പ്രളയ മുന്നറിയിപ്പ് നൽക്കുന്ന സാങ്കേതിക വിദ്യയുമായി ഗൂഗിളെത്തുന്നു. ടെക്സ്റ്റ് മെസേജായി പ്രളത്തിന്റെ മുന്നറിയിപ്പ് നൽക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം പാറ്റ്നയിൽ പുരോഗമിക്കുകയാണ്. കേന്ദ്ര ജലവിഭവ മന്ത്രാലയം ഇതിനായി ഗൂഗിളിന് നദികളിലെ ജലനിരപ്പിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറി.

കേരളത്തെ ബാധിച്ച മഹാപ്രളയത്തിന് ശേഷം സെപ്റ്റംബർ മാസത്തിൽ പരീക്ഷണത്തിന്റെ ഭാഗമായി സന്ദേശം അയച്ചിരുന്നു. പാറ്റ്നയിലെ ഗാഗാരാ നദിയുടെ ജല നിരപ്പ്, മഴയുടെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ പഠനം നടത്താൻ കാലിഫോർണിയ കേന്ദ്രീകരിച്ചുള്ള കമ്പനിയെ ചുമതലപ്പെടുത്തി. ലോകത്താകമാനം സംഭവിക്കുന്ന പ്രളയക്കെടുതികളുടെ 20% ഇന്ത്യയിൽ നിന്നാണെന്നാണ് കണക്ക്. ഇതിനാലാണ് ഗൂഗിൾ ഇന്ത്യയ്ക്ക് പ്രാധാന്യം നൽകിയത്.

കേന്ദ്ര ജല കമ്മീഷനുമായി ഒത്തു ചേർന്നാണ് ഗൂഗിൾ പരീക്ഷണം നടത്തുന്നത്. ‘ഹൈ റിസ്‍ക് ‘, ‘ മീഡിയം റിസ്‍ക് ‘, ‘ലോ റിസ്‌ക്’ എന്നീ മൂന്ന് തരം മുന്നറിയിപ്പാണ് നൽകുന്നത്. ഈ മുന്നറിയിപ്പ് മാപ്പുകളിലും, ഓരോ വ്യക്തികളുടെ ഫോണിലേക്കും സന്ദേശമായും എത്തുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

അടിക്കടി പ്രളയം ഉണ്ടാകുന്നതിനാലും , കൂടുതൽ ജന സംഖ്യ ഉള്ളതിനാലുമാണ് പട‌്നയെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. മുന്നറിയിപ്പ് സന്ദേശമായും , മാപ്പിൽ അടയാളപ്പെടുത്തിയതിന് ശേഷം ആളുകളുടെ പ്രതികരണം എന്താണെന്ന് പഠിക്കുകയാണെന്ന് ഗൂഗിൾ ഗവേഷക സംഘത്തിലെ അംഗമായ സെല്ല നെവോ പറഞ്ഞു. പ്രളയം മുൻകൂട്ടി കാണാവുന്ന സാങ്കേതിക വിദ്യകൾ ഇന്നുണ്ട്. എൽഡിഎആർ( ലൈറ്റ് ഡിക്റ്ററ്റിങ് ആൻഡ് റെയിഞ്ചിങ്) എന്ന സാങ്കേതിക വിദ്യ ചിലവ് കുറഞ്ഞ രീതിയിൽ പ്രളയം മുൻകൂട്ടി കാണാനാവുന്ന സാങ്കേതിക വിദ്യയാണ്. കൂടാതെ ടിആർഐഎംആർ2ഡി( ട്രാൻസിയന്റ് ഇനുണ്ടേഷൻ മോഡൽ ഫോർ റിവേർസ് 2 ഡൈയമെൻഷണൽ) എന്ന കംപ്യൂട്ടർ പ്രോഗ്രാമും പ്രളയത്തെ മുൻകൂട്ടി കാണാനാകും. പ്രളയം ബാധിക്കുന്ന പ്രദേശങ്ങൾ മാപ്പിൽ അടയാളപ്പെടുത്തുന്ന സോഫ്റ്റ്‌വെയറും നിലവിലുണ്ട്.

കേന്ദ്ര ജലവിഭവ മന്ത്രാലയം അധികൃതർ പറയുന്നത് ഗൂഗിളിന്റെ സാങ്കേതിക വിദ്യ പ്രളയം മുൻകൂട്ടി കാണാൻ സഹായകമാകും. ഇത് വഴി ജനങ്ങൾക്ക് മുന്നൊരുകങ്ങൾ നടത്താനാകും . ഗൂഗിളിന്റെ മെഷിൻ ലേണിങ്ങ് കാലാവസ്ഥ നിർണയിക്കാനുപയോഗിക്കുന്ന പഴയ സാങ്കേതിക വിദ്യയേലും ഏറെ മുന്നിലാണെന്നാണ് ഗൂഗിൾ അധികൃതർ പറയുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ