ന്യൂഡല്‍ഹി: മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൊവ്വാഴ്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്കായി രണ്ട് പുതിയ അപ്ഡേറ്റുകള്‍ പ്രഖ്യാപിച്ചു. അഡ്മിന്‍മാര്‍ക്ക് അവരുടെ ഗ്രൂപ്പ് സ്വകാര്യതയില്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ അപ്ഡേറ്റ്. ഏതൊക്കെ ഗ്രൂപ്പുകളിലാണ് ഉപയോക്താക്കള്‍ പൊതുവായുള്ളതെന്ന് എളുപ്പത്തില്‍ അറിയാന്‍ ഈ അപ്‌ഡേറ്റിലൂടെ സാധിക്കുന്നു.
ഗ്രൂപ്പ് സന്ദേശങ്ങശും സംഭാഷണങ്ങളും അയക്കുമ്പോള്‍ ഒന്നിലധികം ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന കമ്മ്യൂണിറ്റി സംവിധാനം കഴിഞ്ഞ വര്‍ഷം അവസാനം വാട്‌സാപ്പ് കൊണ്ടുവന്നിരുന്നു. കമ്മ്യൂണിറ്റികള്‍ വലുതായതിനാല്‍ നൂറിലധികം അംഗങ്ങള്‍ ഉള്‍പ്പെട്ടേക്കാം എന്നതിനാല്‍ ആരെയെല്ലാം ഗ്രൂപ്പുകളില്‍ ചേര്‍ക്കണം എന്നതില്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വാട്‌സ്ആപ്പ് അനുവദിക്കുന്നു.
ഒരു അഡ്മിന്‍ അവരുടെ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനുള്ള ലിങ്ക് പങ്കിടാനോ ഒരു കമ്മ്യൂണിറ്റിയില്‍ ചേരാന്‍ കഴിയുന്ന ഒരു ഗ്രൂപ്പിനെ തിരഞ്ഞെടുക്കുമ്പോള്‍, അവിടെ നിരവധി പേരുടെ പ്രൊഫൈല്‍ ലിസ്റ്റ് കാണും. അലോ, റിജക്ട് എന്നീ ബട്ടണുകള്‍ വ്യക്തികളുടെ പ്രാഫൈലിനോടൊപ്പം കാണാന്‍ കഴിയും. അഡ്മിനുകള്‍ക്ക് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന അംഗങ്ങളെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ ഇത്് സഹായിയിക്കുന്നു.
ഒരു ഉപയോക്താവിന് ഒരാളുമായി പൊതുവായുള്ള ഗ്രൂപ്പുകള്‍ ഏതൊക്കെയെന്ന് അറിയാനും വാട്‌സ്ആപ്പ് എളുപ്പമാക്കുന്നു. നിങ്ങള്‍ ആരെങ്കിലുമായി പങ്കിടുന്നുവെന്ന് നിങ്ങള്‍ക്കറിയാവുന്ന ഒരു ഗ്രൂപ്പിന്റെ പേര് ഓര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അല്ലെങ്കില്‍ നിങ്ങള്‍ രണ്ടുപേരും ഉള്ള ഗ്രൂപ്പുകള്‍ കാണാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍’ ഇത് സഹായകമാകും. ഒരു കോണ്‍ടാക്റ്റുമായി നിങ്ങള്‍ പങ്കിടുന്ന ഗ്രൂപ്പുകള്‍ കാണാന്‍, വാട്‌സ്ആപ്പില്‍ അവരുടെ പേര് തിഞ്ഞതിന് ണ്‍ശഷം അവരുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ മതി. ഈ രണ്ട് സവിശേഷതകളും വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമകായി തുടങ്ങും.