Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

#EduTokMalayalam: ടിക്‌ ടോക്കിൽ തരംഗമായി എഡ്യുടോക്ക് ക്യാംപെയ്ൻ

42.5 ബില്യൺ കാഴ്ചക്കാരുമായി ടിക് ടോക്കിൽ ട്രെൻഡിംഗ് ആയികൊണ്ടിരിക്കുകയാണ് #EduTok ക്യാംപെയ്ൻ

TikTok, ടിക് ടോക്, EduTok, എഡ്യു ടോക്ക്, EduTok campaign,TikTok trending video, TikTok viral video

Tik Tok: പാട്ടും നൃത്തവും തമാശയും മാത്രമല്ല; ഒപ്പം അറിവും പകരുകയാണ് ടിക്‌ ടോക്കിൽ തരംഗമായി കൊണ്ടിരിക്കുന്ന #EduTok വീഡിയോകൾ. ആളുകൾക്ക് ഉപയോഗപ്രദമായ നുറുങ്ങുവിവരങ്ങളാണ് ഇത്തരം വീഡിയോകളിലൂടെ ടിക്‌ ടോക് ഉപയോക്താക്കളിലേക്ക് എത്തുന്നത്. നാലു മാസം മുൻപാണ് #EduTok എന്ന ഈ ക്യാംപെയ്ൻ ടിക്‌ ടോക്കിൽ ആരംഭിച്ചത്.

42.5 ബില്യൺ വ്യൂസുമായി ടിക് ടോക്കിൽ ട്രെൻഡിംഗ് ആയികൊണ്ടിരിക്കുകയാണ് ഈ ക്യാംപെയ്ൻ ഇപ്പോൾ. അറിവുകൾ നൽകുന്നതും മോട്ടിവേഷൻ നൽകുന്നതുമായ വീഡിയോകൾ, സുരക്ഷ, ആരോഗ്യം, വെൽനെസ്സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്ന വീഡിയോകൾ, ടെക്നോളജി സംബന്ധിയായവ എന്നിങ്ങനെ ഉപകാരപ്രദമായ വീഡിയോകളാണ് #EduTok എന്ന ഹാഷ്ടാഗ് നൽകി കൊണ്ട് ഈ ക്യാംപെയ്നിന്റെ ഭാഗമായി പോസ്റ്റ് ചെയ്യപ്പെടുന്നത്.

ചെന്നൈ, ഭോപ്പാൽ ഏരിയകളിൽ നിന്നും മോട്ടീവേഷണൽ വീഡിയോകൾ ധാരാളമായി വരുമ്പോൾ, ജോലിസംബന്ധിയായ എഡ്യുടോക്ക് വീഡിയോകളാണ് അമൃതസറിലെ ടിക് ടോക്ക് ഉപയോക്താക്കളുടെ ഭാഗത്തു നിന്നും കൂടുതലായി പോസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ടിക് ടോക്ക് അധികൃതർ പറയുന്നു.

മലയാളം ടിക് ടോക്ക് ഉപയോക്താക്കളും എഡ്യുടോക്ക് വീഡിയോകളുമായി രംഗത്തുണ്ട്. #EduTokMalayalam എന്ന ഹാഷ് ടാഗോടെയാണ് മലയാളത്തിലുള്ള വീഡിയോകൾ പോസ്റ്റു ചെയ്യുന്നത്. 70 മില്യണിന് അടുത്ത് വ്യൂസ് ഈ മലയാളം എഡ്യുടോക്ക് വീഡിയോകൾക്ക് ലഭിക്കുന്നുണ്ടെന്നാണ് ടിക് ടോക്കിന്റെ കണക്ക്. മലയാളി ടിക് ടോക്ക് ഉപയോക്താക്കളിൽ 30% വർധനവ് ഉണ്ടാവാൻ കാരണമായതും ഈ എഡ്യുടോക്ക് വീഡിയോകളാവാം എന്നാണ് ടിക് ടോക്കിന്റെ വിലയിരുത്തൽ.

“എഡുടോക്ക് ഒരു പ്രതിഭാസമായി മാറികൊണ്ടിരിക്കുകയാണ്. ക്രിയാത്മകവും സഹകരണപരവുമായ ഒരു സോഷ്യൽ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഈ ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്. പുതിയകാലത്തിന്റെ പഠനരീതികളോട് പൊരുത്തപ്പെടാൻ #EduTok വീഡിയോകൾ ഞങ്ങളുടെ ഉപയോക്താക്കളെ സഹായിക്കുന്നു,” ടിക് ടോക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടർ നിതിൻ സലൂജ പറയുന്നു.

ടിക്‌ ടോക്കിൽ അശ്ലീല ഉള്ളടക്കങ്ങൾ ലഭ്യമാകുന്നു എന്നു ചൂണ്ടികാട്ടി ഇന്ത്യയിൽ ടിക്‌ ടോക്ക് നിരോധിക്കണമെന്ന ആവശ്യം വരെ ഉയർന്നിരുന്നു ഇടക്കാലത്ത്. അതിനെയെല്ലാം അതിജീവിച്ച് ഉപകാരപ്രദമായ കണ്ടന്റുകളിലൂടെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ടിക്‌ ടോക് അധികാരികൾ.

Read more: ആ നോട്ടമുണ്ടല്ലോ എന്റെ സാറേ: ടിക്‌ടോകിലും വൈറലായി പ്രിയ വാര്യർ

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Tiktok edutok edutokmalayalam videos tiktok trending latest news

Next Story
വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള പ്ലാറ്റ് ഫോമുകളിൽ നിയമപരമായ ഇടപെടലിനു ട്രായ്whatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp paymentswhatsapp, whatsapp payments, whatsapp payments india, whatsapp pay, whatsapp pay india, whatsapp payments send money, how to use whatsapp payments, how to send money on whatsapp, how to use whatsapp payments, whatsapp payments india, how to receive money on whatsapp, how to send money on whatsapp, whatsapp payments feature, whatsapp payments
The moderation of comments is automated and not cleared manually by malayalam.indianexpress.com