/indian-express-malayalam/media/media_files/uploads/2018/12/ryan-toys-review.png)
ഏഴ് വയസ്സിൽ സ്വന്തമായി ഒരു രൂപ പോലുമുണ്ടായിരുന്നില്ല നമ്മുടെ പക്കൽ. എന്നാൽ ഇന്ന് ആ കാലഘട്ടമെല്ലാം മാറി. ഇന്നത്തെ കുട്ടികൾ ചെറുപ്പംമുതൽ തന്നെ സ്വന്തമായി പണം സമ്പാധിച്ച് തുടങ്ങി, അതും വീട്ടിലിരുന്ന്. 2018ല്‍ യൂട്യൂബിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച 10 പേരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്തുവിട്ടു. 7 വയസുകാരനായ റയാന്‍ എന്ന കുട്ടിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. 'റയാന്‍ ടോയ്സ് റിവ്യു' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന കുട്ടി 2017 ജൂണിനും 2018 ജൂണിനും ഇടയില്‍ 156 കോടി രൂപയാണ് സമ്പാദിച്ചത്. 1.7 കോടി ഫോളോവേഴ്സാണ് യൂട്യൂബില്‍ 7 വയസുകാരന് ഉളളത്.
2015ലാണ് കുട്ടിക്കായി മാതാപിതാക്കള്‍ യൂട്യൂബ് ചാനല്‍ ഉണ്ടാക്കി നല്‍കിയത്. എല്ലാ വിധത്തിലുളള പുതിയ കളിപ്പാട്ടങ്ങളും വാങ്ങി അവ നിരൂപണം നടത്തുകയാണ് കുട്ടി യൂട്യൂബ് വീഡിയോയിലൂടെ ചെയ്യുന്നത്.
കളിപ്പാട്ടങ്ങളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന റയാന് അതിന്റെ റിവ്യൂ കാണുന്ന ശീലവുമുണ്ടായിരുന്നു.
ഇതിനിടെയാണ് തനിക്കും ഇങ്ങനെ റിവ്യൂ ചെയ്താലെന്താ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. 2015ലായിരുന്നു ഇത്. അന്ന് നാല് വയസായിരുന്നു അവന് പ്രായം. റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിൽ ചാനൽ തുടങ്ങി വീഡിയോകൾ പബ്ലിഷ് ചെയ്യാൻ തുടങ്ങി. പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് വീഡിയോകൾക്ക് ലഭിച്ചത്. വാള്‍മാര്‍ട്ടില്‍ 'റയാന്‍സ് വേള്‍ഡ്' എന്ന പേരില്‍ റയാന് ടോയ്സിന്റെ വലിയൊരു ശേഖരം തന്നെയുണ്ട്. റയാന്‍ റിവ്യു ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ പലപ്പോഴും നല്ല നിലയില്‍ വില്‍പ്പന നടക്കാറുലളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ സ്വാധീനം ചെലുത്തിയവരില്‍ മുമ്പിലാണ് ഈ കുട്ടി.
2018 ജൂണ്‍ മാസം 1 വരെ 156 കോടി രൂപയാണ് യൂട്യൂബ് വീഡിയോ വഴി റയാന്‍ നേടിയത്. അതിന് മുമ്പത്തെ വര്‍ഷം നേടിയതിനേക്കാള്‍ ഇരട്ടിയാണ് ഈ തുക. അന്ന് എട്ടാം സ്ഥാനത്തായിരുന്ന കുട്ടിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.