/indian-express-malayalam/media/media_files/uploads/2021/03/Signal-app-1-2.jpg)
ഇപ്പോൾ കൂടുതൽ പ്രചാരമുള്ള മെസെഞ്ചർ അപ്ലിക്കേഷനുകളിൽ ഒന്നാണ് സിഗ്നൽ. വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ പോലെ ധാരാളം ഫീച്ചറുകളുള്ള ആപ്ലിക്കേഷനല്ലെങ്കിലും, സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ സിഗ്നൽ മുൻപിലാണ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ പരിരക്ഷണത്തിന് പ്രാധാന്യം നൽകുന്നുവെന്ന് പറയുന്ന ആപ്ലിക്കേഷൻ മികച്ച സ്വകാര്യത വാഗ്ദാനം ചെയ്യുന്ന നിരവധി ഫീച്ചരുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ചാറ്റുകൾക്കും കോളുകൾക്കുമായുള്ള സിഗ്നലിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മികച്ചതാണ്. ഇതുകൂടാതെ നിങ്ങൾ അറിയേണ്ട സ്വകാര്യതയെ അടിസ്ഥാനമാക്കിയുള്ള ചില ഫീച്ചരുകൾ സിഗ്നലിലുണ്ട്.
പ്രോക്സി പിന്തുണ
പ്രോക്സി വിലാസങ്ങളെ പിന്തുണയ്ക്കുന്ന ചുരുക്കം മെസെഞ്ചർ അപ്ലിക്കേഷനുകളിൽ ഒന്നാണ് സിഗ്നൽ. അപ്ലിക്കേഷൻ നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിലെ പ്രോക്സി സെർവർ വഴി സിഗ്നലിനെ ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു. ഈ സവിശേഷത നിലവിൽ ആൻഡ്രോയ്ഡിൽ മാത്രമാണ്. നിങ്ങൾ ഒരു ലിങ്ക് ടാപ്പുചെയ്യുമ്പോഴോ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോഴോ സിഗ്നൽ ഓട്ടോമാറ്റിക്കായി ഒരു പ്രോക്സി സെർവർ ക്രമീകരിക്കുന്നു. പ്രോക്സി ഉപയോഗിക്കുമ്പോൾ പോലും, നിങ്ങളുടെ സിഗ്നൽ ട്രാഫിക് പ്രോക്സി ഓപ്പറേറ്ററിന് മുന്നിൽ അനാവരണം ചെയ്യപ്പെടില്ല.
സ്ക്രീൻഷോട്ടുകൾ തടയാം
നിങ്ങളുടെ ഫോണിലെ മറ്റ് ആപ്പുകളോ മാൽവെയറുകളോ സിഗ്നലിലെ സ്‌ക്രീൻഷോട്ടുകൾ പകർത്തുന്നത് തടയാൻ സിഗ്നലിൽ സംവിധാനമുണ്ട്. ഈ സംവിധാനം പ്രവർത്തനക്ഷമമാക്കുമ്പോൾ നിങ്ങളുടെ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പകർത്തുന്നതിൽ നിന്ന് ഫോണിനെ തടയുന്നു. ഫോണിലെ മറ്റ് അപ്ലിക്കേഷനുകളിൽ നിന്ന് നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണെന്ന് ഇത് ഉറപ്പാക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചർ നിങ്ങളുടെ കോണ്ടാക്ടിലുള്ളവർ അവരുമായി നിങ്ങൾ നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിൽ നിന്ന് തടയില്ല എന്നതും ഓർക്കുക.
ഇൻകോഗ്നിറ്റോ കീബോർഡ്
സിഗ്നലിന്റെ ഇൻകോഗ്നിറ്റോ കീബോർഡ് ഒരു പ്രത്യേക കീബോർഡല്ല, മറിച്ച് നിങ്ങളുടെ നിലവിലുള്ള കീബോർഡ് അപ്ലിക്കേഷന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഈ പ്രാപ്‌തമാക്കുമ്പോൾ, അപ്ലിക്കേഷനിലായിരിക്കുമ്പോൾ നിങ്ങൾ ടൈപ്പുചെയ്യുന്നതിൽ നിന്ന് ഒരു ഡാറ്റയും എടുക്കാതെ, നിങ്ങളുടെ കീബോർഡ് പൂർണ്ണ സ്വകാര്യത വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങളുടെ കീബോർഡിന്റെ ഓട്ടോകറക്ട് ഡിക്ഷ്നറി പോലുള്ള ഫീച്ചറുകൾ ഈ സമയത്ത് ശരിയായി പ്രവർത്തിക്കില്ല. സിഗ്നലിലെ ഡാറ്റ സ്വകാര്യത നിങ്ങളുടെ പ്രധാന ആശങ്കയാണെങ്കിൽ ഇത് മികച്ച ഒരു ഫീച്ചറാണ്.
റിലേ കോളുകൾ
സിഗ്നലിന്റെ സെർവർ വഴി നിങ്ങളുടെ കോളുകൾ റിലേ ചെയ്യാൻ സിഗ്നലിന്റെ റിലേ കോൾസ് ഫീച്ചർ ഉപയോഗിക്കാം. സിഗ്നൽ വഴിയുള്ള സാധാരണ കോളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് നിങ്ങളുടെ കോൾ ലഭിക്കുന്നയാൾക്ക് നിങ്ങളുടെ ഐപി വിലാസം ലഭിക്കുന്നത് തടയുന്നു. എന്നിരുന്നാലും, ഒരു അധിക സെർവർ വഴി നിങ്ങളുടെ കോൾ റിലേ ചെയ്യുന്നതിലൂടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നതിനാൽ, നിങ്ങളുടെ കോളിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം. മാത്രമല്ല ശബ്‌ദത്തിൽ നേരിട്ടുള്ള കോളിലേതിന് സമാന വ്യക്തതയുമുണ്ടാവില്ല.
എസ്എംഎസ് സംയോജനം
സിഗ്നലിൽ എസ്എംഎസ് സംയോജിപ്പിക്കാനുള്ള ഫീച്ചറുമുണ്ട്. നിങ്ങൾ ഇത് എനേബിൾ ചെയ്താൽ നിങ്ങളുടെ പ്രാഥമിക എസ്എംഎസ് ആപ്ലിക്കേഷനായി സിഗ്നൽ ഉപയോഗിക്കാം. ചാറ്റുകൾക്കും എസ്എംഎസ് സംഭാഷണങ്ങൾക്കും ഒരു അപ്ലിക്കേഷൻ ഫലപ്രദമായി ഉപയോഗിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.