scorecardresearch

ഇനി മറ്റു പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റുകൾ ലഭ്യമാകും, പരീക്ഷണവുമായി ത്രെഡ്

പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഓപ്പൺ സോഷ്യൽ നെറ്റ്‌വർക്കുകളിലേക്ക് ത്രെഡുകൾ സംയോജിപ്പിക്കാനുള്ള പദ്ധതികൾ ജൂലൈയിൽ ആപ്പ് ലോഞ്ച് ചെയ്തപ്പോൾ തന്നെ മെറ്റ പ്രഖ്യാപിച്ചിരുന്നു

പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഓപ്പൺ സോഷ്യൽ നെറ്റ്‌വർക്കുകളിലേക്ക് ത്രെഡുകൾ സംയോജിപ്പിക്കാനുള്ള പദ്ധതികൾ ജൂലൈയിൽ ആപ്പ് ലോഞ്ച് ചെയ്തപ്പോൾ തന്നെ മെറ്റ പ്രഖ്യാപിച്ചിരുന്നു

author-image
Tech Desk
New Update
Threads new Update

(എക്‌സ്‌പ്രസ് ഫോട്ടോ)

മൈക്രോബ്ലോഗിംങ്ങ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകളിൽ നിന്നുള്ള പോസ്റ്റുകൾ 'മാസ്റ്റോഡോണിലും', 'ആക്റ്റിവിറ്റിപബ്ബ്' പ്രോട്ടോക്കോൾ ഉപയോഗിക്കുന്ന മറ്റ് സേവനങ്ങളിലും ലഭ്യമാകുന്ന പരീക്ഷണം ത്രെഡുകളിൽ ആരംഭിക്കുകയാണെന്ന് സിഇഒ മാർക്ക് സക്കർബർഗ് ബുധനാഴ്ച അറിയിച്ചു.

Advertisment

പരസ്പരം പ്രവർത്തിപ്പിക്കാവുന്ന ഓപ്പൺ സോഷ്യൽ നെറ്റ്‌വർക്കുകളിലേക്ക് ത്രെഡുകൾ സംയോജിപ്പിക്കാനുള്ള പദ്ധതികൾ ജൂലൈയിൽ ആപ്പ് ലോഞ്ച് ചെയ്തപ്പോൾ തന്നെ മെറ്റ പ്രഖ്യാപിച്ചിരുന്നു.

"ത്രെഡുകൾ പരസ്പരം പ്രവർത്തനക്ഷമമാക്കുന്നത് ആളുകൾക്ക് അവർ എങ്ങനെ ഇടപഴകുന്നു എന്നതിനെ കുറിച്ച് കൂടുതൽ ചോയ്‌സ് നൽകുകയും ഉള്ളടക്കം കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യും," സക്കർബർഗ് പറഞ്ഞു.

സ്വതന്ത്ര സോഷ്യൽ മീഡിയ അനുഭവങ്ങൾ നിർമ്മിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആക്റ്റിവിറ്റിപബ്ബ് എന്ന ഫ്രെയിംവർക്കിലാണ് മാസ്റ്റോഡോൺ പ്രവർത്തിക്കുന്നത്.

Advertisment

ത്രെഡ് ആരംഭിച്ചപ്പോൾ, അക്കൗണ്ടുകൾ ഡിലീറ്റാക്കിയാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും നഷ്ടപ്പെടുമായിരുന്നു. തുടർന്ന്, “ത്രെഡുകൾ ഡിലീറ്റാക്കുന്നതിനും, നിങ്ങളുടെ ഉള്ളടക്കം മറ്റൊരു സേവനത്തിലേക്ക് മാറ്റാനുമുള്ള ഓപ്ഷൻ നൽകുന്നതിന് ആക്റ്റിവിറ്റി പബ്ബുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഞങ്ങളുടെ പദ്ധതി,” എന്ന് കമ്പനി ജൂലൈയിൽ പറഞ്ഞിരുന്നു.

ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 ​​ദശലക്ഷം പേർ ഡൗൺലോഡ് ചെയ്ത ത്രെഡുകൾ ഡിസംബറിൽ യൂറോപ്പിലും പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Check out More Technology News Here 

tech news Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: