scorecardresearch

ത്രെഡ്‌സ് ഇങ്ങനെ പോയാല്‍ പോര, ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുകള്‍

ട്വിറ്ററിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ത്രെഡ്‌സിന് തുടക്കത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനായി

ട്വിറ്ററിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ത്രെഡ്‌സിന് തുടക്കത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടാനായി

author-image
Tech Desk
New Update
Threads|twitter|instagram

ത്രെഡ്‌സ് ഇങ്ങനെ പോയാല്‍ പോര, ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുകള്‍

ന്യൂഡല്‍ഹി: മെറ്റയുടെ ത്രെഡ്‌സ് ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ പത്ത് കോടി ഉപയോക്താക്കളെയാണ് നേടിയത്. എന്നാല്‍ ഉപയോക്താക്കളുടെ ഒഴുക്ക് പിന്നീട് കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ ത്രെഡ്സിനെ കുറിച്ചുള്ള പ്രവചനം പറയുന്നത്.

Advertisment

ത്രെഡ്‌സ് ഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ്, യഥാക്രമം 177.9 ദശലക്ഷം, 135.2 ദശലക്ഷം, 102.3 ദശലക്ഷം ഉപയോക്താക്കളുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, എന്നിവയെ അപേക്ഷിച്ച് 2023-ല്‍ ത്രെഡ്‌സില്‍ 23.7 ദശലക്ഷം യുഎസ് ഉപയോക്താക്കളുണ്ടാകുമെന്ന് പ്രവചനം പറയുന്നു.

പ്രവചനമനുസരിച്ച് ത്രഡ്‌സിന്റെ ഏറ്റവും അടുത്ത എതിരാളിയായ എക്‌സിന് 2023-ല്‍ 56.1 ദശലക്ഷം യുഎസ് ഉപയോക്താക്കളുണ്ടാകും. 2025 വരെ യുഎസ് വിപണിയില്‍ ത്രെഡ്‌സ് 'സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ രണ്ടാമത്തേത് മുതല്‍ അവസാനം വരെ' തുടരുമെന്നും പ്രവചനം പറഞ്ഞു.

Advertisment

ട്വിറ്ററിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ത്രെഡ്‌സിന് തുടക്കത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ നേടിക്കൊടുത്തെങ്കിലും ത്രഡ്‌സിന്റെ വളര്‍ച്ച തുടര്‍ന്നും വേണമെങ്കില്‍ ഇത് മാത്രം പോരെന്ന് ഇന്‍സൈഡര്‍ ഇന്റലിജന്‍സിന്റെ പ്രധാന അനലിസ്റ്റ് ജാസ്മിന്‍ എന്‍ബര്‍ഗ് പ്രസ്താവനയില്‍ പറഞ്ഞു. എക്സ് ആക്സസ് ചെയ്യാന്‍ എല്ലാവരോടും പണം ഈടാക്കാനുള്ള പദ്ധതിയുമായി മസ്‌ക് മുന്നോട്ട് പോയാല്‍, അത് അതിന്റെ ഉപയോക്തൃ അടിത്തറയെ കൂടുതല്‍ അകറ്റുമെന്ന് ജാസ്മിന്‍ എന്‍ബര്‍ഗ് പറഞ്ഞു. ഈ ഉപയോക്താക്കള്‍ പിന്നീട് ത്രെഡ്‌സില്‍ എത്തിയേക്കാം. എക്‌സിനേക്കാള്‍ ഫീച്ചര്‍ സമ്പന്നമല്ലെങ്കിലും, സെര്‍ച്ച് പ്രവര്‍ത്തനക്ഷമതയും ഡെസ്‌ക്ടോപ്പ് പതിപ്പും പോലെ, ത്രെഡ്‌സ് കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് മെറ്റ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായണ് റിപ്പോര്‍ട്ടുകള്‍

Technology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: