തയ്‌വാൻ കമ്പനിയായ എച്ച് ടി സി ലോകത്തെ അതിവേഗം വളരുന്ന മൊബൈൽ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നു എന്ന സംശയം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ മൊബൈൽ മാർക്കറ്റിൽ പ്രകടമായ സാന്നിദ്ധ്യമുളള മൊബൈൽ ഫോണാണ് എച്ച് ടി സി. എന്നാൽ മൊബൈൽ ഫോൺ​ വിപണിയിലെ കടുത്ത മത്സരം പുതിയ തലങ്ങളിലേയ്ക്ക് മാറുന്നതിനിടയിലാണ് ഈ കമ്പനിയുടെ പിൻവാങ്ങൽ

കമ്പനിയുടെ മേൽതട്ടിലുളള പ്രധാന ഉദ്യോഗസ്ഥർ പലരും സ്ഥാപനം വിട്ടതായുളള വാർത്തകളാണ് എച്ച് ടി സി ഇന്ത്യയിൽ നിന്നും ഉടൻ പിൻവാങ്ങുമെന്ന് സൂചന നൽകുന്നത്. കമ്പനിയുടെ ഇന്ത്യൻ മേധാവിയായ ഫൈസൽ സിദ്ദിഖി, സെയിൽസ് മേധാവി വിജയ് ബാലചന്ദ്രൻ. പ്രോഡക്ട് മേധാവി ആർ. നയ്യാർ എന്നിവരാണ് കമ്പനി വിട്ടതായുളള വാർത്തകൾ പുറത്തുവന്നിട്ടുളളത്. ആശാവഹമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കമ്പനി അതിന്റെ വിതരണത്തിനായുളള ബിസിനസ് ബന്ധങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞു. പ്രാദേശികമായ ഉൽപ്പാദനവും നിർത്തി.

ഒരു കാലത്ത് വളരെയേറെ വാഴ്ത്തപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡായിരുന്നു എച്ച് ടി സി ഏറെക്കുറെ അതിന്റെ തകർച്ച വേഗത്തിലായിരുന്നു. ഒരു കാലത്ത് എല്ലാ ശ്രേണിയിലും പെട്ട വിലയ്ക്ക് ലഭിച്ച മികച്ച ഫോണെന്ന പേരെടുത്തുവെങ്കിൽ പിന്നീട് ആപ്പിൾ, സാംസങ്, ഷവോമി, എന്നിവയോടൊപ്പം പിടിച്ചു നിൽക്കാൻ ഏറെ പ്രയാസകരമായി. എച്ച് ടി സിയുടെ വീഴ്ചയ്ക്ക് പലയിടങ്ങളിലും ബ്ലാക്ക് ബെറി ഫോണിന് സംഭവിച്ചതുമായി സാമ്യമുണ്ട്. ആദ്യത്തെ സ്മാർട് ഫോൺ ബ്രാൻഡുകളിലൊന്നായ എച്ച് ടി സി അതിന്റെ മെറ്റൽ ബോഡി ഫോണുകളിലൂടെയാണ് പേരെടുത്തത്. എന്നാൽ ആപ്പിളും സാംസങ്ങും ടോപ്പ് എൻഡിലും ഷവോമി ലോ എൻഡിലും ഈ മാർക്കറ്റിൽ കടന്നതോടെ എച്ച് ടി സിക്ക് അവരുടെ വിശ്വസ്ത ഉപയോക്താക്കാളെ പിടിച്ചുനിർത്താൻ സാധിച്ചില്ല.

വിലകുറഞ്ഞ ചൈനീസ് ബ്രാൻഡുകൾ നടത്തിയ കടന്നാക്രമത്തെ ചെറുത്ത് നിൽക്കുക എന്നത് വളരെ പ്രയാസകരമായി. ഇടത്തരം ഫോണുകളിൽ ഷവോമിയും ഒപ്പോയും ഇന്ത്യൻ ഉപയോക്താക്കളുടെ കൈകളിലൊതുങ്ങിയപ്പോഴും ഡിസൈർ സീരിയസിൽ ഒരുവിധം ഭേദപ്പെട്ട മാർക്കറ്റ് ഷെയർ അവർ നിലനിർത്തിയിരുന്നു. ഷവോമിയും ഒപ്പോയും ഫോണുകളുടെ സവിശേഷതകൾക്കും വിലയ്ക്കുമുളള പ്രതിഫലമായിരുന്നു മാർക്കറ്റിൽ നേടിയത്. ഷവോമി ഓൺലൈൻ ചാനലുകളിലൂടെ മികവുറ്റ മാർക്കറ്റിങ് നടത്തിയപ്പോൾ എച്ച് ടി സി അതിന്റെ ഓഫ് ലൈൻ മാർക്കറ്റിൽ അതിജീവനത്തിനായുളള പോരാട്ടം നടത്തുകയായിരുന്നു. എന്നാൽ എച്ച് ടി സി ഒരു ഓൺലൈൻ മാർക്കറ്റിൽ ചലനമുണ്ടാക്കിയില്ല.

എച്ച് ടി സിയുടെ എം സീരീസ് ഫോണിന് അവരുടെ മിഡ് റേഞ്ച് ഫോണിന് ലഭിച്ച സ്വാധീനം ഉപയോക്താക്കൾക്കിടയിൽ ഉണ്ടാക്കാനായില്ല. സ്വന്തം നാട്ടിലും യു എസ്സിലും അവരുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്ത്യയിലെ തകർച്ചയും. 2011 ൽ മാർക്കറ്റ് ഷെയറിന്റെ 10. 7 ശതമാനം എച്ച് ടി സിക്ക് സ്വന്തമായിരുന്നു. ലോകത്തെ നാലാമത്തെ വലിയ സ്മാർട് ഉൽപ്പാദകരിൽ നാലാം സ്ഥാനവും ഈ തയ്‌വാൻ കമ്പനിക്കായിരുന്നു. ഇതായിരന്നു 2011സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ സ്ഥിതി. എന്നാൽ അതിന്റെ മൂന്നാം പാദത്തിലെത്തിയപ്പോൾ കുറച്ച് നാളത്തേയ്ക്കെങ്കിലും യു എസ്സിലെ ഏറ്റവും വലിയ ഉൽപ്പാദകരായി മാറാൻ അവർക്ക് സാധിച്ചു. ഇത് ആപ്പിളിനെയും സാംസങ്ങിനെയും മറികടന്നായിരുന്നു. എന്നാൽ 2018 ആയപ്പോൾ ആഗോള സ്മാർട് ഫോൺ മാർക്കറ്റിൽ എച്ച് ടി സിയുടെ ഓഹരി ഒരു ശതമാനമായി ഇടിഞ്ഞു.

ഗാലക്സി എസ് സീരീസും ഐ ഫോണും കൊണ്ട് സാംസങ്ങും ആപ്പിളും ഉപയോക്താക്കളെ അവരിലേയ്ക്ക് ആകർഷിക്കാൻ സാധിച്ചു. സപ്ലൈ ചെയിൻ, ചില്ലറ വിൽപ്പനക്കാരുമായി നിലനിർത്തുന്ന നല്ല ബന്ധം, ശക്തമായ വിതരണ പാർടണർഷിപ്പ്, ഫോണിന്റെ ഭാഗങ്ങളുടെ ലഭ്യത എന്നിവ ആപ്പിളിനും സാംസങ്ങിനും മാർക്കറ്റിൽ തങ്ങളുടെ മേധാവിത്വം ശക്തമാക്കുന്നതിന് സാധിച്ചു.

നിരവധി പുതുമകളെ ഫോൺ മാർക്കറ്റിൽ ആദ്യമായി അവതരിപ്പിച്ച കമ്പനിയായാണ് എച്ച് ടി സി യെ വിലയിരുത്തുന്നത്. മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുളള ടച്ച് ഫോണുമായി അവർ മാർക്കറ്റിൽ പുതുമ കണ്ടെത്തി. 2008 ൽ അവർ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട് ഫോൺ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിന് ശേഷം ആദ്യ നെക്സസ് ഫോണുമായി അവരെത്തി.

എന്നാൽ ഇത് 2018 ആണ്, നിലവിൽ എച്ച് ടി സിയുടെ ഭാവി അത്ര പ്രതീക്ഷാനിർഭരമല്ല. പിക്സൽ ടീമിനെ ഒരു ബില്യണിനാണ് ഇവർ ഗുഗിളിന് വിറ്റത്. അവർ ഇപ്പോൾ വിർച്ച്വൽ റിയാലിറ്റി മേഖലയിലേയ്ക്ക് മാറുകയാണ്. എന്നാൽ ആ മേഖലയിൽ അതിന്റേതായ നിരവധി വെല്ലുവിളികളുണ്ട്. നോക്കിയയുടെയും ബ്ലാക്ക് ബെറിയുടെയും വഴിയിൽ എച്ച് ടി സിയും പോകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാനേ സാധിക്കൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ