TikTok Ban in India: ഇന്ത്യയിൽ ടിക്ടോകിന് നിരോധനം

Google Banned Chinese App TikTok in India: മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്

TikTok India Ban, TikTok App Banned in India

Google Play Store Bans TikTok App in India: വളരെ കുറഞ്ഞ കാലം കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ടിക്ടോക് ആപ്പിന് ഇന്ത്യയിൽ നിരോധനം. ടിക്ടോക് നിരോധിക്കുക എന്ന കോടതി വിധി സ്റ്റേ ചെയ്യാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന്, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക് ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ ആപ്പിളിനോടും ഗൂഗിളിനോടും സർക്കാർ ആവശ്യപ്പെടുകുകയായിരുന്നു. തുടർന്ന് ചൈനീസ് ആപ്പായ ടിക്ടോകിന്റെ ആൻഡ്രോയിഡ് പതിപ്പ് ഗൂഗിൾ നീക്കം ചെയ്തു എന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റെര്‍സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിലൂടെ ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാനും അത് പങ്കു വെയ്ക്കാനുമുള്ള സൗകര്യമായിരുന്നു കമ്പനി ഒരുക്കിയിരുന്നത്. എന്നാൽ ടിക്ടോകിൽ അശ്ലീല ഉള്ളടക്കങ്ങൾ ലഭ്യമാകുന്നു എന്ന ആശങ്ക ചൂണ്ടികാണിച്ചായിരുന്നു ആപ്പ് നിരോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്.

Read More: Explained: ഇന്ത്യയിൽ ടിക് ടോക് നേരിടുന്ന പ്രശ്നമെന്ത്?

 

ഏപ്രിൽ മൂന്നിന് ഇറങ്ങിയ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി, ഈ ആപ്പിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സീനിയർ അഭിഭാഷകനായ അരവിന്ദ് ദത്തറിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. ഈ കേസിലെ അടുത്ത വിചാരണ ഏപ്രിൽ 24 ലേക്ക് മാറ്റിവെച്ചു.

“അമിക്കസ് ക്യൂറിയായി (സ്വതന്ത്ര ഉപദേഷ്ടാവ്) അരവിന്ദ് ദത്താറിനെ നിയമിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ത്യയിൽ 120 മില്ല്യണോളം സജീവ ഉപയോക്താക്കൾ ഉള്ള ടിക്ടോകിന് അനുകൂലമായ വിധി വരുമെന്നും, ഉപയോക്താക്കൾക്ക് ടിക്ടോകിലൂടെ തുടർന്നും അവരുടെ ദൈനംദിന ജീവിതത്തിലെ നിമിഷങ്ങൾ പകർത്താനും ക്രിയാത്മകത വെളിപ്പെടുത്താനും കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്,” അരവിന്ദ് ദത്താറിനെ അമിക്കസ് ക്യൂറിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ടിക്ടോക് ഉടമകൾ പറഞ്ഞു.

അതേ സമയം, രാജ്യത്തു ഒന്നടങ്കം ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനു ഭീഷണിയായ ടിക് ടോക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയവും ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നു റിപ്പോർട്ടുകളുണ്ട്.

Read More: TikTok ban in India: Google suspends access to app in country after Madras HC order

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Tiktok banned india google apple android porn content bytedance technology

Next Story
ഫ്ലിപ്കാർട്ടിൽ അസുസ് ഒഎംജി ഡെയ്സ് സെയിൽ; സ്‌മാർട്ഫോണുകൾക്ക് വിലക്കിഴിവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express