സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് ആമസോണ്‍ പ്രഖ്യാപിച്ച ഗ്രേറ്റ് ഇന്ത്യൻ സെയിലിന് വെല്ലുവിളിയുമായി ഫ്ലിപ്കാര്‍ട്ട്. ‘ദ ബിഗ് ഫ്രീഡം സെയില്‍’ എന്ന പേരിലാണ് വന്‍ ഓഫറുകളില്‍ വില്‍പന നടത്തുന്നത്. ഓഗസ്റ്റ് 9 മുതലാണ് വില്‍പന തുടങ്ങുക. ഇന്ത്യയുടെ 71ആം സ്വാതന്ത്രദിന ആഘോഷങ്ങളിലേക്ക് തങ്ങളുടെ ഉപഭോക്താക്കളേയും വന്‍ ഓഫറുകള്‍ നല്‍കി ഭാഗമാക്കാനാണ് ഉദ്ദേശമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.

71 ശതമാനം വരെയാണ് ഉത്പന്നങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാവുക. വീട്ടുപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, എല്‍ഇഡി ടിവികള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാകും. ഓഗസ്റ്റ് 9 മുതല്‍ 11 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക. 72 മണിക്കൂര്‍ നീണ്ടു നില്‍കുന്ന റെഡ്മി നോട്ട് 4ന്റെ മാരത്തണ്‍ വില്‍പന ബിഗ് ഫ്രീഡം സെയിലിന്റെ ഭാഗമായുണ്ടാകും.

ഓരോ മണിക്കൂറുകളിലും ഒരു ബമ്പര്‍ ഓഫര്‍ പ്രഖ്യാപിക്കും, ചില ഉത്പന്നങ്ങള്‍ക്ക് 71 ശതമാനം ഓഫര്‍ ലഭിക്കും, മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് ഉണ്ടാകും.

ആഗസ്ത് 9 മുതൽ 12 വരെയാണ് ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിക്കുന്നത്. ആഗസ്ത് 9 ന് അർദ്ധരാത്രി 12 മണിക്ക് തുടങ്ങുന്ന വിൽപ്പന ആഗസ്ത് 12 ന് 11.59 വരെ നീണ്ടുനിൽക്കും. നൂറ് വ്യത്യസ്ത വിപണി വിഭാഗങ്ങളിലായി 100 ദശലക്ഷം ഉൽപ്പന്നങ്ങളാണ് ആമസോൺ വിറ്റഴിക്കുന്നത്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഫാഷൻ ഉൽപ്പന്നങ്ങൾ, കായിക ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

ആമസോൺ പ്രൈം അംഗത്വം ഉള്ളവർക്ക് ഈ വിൽപ്പന 30 മിനിറ്റ് മുൻപ് ലഭ്യമാകും. ആമസോൺ പേ ബാക് ആഗസ്ത് 4 മുതൽ റീച്ചാർജ് ചെയ്യുന്നവർക്ക്, 300 രൂപ വരെ 15 ശതമാനം അധിക കാഷ്ബാക്ക് ലഭിക്കും. മറ്റുള്ളവർക്ക് 10 മുതൽ 15 ശതമാനം വരെ കാഷ്ബാക്ക് ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ