ജനീവ: അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് വ്യാവസായിക ആവശ്യത്തിനായി വിൽക്കുന്ന സ്ഥാപനം സ്വിറ്റ്സർലന്റിൽ പ്രവർത്തനം ആരംഭിച്ചു. 2025 ഓടെ ആഗോള അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഒരു ശതമാനം കുറയ്ക്കാൻ സാധിക്കുമെന്ന് ക്ലൈംവർക്‌സ്(climeworks) എന്ന സ്ഥാപനം വിശദമാക്കി.
ഹിൻവില്ലിലെ മാലിന്യ സംസ്കരണ പ്ലാന്റിനോട് ചേർന്നാണ് ഇതിനായുള്ള സംവിധാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രവർത്തിക്കുന്നതിനാവശ്യമായ ചൂടും വൈദ്യുതിയും മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് തന്നെ ലഭിക്കും.
ഒരു വർഷം 900 ടൺ കാർബൺ ഡൈ ഓക്സൈഡ് ഈ പ്ലാന്റ് ശേഖരിക്കുമെന്നാണ് ലൈവ് സയൻസ് പഠനം. മണിക്കൂറുകളോളം വായു കത്തിച്ച ശേഷമാണ് കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നത്. വായു കത്തിക്കുന്നതിനായി ഫിൽട്ടറുകൾ ഘടിപ്പിച്ച പെട്ടികളുണ്ട്. ഫിൽട്ടറുകൾ കുതിർന്ന് കഴിഞ്ഞ ശേഷം നൂറ് ഡിഗ്രി വരെ ചൂടാക്കി ഏറ്റവും ശുദ്ധമായ കാർബൺ ഡൈ ഓക്സൈഡ് വേർതിരിച്ചെടുക്കും.