മുംബൈ: പ്രണയദിനത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് എയര്‍ടെലിനും വോഡാഫോണിനും ഐഡിയയ്ക്കും ആശംസ ലഭിച്ചത്. ടെലികോം രംഗത്ത് മൂവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി രംഗത്ത് വന്ന പുതിയ എതിരാളിയായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആണ് പ്രണയദിനാശംസകള്‍ നേര്‍ന്നത്.

പ്രിയപ്പെട്ട എയര്‍ടെല്‍ ഇന്ത്യ, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ എന്നിവര്‍ക്ക് സ്നേഹം നിറഞ്ഞ പ്രണയദിനാശംസകള്‍ എന്നാണ് റിലയന്‍സ് ജിയോയുടെ ഒദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

സെപ്തംബര്‍ ഒന്നിന് ഇന്ത്യയില്‍ സേവനം ആരംഭിച്ചത് മുതല്‍ ജിയോയെ ശത്രുവായാണ് മറ്റ് ടെലികോം കമ്പനികള്‍ കാണുന്നത്. റിലയന്‍സ് ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം ഡിസംബര്‍ 31ന് 72.4 മില്യണിലെത്തിയിരുന്നു. സര്‍വ്വീസ് ആരംഭിച്ച് 83 ദിവസത്തിനുള്ളില്‍ പ്രതിദിനം ആറ് ലക്ഷം ഉപയോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്ക് പുതിയതായി ലഭിച്ചുകൊണ്ടിരുന്നത്.

ജിയോ വന്നതോടെ മറ്റ് കമ്പനികള്‍ക്ക് വന്‍ നഷ്ടവും സംഭവിച്ചു. ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച പാ​ദ​ത്തി​ൽ‍ ഐ​ഡി​യ​യു​ടെ മൊ​ത്തം ന​ഷ്ടം 303 കോ​ടി രൂ​പ​യാ​ണ്.

ആ​ർ​കോ​മി​ന്‍റേ​ത് 531 കോ​ടി രൂ​പ​യും. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഐ​ഡി​യ​യ്ക്ക് 659.35 കോ​ടി രൂ​പ​യും ആ​ർ​കോ​മി​ന് 303 കോ​ടി രൂ​പ​യും അ​റ്റാ​ദാ​യ​മു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തെ ഭാ​ര​തി എ‍യ​ർ​ടെ​ൽ പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് അ​വ​രു​ടെ അ​റ്റാ​ദാ​യം 1,108.1 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 503.7കോ​ടി​യാ​യി താ​ഴ്ന്നി​രു​ന്നു. വോ​ഡ​ഫോ​ണി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 4.7 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ