ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലെ ഔദ്യോഗിക ആപ്പ് സ്റ്റോറായ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ നിരവധി ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് ആപ്പും ഗൂഗിള്‍ സ്‌റ്റോര്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വെബ് പതിപ്പും ചിലപ്പോള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ല, 2,500-ലധികം ആളുകള്‍ ഡൗണ്‍ ഡിറ്റക്ടര്‍ പ്ലാറ്റ്ഫോമില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഈ തടസ്സത്തിന് കാരണമായത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
നിലവിലെ സാങ്കേതിക പ്രശ്‌നം ചില ഉപയോക്താക്കള്‍ക്ക് മാത്രമാണെന്ന് തോന്നുന്നു. ചില ഉപയോക്താക്കള്‍ക്ക് ഒരു പ്രശ്നവുമില്ലാതെ ഇവ ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും, മറ്റുള്ളവര്‍ക്ക് മൊബൈലിലും വെബ് ബ്രൗസറുകളിലും പ്ലേ സ്റ്റോര്‍ ആക്സസ് ചെയ്യുന്നതില്‍ പ്രശ്നമുണ്ട്. അതുപോലെ, ചില ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സ്‌റ്റോറിന്റ ഹോം പേജ് ആക്സസ് ചെയ്യാന്‍ കഴിയാത്ത സമയത്ത് മൈ ആപ്‌സ് എന്ന ഒപ്ഷനില്‍ പോയി ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
നിരവധി ഉപയോക്താക്കള്‍ക്കായി ഇത് ഗുണം ചെയ്‌തെങ്കിലും നിരവധി ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഈ സേവനം ആക്സസ് ചെയ്യാന്‍ കഴിയുന്നില്ല, ഇതേകുറിച്ച് കമ്പനി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ചില സന്ദര്‍ഭങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ റീ സറ്റാര്‍ട്ട് ചെയ്യുന്നതിലൂടെ പ്രശ്‌നം പരിഹരിക്കുന്നതായി തോന്നുന്നു. എന്നാല്‍ ഇത് എല്ലാവരിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല.