ടെക്നോളജി ലോകത്തെ പുത്തൻ ട്രെൻഡുകളറിയാനും മാറ്റങ്ങളറിയാനുമായി ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ പുതിയ ടെക്നോളജി സൈറ്റ് ടെക്ഹൂക്.കോം. ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഇന്ത്യൻ എക്‌സ്പ്രസിന്റെ ഡിജിറ്റൽ വിഭാഗത്തിൽ നിന്നുളള നവീന സൈറ്റാണ് ടെക്ഹൂക്. പുതിയ ഗാഡ്ജെറ്റുകളെക്കുറിച്ചറിയാനും അവയുടെ റിവ്യൂകളും ടെക്ഹൂക്കിൽ ലഭ്യമാണ്.

മൊബൈൽ ഫോണുകൾക്കായി പ്രത്യേക വിഭാഗം തന്നെ ടെക്ഹൂക്കിൽ ഒരുക്കിയിട്ടുണ്ട്. വിപണിയിലുളള​ എല്ലാ പ്രമുഖ കമ്പനികളുടെ ഫോണും അവയുടെ വിലയിരുത്തലുകളും റിവ്യൂകളും ടെക്ഹൂക് വായനക്കാർക്ക് പ്രദാനം ചെയ്യുന്നു. പുതിയ ഗാഡ്ജറ്റുകളെക്കുറിച്ചുളള​ വിശദ വിവരങ്ങളും പ്രവർത്തന റിപ്പോർട്ടും അടങ്ങുന്നതാണ് സൈറ്റ്. ടെക്നോളജി സംബന്ധിച്ചുളള എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുളള ഉത്തരം ടെക്ഹൂക്കിൽ ലഭ്യമാണ്.

നവീന ആശയങ്ങൾ അവതരിപ്പിച്ച ഇന്ത്യൻ മാധ്യമങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാകും ടെക്ഹൂക് എന്ന് ഇന്ത്യൻ എക്‌സ്പ്രസ് ഡിജിറ്റൽ സിഇഒ സന്ദീപ് അമർ പറഞ്ഞു. വായനക്കാരനെ തൃപ്‌തിപ്പെടുത്തുന്ന തരത്തിലുളള അവതരണമാണ് സൈറ്റിന്റേത്. ഇനി മുതൽ ഏത് ഫോൺ വാങ്ങിക്കണമെന്ന് ആലോചിച്ച് തലപുകയ്‌ക്കേണ്ട, www.techook.com ലോഗിൻ ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ