5ജി നെറ്റ്‌വർക്കുമായി എയർടെല്ലിനും ബിഎസ്എൻഎല്ലിനുമൊപ്പം നോക്കിയ?

സ്മാർട്ട്ഫോണുമായി വിപണിയിലേക്ക് ഇറങ്ങുന്നതിന് പുറമേയാണ് വേഗതയുള്ള ഇന്റർനെറ്റിനായും നോക്കിയ കൈകോർക്കുന്നത്.

Nokia, Noki partnering with Airtel BSNL, Airtel, BSNL, 5G network, 4G LTE, Tech News, latest Tech News

ഒന്നും മനസ്സിലായില്ലേ? കേട്ടാൽ അമ്പരപ്പുളവാക്കുന്ന വാർത്തകളാണ് സാങ്കേതിക ലോകത്ത് നിന്ന് പുറത്തേക്ക് വരുന്നത്. ഒരു കാലത്ത് ഇന്ത്യൻ മൊബൈൽ വിൽപ്പന രംഗത്ത് രാജാക്കന്മാരായി വാണിരുന്ന നോക്കിയ മടങ്ങിവരുന്നത് വെറും സ്മാർട്ട്ഫോണുകളുടെ മാത്രം രൂപത്തിലല്ല. എയർടെല്ലും ബിഎസ്എൻഎല്ലുമായി 5ജി സാങ്കേതിക വിദ്യയുടെ കരാറിൽ കമ്പനി ഒപ്പുവച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നോക്കിയയിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, “5ജി നെറ്റ്‌വർക്കിന്റെ ഇന്ത്യയിലെ വേഗതയുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലുമായി ചേർന്ന് പ്രവർത്തിക്കും.” ഭാവിയിൽ കൂടുതൽ വേഗമാർന്ന് ഇന്റർനെറ്റ് വേഗത ഉറപ്പുവരുത്തുന്നതിനും വയർലെസ് ഇന്റർനെറ്റ് ശേഷി വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം. ബിഎസ്എൻഎല്ലുമായി ചോർന്ന് രാജ്യത്തെമ്പാടും 5ജി സാങ്കേതികതയെ കുറിച്ച് നോക്കിയ വിശദീകരിക്കും.

വിശ്വാസ്യത, ഗുണമേന്മ, സാമ്പത്തിക ക്ഷമത, തുടങ്ങി പ്രവർത്തന സൗകര്യവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് 5ജി ശൃംഖലയുടെ വികാസത്തിനായി എയർടെല്ലും നോക്കിയയും കൈകോർക്കുന്നത്. നിലവിലെ 4 ജി ശൃംഖലയ്ക്ക് മുകളിൽ 5 ജി ശൃംഖല ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് ഇരു കമ്പനികളും രൂപം നൽകും.

ഈ പദ്ധതിയിലൂടെ ബിഎസ്എൻഎല്ലിനും തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് നോക്കിയയുടെ ഇന്ത്യൻ വിപണിയിലെ തലവൻ സഞ്ജയ് മാലിക് പറഞ്ഞു. രാജ്യത്ത് 5 ജി സാങ്കേതികവിദ്യയുടെ ശേഷി പരിശോധിക്കുകയാണ് ബിഎസ്എൻഎല്ലും എയർടെല്ലും ഇപ്പോൾ. ഇതിനായി നോക്കിയയുടെ സഹായം ഇരുകമ്പനികൾക്കും ലഭിക്കുന്നുണ്ട്.

ഇന്റർനെറ്റ് വിതരണ രംഗത്ത് 4ജി എൽടിഇ യുടേതിനേക്കാൾ വേഗമുള്ളതാണ് 5ജി നെറ്റ്‌വർക്ക്. വേഗതയ്ക്ക് പുറമേ ഐഡിയയുടെ 5ജി ശൃംഖല അതിവേഗതയുള്ളതാണ്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Tech news technologynokia partnering with airtel bsnl for preparing 5g networks in india

Next Story
ഉപയോക്താക്കളെ കൈവിടില്ലെന്ന് ജിയോ; പുതിയ ഓഫറുകള്‍ വാഗ്‍ദാനം ചെയ്ത് കമ്പനി
The moderation of comments is automated and not cleared manually by malayalam.indianexpress.com