ചരിത്രപ്രസിദ്ധമായ ബർലിൻ മതിൽ തകർത്തിട്ട് ഇന്നേക്ക് മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാകുന്നു. ജർമനിയുടെ ഹൃദയത്തിനു മധ്യേ ജനങ്ങളെ വിഭജിപ്പിച്ചുകൊണ്ടു കെട്ടിയ ബർലിൻ മതിൽ 1989 നവംബർ 9നാണ് ജനക്കൂട്ടം തകർത്തു കളഞ്ഞത്. ആ ചരിത്രസംഭവത്തെ അനുസ്മരിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. തകർന്ന മതിലിനു മുകളിൽ രണ്ടുപേർ ആലിംഗനബദ്ധരായി നിൽക്കുന്ന രീതിയിലാണ് ഡൂഡിൽ ഇമേജ്.

ബർലിൻ നഗരം പടിഞ്ഞാറൻ ജർമനിയുടെയും കിഴക്കൻ ജർമനിയുടെ അധികാരപരിധിയിൽ എത്തിയതോടെയാണ് ബർലിൻ നഗരത്തിന്റെ ഹൃദയഭാഗത്ത് വിഭജന മതിൽ ഉയർന്നത്. 1961 ഓഗസ്റ്റിൽ പൂർ‌വ ജർമനിനിയിലെ കമ്യൂണിസ്റ്റ് സർക്കാരാണ് മതിൽ പണിതത്. 155 കിലോമീറ്റർ നീളമുണ്ടായിരുന്നു ഈ മതിലിന്‌. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും ഇതിനുണ്ടായിരുന്നു. പടിഞ്ഞാറൻ ജർമനിയുടെ പരിധിയിലുള്ള നഗരപ്രദേശത്തേക്ക് കിഴക്കൻ ജർമനിയിൽ നിന്നുള്ള​ ആളുകൾ കടക്കുന്നത് തടയുക എന്നതായിരുന്നു ബർലിൻ മതിലിന്റെ ലക്ഷ്യം.

വിഭജന മതിൽ കടക്കാൻ ശ്രമിച്ചവരെ ഭരണകൂടം വെടിവച്ചു വീഴ്ത്താൻ തുടങ്ങിയതോടെ കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങൾക്കും ബർലിൻ മതിൽ കാരണമായി. 1990 കളിൽ കിഴക്കൻ യൂറോപ്പിൽ കമ്യൂണിസ്റ്റ് ഭരണം തകർന്നതുമൂലമുണ്ടായ ജനകീയമുന്നേറ്റത്തെതുടർന്ന് 1989 നവംബർ ഒൻപതിന്‌ ജർമൻ ജനത തന്നെ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മതിൽക്കൂട്ടം പൊളിച്ചു കളയുകയായിരുന്നു.

Read more: Marga Faulstich Google Doodle: ആരാണ് ഗൂഗിൾ ഡൂഡിലിലെ ആ കണ്ണടക്കാരി?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook