2019ഓടെ ചന്ദ്രനില്‍ 4ജി നെറ്റ്‍വര്‍ക്ക് ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ടെലികോം വമ്പന്മാരായ വോഡാഫോണ്‍. പിടി സൈറ്റിസ്റ്റ്സ് ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലേക്ക് നെറ്റ്‍വര്‍ക്ക് വ്യാപിപ്പിക്കുന്നത്. ‘ചന്ദ്രനില്‍ മനുഷ്യല്‍ കാല്‍കുത്തിയിട്ട് 50 വര്‍ഷം തികയുമ്പോള്‍ വോഡാഫോണ്‍ ഇന്റര്‍നെറ്റ് സേവനം ചന്ദ്രനിലേക്കും വ്യാപിപ്പിക്കുന്നു. പിടി സൈന്റിസ്റ്റ്സ് ദൗത്യത്തിന്റെ ഭാഗമായി ഇത് ആദ്യമായാണ് ചന്ദ്രനില്‍ 4ജി നെറ്റ്‍വര്‍ക്ക് ലഭ്യമാക്കുക. 2019ല്‍ തന്നെ ഇത് യാഥാര്‍ത്ഥ്യമാകും’, വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി.
ടെക്നോളജി പാര്‍ട്ണറായി നോക്കിയയെ ആണ് വോഡഫോണ്‍ നിയമിച്ചിട്ടുളളത്. ഒരു സ്വകാര്യ കമ്പനിയുടെ ആദ്യ ചാന്ദ്ര ദൗത്യത്തിനാണ് വോഡഫോണ്‍ തയ്യാറെടുക്കുന്നത്. സ്സെയ്സെക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെയാണ് ദൗത്യം നടത്തുക. 1800 മെഗാഹെട്സ് ഫ്രീക്വന്‍സിയോടെയുളള 4ജി നെറ്റ്വര്‍ക്കാണ് സാധ്യമാവുക. ചന്ദ്രനിലെ കാലാവസ്ഥാ വ്യതിയാനം കാരണം 11 ദിവസം മാത്രമായിരിക്കും പദ്ധതി നീണ്ടുനില്‍ക്കുക.