scorecardresearch

ചിത്രങ്ങളും വീഡിയോകളും കൊണ്ട് വാട്ട്സ്ആപ്പ് സ്റ്റോറേജ് നിറഞ്ഞോ? എളുപ്പത്തില്‍ ക്ലിയര്‍ ചെയ്യാം

നിരവധി ഗ്രൂപ്പുകളിലൊക്കെ അംഗമായ ഒരാളെ സംബന്ധിച്ച് പ്രതിദിനം ആയിരക്കണക്കിന് സന്ദേശങ്ങളായിരിക്കും ലഭിക്കുക, ഇവ വാട്ട്സ്ആപ്പ് സ്റ്റോറേജിലേക്ക് ഓട്ടോമാറ്റിക്കായി എത്തും

നിരവധി ഗ്രൂപ്പുകളിലൊക്കെ അംഗമായ ഒരാളെ സംബന്ധിച്ച് പ്രതിദിനം ആയിരക്കണക്കിന് സന്ദേശങ്ങളായിരിക്കും ലഭിക്കുക, ഇവ വാട്ട്സ്ആപ്പ് സ്റ്റോറേജിലേക്ക് ഓട്ടോമാറ്റിക്കായി എത്തും

author-image
Tech Desk
New Update
whatsapp edit message, whatsapp edit sent message, whatsapp new feature, can we edit sent messages on whatsapp,ie malayalam

ഇന്നത്തെ കാലത്ത് ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ്. ഒരു ദിവസം വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അളവില്ല. ചിലപ്പോള്‍ നമുക്ക് ആവശ്യമില്ലാത്ത ചിത്രങ്ങളും മറ്റുമെല്ലാം ഫോണിലേക്ക് എത്തും. ഒഴിവാക്കിയാലും ഇവയെല്ലാം ഓട്ടോമാറ്റിക്കായി ഫോണിന്റെ സ്റ്റോറേജിലേക്ക് എത്തുകയും ചെയ്യും.

Advertisment

പ്രത്യേകിച്ചും നിരവധി ഗ്രൂപ്പുകളിലൊക്കെ അംഗമായ ഒരാളെ സംബന്ധിച്ച് പ്രതിദിനം ആയിരക്കണക്കിന് സന്ദേശങ്ങളായിരിക്കും ലഭിക്കുക. അതില്‍ കൂടുതലും ചിത്രങ്ങളും വീഡിയോകളുമായിരിക്കും. എന്നാല്‍ വാട്ട്സ്ആപ്പ് മീഡിയയുടെ എണ്ണം വര്‍ധിക്കുന്നതോടെ ഫോണിലെ സ്റ്റോറേജിന്റെ അളവില്‍ കുറവ് സംഭവിക്കുകയും ചെയ്യും.

വാട്ട്സ്ആപ്പ് സ്റ്റോറേജ് എങ്ങനെ ക്ലിയറാക്കാം എന്ന് പരിശോധിക്കാം

വാട്ട്സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്സ് (Settings) എടുക്കുക.

ശേഷം സ്റ്റോറേജ് ആന്‍ഡ് ഡേറ്റ (Storage and data) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അടുത്തതായി മാനേജ് സ്റ്റോറേജ് (Manage Storage) തിരഞ്ഞെടുക്കുക.

ഇവിടെ അഞ്ച് എംബിക്ക് മുകളിലുള്ള ഫയലുകള്‍ കാണാന്‍ സാധിക്കും. അതിന് താഴെയായി ഓരോ ചാറ്റിലേയും ഫയലുകള്‍ പ്രത്യേകമായി തിരിച്ച് നല്‍കിയിരിക്കുന്നതും കാണാം.

Advertisment

ഡിലീറ്റ് ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ഓരോ ഫയലും സെലെക്ട് ചെയ്യുക. ശേഷം ഡിലീറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

Technology Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: