TikTok ban in India: ചെറു വീഡിയോകള്‍ നിര്‍മ്മിക്കാനും പങ്കു വയ്ക്കാനും സഹായിക്കുന്ന ടിക് ടോക് എന്ന അപ്പ്, ലോകത്തെ മികച്ച രണ്ടു ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അനുചിതമായ ഉള്ളടക്കം ‘ഹോസ്റ്റ്’ ചെയ്തതിനാണ് കോടതി ടിക് ടോക് ആപ്പിനെതിരെ ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. രാജ്യമൊട്ടാകെയുള്ള ടിക് ടോക് ആരാധകരെ സങ്കടത്തിലാഴ്ത്തിയ ഈ സംഭവത്തെത്തുടര്‍ന്ന് ടിക് ടോക്കിന്റെ ഇന്ത്യാ മേധാവികളില്‍ ഒരാളായ സുമേധാസ് രാജ്ഗോപാൽ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളുടെയെല്ലാം ഒടുവില്‍ ഒരു ‘പോസിറ്റീവ് റെസ്പോണ്‍സ്’ സര്‍ക്കാരിന്റെ ഭാഗത്തിന് നിന്നും ഉണ്ടാകും എന്ന് തങ്ങള്‍ പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read More: Explained: ഇന്ത്യയിൽ ടിക് ടോക് നേരിടുന്ന പ്രശ്നമെന്ത്?

മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പ്രകാരം, ചൈനയിലെ ബൈറ്റ്ഡാൻസ് (ByteDance) എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക് (Tik Tok) ഗൂഗിൾ പ്ലേയിൽനിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കപ്പെട്ടിരുന്നു. സുപ്രീം കോടതിയും വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണ്.

“ഇതൊരു ഇടക്കാല റദ്ദാക്കലാണ്. ഞങ്ങളെ സംബന്ധിച്ച് ബിസിനസ്‌ തുടര്‍ന്ന് കൊണ്ടിരിക്കും. ടിക് ടോക് സമൂഹം ഇപ്പോഴും സജീവമാണ്, അവിടെ സജീവമായ സംഭാഷണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു,” ടിക് ടോക് ഇന്ത്യയുടെ സ്ട്രാറ്റജി ആൻഡ് എന്റർടൈൻമെന്റ് തലവനായ സുമേധാസ് രാജ്ഗോപാൽ വ്യക്തമാക്കി.

 

ടിക് ടോക് ആപ്പിന്റെ ഏറ്റവും വലിയ വിപണനകേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏകദേശം 120 കോടി സജീവ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉളളത്. പുതിയ ഉപയോക്താക്കൾക്ക് ആപ്പ് ഇനി ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ലയെങ്കിലും, നേരത്തെ തന്നെ ഫോണിൽ ആപ്പ് ഉള്ളവർക്ക് തുടർന്ന്‍ ആപ്പ് ഉപയോഗിച്ച് വിഡിയോകൾ ചിത്രീകരിക്കാനും പങ്കു വയ്ക്കാനും സാധിക്കും.

“ടിക് ടോക് ഒരു ഗംഭീര ആപ്പാണ്, അതിന്റെ സാധ്യത എത്രത്തോളമാണെന്ന് നിർമാതാക്കൾ ശരിക്കും മനസിലാക്കുകയും ചെയ്തത് കൊണ്ട് നിരന്തരമായി അവരതിനെ പുതുക്കിപ്പണിത് കൊണ്ടിരിക്കുന്നു. ആവേശകരമായൊരു ഇന്റർനെറ്റ് കാലഘട്ടമാണ് ഇന്ത്യയില്‍ ഇപ്പോള്‍. ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ ഉപയോഗിച്ച് നമ്മളൊരുപാട് പേരെ ശാക്തീകരിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള മിക്ക ഉപയോക്താക്കളും ഇന്റര്‍നെറ്റ്‌ കാലഘട്ടത്തിലേക്ക് സജീവമായി എത്തിച്ചേര്‍ന്നതിനാലാണ് ടിക് ടോക്കിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പല തരത്തിലുള്ള ക്രിയേറ്റെര്‍സി’നെ ലഭിക്കുന്നത്,” രാജ്ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

‘സമൂഹം എന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കാനും, സർക്കാർ എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാനും’ ടിക് ടോക് ഉടമസ്ഥ കമ്പനി തയ്യാറാണെന്നും രാജ്ഗോപാൽ വെളിപ്പെടുത്തി. ഇത്തരം സംഭാഷണങ്ങളുടെ പൊരുൾ ഉൾക്കൊണ്ടും, പ്രവര്‍ത്തിയില്‍ സംയോജിപ്പിച്ചും ,ആർക്കു വേണമെങ്കിലും പങ്കെടുക്കാൻ സാധിക്കുന്നൊരു സുരക്ഷിതമായ വേദിയാക്കി ടിക് ടോക്കിനെ മാറ്റാൻ ആത്മാർത്ഥമായ പ്രയത്നം തങ്ങള്‍ നടതുമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്കിപ്പോൾ ഒരു സേഫ്റ്റി സെന്റർ (സുരക്ഷാ കേന്ദ്രം) ഉണ്ട്. അതോടൊപ്പം തന്നെ സ്വയരക്ഷയ്ക്ക് ഒരുപാട് ഉപകരണങ്ങൾ ഉള്ളൊരു ‘creator’ ഞങ്ങൾ ശാക്തീകരിച്ചു കൊണ്ടിരിക്കുകയാണ്.”ഉള്ളടക്കത്തിന്റെ സ്വാഭാവികമായുള്ള ക്രമീകരണം കൂടാതെ, ചില ഉള്ളടക്കങ്ങളെ പ്രത്യേകമായി തിരഞ്ഞെടുത്ത് ഫ്ലാഗ് ചെയ്യാനും, ഉള്ളടക്കത്തെ നിരന്തരമായി വീക്ഷിക്കുന്ന മനുഷ്യ ഇടപെടലും സാധ്യമാണെന്ന് രാജ്ഗോപാൽ അടിവരയിടുന്നു.

“ഉള്ളടക്കത്തെ കൂടുതൽ കാര്യക്ഷമമായി വേർതിരിക്കാനും ഫ്ലാഗ് ചെയ്യാനും മെഷീനിനു തന്നെ സാധിക്കുമെന്നുള്ളത് ഞങ്ങൾ ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യുകയാണ്,” ഈയടുത്തായി കമ്പനി ആറ് കോടി വീഡിയോകൾ നീക്കം ചെയ്തതായി അദ്ദേഹം അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് ‘കമ്മ്യൂണിറ്റി മാർഗ്ഗ നിർദ്ദേശങ്ങൾ’ കൂടുതൽ വ്യക്തമായി പറഞ്ഞു കൊടുക്കുകയും, ടിക് ടോക്കിലെ ‘താരങ്ങൾ’ മുഖാന്തിരം ഈ സന്ദേശം ഉപയോക്താക്കളിലേക്ക് കൂടുതലായി എത്തിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട് എന്നും രാജ്ഗോപാല്‍ പറയുന്നു. ഉപയോക്താക്കൾ ആപ്പുമായി കൂടുതല്‍ ‘എന്‍ഗേജ്ഡ്‌’ ആകാനായി തങ്ങൾ ടിക് ടോകിൽ ‘ഗൈമിഫിക്കേഷന്റെ’ ചില വശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആപ്പ് ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ, മെഷീൻ ലേർണിംഗിന് പ്രായം കുറഞ്ഞ ഉപയോക്താക്കളെ തിരിച്ചറിയാൻ സാധിക്കുന്നതിനാൽ ഒരുപക്ഷേ അവരെ അപരിചിതരുമായി ഒത്തു ചേരാൻ അനുവദിക്കാതിരിക്കാം എന്നദ്ദേഹം പറഞ്ഞു. ടിക് ടോകിന്റെ നിയമ ടീം സർക്കാരുമായി ചേർന്ന് നയങ്ങളെന്താണ് എന്നുള്ളത് മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഈ പ്രക്രിയ നടന്നു കൊണ്ടേയിരിക്കും. ഞങ്ങൾ നിരന്തരമായി ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.”

ഇന്തോനേഷ്യയിൽ കഴിഞ്ഞ വർഷം കുറച്ചു ദിവസങ്ങളിലേക്ക് ടിക് ടോക് റദ്ദാക്കിയിരുന്നു എന്നത് ഇവിടെ പ്രസക്തമാണ്. ആപ്പിൽ കാണപ്പെട്ട ചില വീഡിയോകൾ നെഗറ്റീവ് പ്രഭാവം ഉണ്ടാക്കുകയും രാജ്യത്തെ യുവതയ്ക്ക് തെറ്റായ സ്വാധീനം നൽകുകയും ചെയ്യുന്നു എന്ന് ഇന്തോനേഷ്യന്‍ ആശയവിനിമയ- വിവരസാങ്കേതിക മന്ത്രാലയം അഭിപ്രായപ്പെട്ടത് കൊണ്ടാണ് റദ്ദ് ചെയ്തത്. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ, അനുചിതമായ ഉള്ളടക്കം നിരീക്ഷിക്കാനായി സെൻസേഴ്‌സിന്റെ ഒരു ടീമിനെ പ്രഖ്യാപിച്ചു കൊണ്ട്, ടിക് ടോക് കമ്പനി ഈ ഉത്തരവ് പിന്‍വലിപ്പിച്ചു.

Read in English: TikTok hoping for positive response, says it is business as usual

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook