Latest News

മികച്ച ക്യാമറയുളള 5 സ്‌മാർട്ഫോണുകൾ, വില 10,000 രൂപയ്ക്ക് താഴെ

10,000 രൂപയ്ക്ക് താഴെ വിലയുളള മികച്ച ക്യാമറയോടുകൂടിയ സ്മാർട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്

ഇന്ത്യയിൽ ഓരോ ദിനം കഴിയുന്തോറും പുതിയ സ്മാർട്ഫോണുകൾ വിപണിയിലെത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുളള ഫോണുകൾ പുറത്തിറക്കാനാണ് എല്ലാ കമ്പനികളും ശ്രമിക്കുന്നത്. 10,000 രൂപയ്ക്ക് താഴെ വിലയുളള മികച്ച ക്യാമറയോടുകൂടിയ സ്മാർട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. 10,000 രൂപയ്ക്ക് താഴെയുളള മികച്ച ക്യാമറയുളള 5 സ്മാർട്ഫോണുകളെ കുറിച്ചാണ് ഇനി പറയുന്നത്.

റിയൽമി 3 (8,999 രൂപ)
Realme, റിയൽമി, ie malayalam, ഐഇ മലയാളം

പുറകിൽ ഇരട്ട ക്യാമറയാണ് (13MP+ 2MP) റിയൽമി 3 യുടെ പ്രത്യേകത. ഔട്ട്‌ഡോർ ഷൂട്ടിന് മികച്ച ഫോണാണിത്. ലോ ലൈറ്റ് സാഹചര്യത്തിലും മികച്ച ഫോട്ടോകൾ പകർത്താം. മുന്നിലെ 13 മെഗാപിക്സലിന്റെ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

റെഡ്മി നോട്ട് 7 (9,999 രൂപ)

റെഡ്മി നോട്ട് 7 പ്രോയ്ക്ക് ഒപ്പമാണ് റെഡ്മി നോട്ട് 7 ഇന്ത്യയിൽ പുറത്തിറക്കിയത്. 48 എംപി ക്യാമറയാണ് ഫോണിന്റേത്. റിയൽമി 3 യുടേതുപോലെ പിന്നിൽ ഇരട്ട ക്യാമറയാണ്. മുന്നിൽ 13 എംപിയുടെ സെൽഫി ക്യാമറയുമുണ്ട്.

Read: റിയൽമി 3 പ്രോ ഏപ്രിൽ 22 ന് ഇന്ത്യയിൽ

നോക്കിയ 5.1 പ്ലസ് (9,999 രൂപ)

കഴിഞ്ഞ എച്ച്എംഡി ഗ്ലോബലിലാണ് നോക്കിയ 5.1 പ്ലസ് ഇന്ത്യയിൽ പുറത്തിറക്കിയത്. മുന്നിലും പിന്നിലും മികച്ച ക്യാമറയാണ് ഫോണിന്റേത്. പിന്നിൽ 13 എംപി, 5 എംപി ഇരട്ട ക്യാമറയാണ്. മുന്നിൽ സെൽഫിക്കായി 8 എംപിയുടെ ക്യാമറയുണ്ട്.

മോട്ടോ ജി6 (9,538 രൂപ)

മോട്ടോ ജി6 ഫോണിലും മറ്റു സ്മാർട്ഫോണുകളിലേതുപോലെ പുറകിൽ ഇരട്ട ക്യാമറയാണ്. 12 മെഗാപിക്സൽ + 5 മെഗാപിക്സൽ റിയർ ക്യാമറയാണ്. മുന്നിൽ സെൽഫിക്കായി 16 മെഗാ പിക്സൽ ക്യാമറയുണ്ട്. 5.7 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൻ 450 പ്രൊസസർ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു ഫീച്ചറുകൾ.

എൽജി ക്യു6 (8,990 രൂപ)

പഴയ മോഡലിലുളള സ്മാർട്ഫോണാണ് എൽജി ക്യു6. പിന്നിൽ സിംഗിൾ ക്യാമറയാണ്. 13 മെഗാപിക്സലാണ് റിയർ ക്യാമറ. മുന്നിൽ 5 മെഗാപിക്സലിന്റേതാണ് ക്യാമറ.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Top 5 camera smartphones under rs

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express