scorecardresearch

കൊറോണ കാലത്ത് ഓൺലൈൻ പഠനം എളുപ്പമാക്കാൻ ചില വഴികൾ

സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം

സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം

author-image
Tech Desk
New Update
CSIR UGC NET 2018

CSIR UGC NET 2018

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സ്കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. അതേസമയം കേരളമുൾപ്പടെ പല സ്ഥലങ്ങളിലും ഓൺലൈനിലൂടെ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോളെജ് വിദ്യാർഥികൾക്ക് പുറമെ സ്കൂൾ വിദ്യാർഥികൾക്കും കേരളത്തിൽ അധ്യായന വർഷം ആരംഭിച്ചിരിക്കുകയാണ്.

Advertisment

താൽക്കാലികമാണെങ്കിലും അതിനൊടു പൊരുത്തപ്പെടേണ്ടതുണ്ട്. പല സാഹചര്യങ്ങളിലും ഇപ്പോഴും ഓൺലൈൻ പഠനത്തോട് അടുക്കാൻ സാധിക്കാത്ത വിദ്യാർഥികളും മാതാപിതാക്കളുമുണ്ട്. അത്തരത്തിലുള്ളവർക്ക് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ചില എളുപ്പവഴികൾ എന്തൊക്കെയെന്ന് നോക്കാം.

സാങ്കേതികവിദ്യയുമായി പരിചയപ്പെടുക

ഓൺലൈൻ ക്ലാസിന് സൂം, ഗൂഗിൾ മീറ്റ് ഉൾപ്പടെയുള്ള വഴികളിലൂടെയാണ് വിർച്വൽ ക്ലാസുകൾ നടക്കുന്നത്. അതുകൊണ്ട് അത്തരം സംവിധാനങ്ങളെക്കുറിച്ച് അടിസ്ഥാനപരമായെങ്കിലും അറിഞ്ഞിരിക്കുക. അതിന്റെ പ്രവർത്തനത്തെക്കുറിച്ചും. മൈക്രോസോഫ്റ്റ് വേർഡ്, പവർപോയിന്റ് ഉൾപ്പടെയുള്ള സോഫ്റ്റ്‌വയറുകളുടെ ഉപയോഗവും പ്രവർത്തനവും അറിഞ്ഞിരിക്കണം.

കമ്പ്യൂട്ടറുകളെക്കുറിച്ച് അറിഞ്ഞിരിക്കുക

ലാപ്ടോപ്പ് ആണെങ്കിലും ഡെസ്ക്ടോപ്പാണെങ്കിലും അതിനെക്കുറിച്ച് അറിഞ്ഞിരിക്കുക. ഒപ്പം ആന്റി വൈറസ് ഉൾപ്പടെയുള്ളവ ഇൻസ്റ്റാൾ ചെയ്ത് വൈറസിൽ നിന്ന് സിസ്റ്റത്തെ സംരക്ഷിക്കണം. ഡെസ്ക്ടോപ്പിലും മറ്റുമുള്ള ഫയലുകൾ ട്രാഷിലേക്ക് മാറ്റണം.

കണക്ഷൻ സ്പീഡ് ഉറപ്പ് വരുത്തണം

Advertisment

ഓൺലൈൻ ക്ലാസുകളുടെ ഏറ്റവും പ്രധാന ഘടകം നെറ്റ്‌വർക്കാണ്. നെറ്റിന്റെ വേഗത ആവശ്യമാണ്. internet speed test എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ നിങ്ങളുടെ നെറ്റ്‌വർക്കിന്റെ വേഗത മനസിലാക്കാനാകും. കുറവാണെങ്കിൽ സേവനദാതാക്കളുമായി ബന്ധപ്പെടേണ്ടതുമുണ്ട്.

Online

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: