ ഉപഭോക്താവിന് പോര്‍ട്രെയ്റ്റ് ഷോട്ടുകള്‍ എടുക്കാന്‍ സഹായിക്കുന്നു. 5.99 ഇഞ്ച് ഫുള്‍ എച്ച് ടി ഡിസ്‌പ്ലെയും 18.9 അനുപാതത്തില്‍ 403 പിപിഐ പിക്‌സല്‍ സാധ്യതയുമുണ്ട്. മെമ്മറി കാര്‍ഡ് സഹായത്തോടെ 128ജിബി വരെ നേറ്റീവ് സംഭരണശേഷി വര്‍ദ്ധിപ്പിക്കാനാകും.

12.5 മെഗാപിക്‌സല്‍ ക്യാമറയും, എല്‍ഇഡി ഫ്‌ളാഷുമുള്ള12 എംപി പ്ലസ് 5 മെഗാപിക്‌സല്‍ ക്യാമറയുമാണ്. മുന്‍വശത്ത് 20 എംപി സെല്‍ഫി കൃാമറയുമുണ്ട്. 4000mAh ന്റെ ബാറ്ററി ലൈഫും ഇത് നല്‍കുന്നുണ്ട്. ഇതിന്റെ വിലവരുന്നത് 14,999 രൂപ മുതലാണ്.

നോക്കിയ 6 (2018)

2017 ല്‍ പുറത്തിറക്കിയ നോക്കിയ 6 ന്റെ പരിഷ്‌കൃത രൂപമാണിത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുള്ളതിന് ഒപ്പം ഗോറില്ല ഗ്ലാസ് 3 സംരക്ഷണവുമുണ്ട്. മൂന്ന് ജിബി റാം 64 ജിബി സ്റ്റോറേജുമുണ്ട്. നോക്കിയ 6 (2018) വില 16,999 രൂപ മാത്രമാണ്.

ഒപ്പോ എഫ്3 പ്ലസ്

2017 ല്‍ പ്രഖ്യാപിച്ച ഈ ഫോണിന്റെ യഥാര്‍ത്ഥ വില 30,000 രൂപയായിരുന്നു. എന്നാല്‍ പിന്നീട് വില കുറച്ചു. ഒപ്പോ എഫ്3 പ്ലസിന്റെ വില ഇപ്പോള്‍ 19,990 രൂപമാത്രമാണ്. 6 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഇതോടൊപ്പം നല്‍കുന്നു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 ടീഇ, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി വരെ സപ്പോര്‍ട്ട് ചെയ്യു. 16എംപി പിന്‍ ക്യാമറയും ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. 4000mAh ബാറ്ററി കപ്പാസിറിറിയുണ്ട്..

ആപ്പിള്‍ ഐഫോണ്‍ എസ്ഇ

ഇന്ത്യയിലെ ഏറ്റവും ചെറിയ, വിലകുറഞ്ഞ ഐഫോണിന്റെ വില 19,000 രൂപയാണ്. മുന്‍വശത്ത്, 1136×640 പിക്‌സല്‍ റെസലൂഷനുള്ള 4 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്. ഇതിന്റെ ഫലമായി 326 പിപിപി പിക്‌സല്‍ സാന്ദ്രതയുമുണ്ട്. ഏറ്റവും പുതിയ ഐഒഎസ് 11 സോഫ്റ്റ്വെയറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എം9 മോഷന്‍ കോ-പ്രൊസസറോടു കൂടിയ ആപ്പിള്‍ എ 9 ചിപ്പ് ആണ് ഇതിലുളളത്. 2 ജിബി റാമും 32 ജിബി നോണ്‍-എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും നല്‍കുന്നുണ്ട്. കൂടാതെ, ഫ്രണ്ട്-മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറിനു പുറമേ, ചാര്‍ജുചെയ്യുന്നതിനുള്ള എന്‍എഫ്‌സി പിന്തുണയും മിന്നല്‍ പോര്‍ട്ടും ഉണ്ട്.പിന്‍വശത്ത് ഒരു മികച്ച 12എംപി ക്യാമറയുണ്ട്.

സാംസങ് ഗാലക്‌സി ജെ7 പ്രോ

സാംസങ് ഗാലക്‌സി ജെ7 പ്രോ ഫോണിന്റെ വില 18,900 രൂപയാണ്. അലൂമിനിയം ബോഡിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 5.5 ഇഞ്ച് സൂപ്പര്‍ AMOLED സ്‌ക്രീനാണ് ഇതിന്റെ പ്രധാന സവിശേഷത. 3 ജിബി റാം, 64 ജി.ബി. ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി വരെ ഇതില്‍ ഉപയോഗിക്കാം. 3,600 എംഎഎച്ച് ബാറ്ററിയുമുണ്ട്. 13 എംപി പിന്‍ ക്യാമറയും 13 എംപി സെല്‍ഫി ക്യാമറയും ഉണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Top 5 smartphones under rs