Explained: Why TikTok faces court heat in India: ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗിളും ആപ്പിളും തങ്ങളുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബുധനാഴ്ച്ച ടിക് ടോക് എന്ന ചൈനീസ് വീഡിയോ ആപ്പ് നീക്കം ചെയ്തു. ടിക് ടോക്കിന്റെ ഡൗൺലോഡിനെ എതിർത്തു കൊണ്ട് മദ്രാസ് ഹൈക്കോടതി ഏപ്രില്‍ മാസം മൂന്നാം തീയതി ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാൻ വിസമ്മതിച്ചതിന്റെ അടുത്ത ദിവസമാണ് ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക് മാറ്റപ്പെട്ടത്.

തിങ്കളാഴ്ച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയും, കേസ് കേൾക്കാനായി ഏപ്രിൽ മാസം ഇരുപത്തി രണ്ടാം തീയതി തീർച്ചപ്പെടുത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ച ഈ കേസിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഏപ്രിൽ മാസം ഇരുപത്തിനാലാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.

ഏപ്രിൽ മാസം മൂന്നാം തീയതി മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരം മൊബൈൽ ആപ്പ്ളികേഷനുകൾ വഴി അസഭ്യചിത്രങ്ങളും മറ്റ് അനുചിതമായ ഉള്ളടക്കങ്ങളും ലഭ്യമാകുന്നെന്ന് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ് എന്നു പറയുന്നു.

Read More: തിരിച്ചു വരാനാകും എന്ന് പ്രത്യാശിക്കുന്നു: ടിക് ടോക്

ടിക് ടോക് ആപ്പ് റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ നടപടി എടുക്കവേ, ടിക് ടോക് പോലെയുള്ള ആപ്പ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയുന്നത് വിലക്കണമെന്നും, മാധ്യമങ്ങൾ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് നിർമിച്ച വിഡിയോകൾ സംപ്രേഷണം ചെയ്യാതിരിക്കണമെന്നും കോടതി പറഞ്ഞു. കുട്ടികളെ സൈബർ അല്ലെങ്കിൽ ഓൺലൈൻ ഇരകളാകുന്നതിൽ നിന്നും തടയുന്ന തരത്തിൽ അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ നടപ്പാക്കിയ കുട്ടികളുടെ ഓൺലൈൻ സ്വകാര്യത സംരക്ഷണ നിയമം (Children’s Online Privacy Protection Act), പോലെയുള്ള നിയമങ്ങൾ നടപ്പാകുമോയെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു.

Read More: TikTok Ban in India: ഇന്ത്യയിൽ ടിക്ടോകിന് നിരോധനം

 

ഇത്തരം അപ്പുകളിലെ ആപത്തുകൾ മനസിലാക്കാതെ കുട്ടികൾ ഇവയിൽ പരീക്ഷണം നടത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ (ByteDance) ഉടമസ്ഥതയിലുള്ള ടിക് ടോക് രാജ്യത്തെ യുവാക്കളുടെ ഇടയിൽ പ്രിയമുള്ളതാണ്, പ്രത്യേകിച്ചും ചെറിയ ടൗണുകളിലും, നഗരങ്ങളിലും. ഉപയോക്താക്കളെ ചെറിയ വിഡിയോകൾ നിർമ്മിക്കാനും മറ്റുള്ളവരുമായി പങ്കു വയ്ക്കാനും ആപ്പ് അനുവദിക്കുന്നു.

മ്യൂസിക്കലി (Musical.ly) എന്ന മറ്റൊരു ആപ്പുമായി 2018 ഓഗസ്റ്റ് മാസം സംയോജിപ്പിച്ചപ്പോഴാണ് 2016-ൽ ആരംഭിച്ച ടിക് ടോക് ആപ്പ് കൂടുതല്‍ ജനശ്രദ്ധ നേടിയത്. ചൈനയിൽ ഡൗയിൻ എന്നറിയപ്പെടുന്ന ആപ്പ്, മൊബൈലിൽ വിഡിയോകൾ ഉണ്ടാക്കി സമൂഹ മാധ്യമത്തിൽ സ്വാധീനം ചെലുത്തന്നവരാകാൻ ആഗ്രഹിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ ഏറ്റവും ആദ്യത്തെ ഓപ്ഷൻ ആണ്. ഇതിൽ 3.2 കോടി ‘ഫാൻസ്‌’ ഉള്ള (ടിക് ടോക് ഫോളോവെർസ് അറിയപ്പെടുന്നത് ഫാൻസ്‌ എന്നാണ്) ബോളിവുഡ് തരാം ജാക്വിലിന്‍ ഫെർണാണ്ടസ്, ടൈഗർ ഷ്‌റോഫ് (2.4 കോടി ഫാൻസ്‌), ഷാഹിദ് കപൂർ (563,000 ഫാൻസ്‌) എന്നിവര്‍ വരെയുണ്ട്. വെബ് നിര്‍മ്മാതാക്കളായ അവ്‌നീത് കൗർ (6.8 കോടി ഫാൻസ്‌), ആഹാസ് ചെന്ന (3.2 കോടി ഫാൻസ്‌) എന്നിവർ ടിക് ടോക്കിൽ പ്രശസ്തരായവർ ആണ്.

ടിക് ടോക്കിന്റെ 500 കോടിയോളം വരുന്ന ആഗോള ഉപയോക്താക്കളിൽ, ഗണ്യമായൊരു പങ്ക് ഇന്ത്യയിലുള്ളവരാണ്. 2018-ലെ ഗൂഗിൾ പ്ലേ അവാർഡ്‌സിൽ ഇന്ത്യയിലെ ‘most entertaining app’ ആപ്പായി ടിക്ക് ടോക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ യു.എസ്, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ 2018-ൽ ആപ്പിൾ, ആൻഡ്രോയിഡ് മൊബൈലുകളിൽ ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെട്ട ആപ്പും ടിക് ടോക് ആയിരുന്നു (യൂട്യൂബ്, ഇൻസ്റ്റാഗ്രാം, സ്നാപ്പ്ചാറ്റ് എന്നീ അപ്പുകൾക്കും മുൻപിലായിരുന്നു).

Read in English: Why TikTok faces court heat in India

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook