/indian-express-malayalam/media/media_files/uploads/2018/08/google.jpg)
ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് ഡിജിറ്റൽ ലോകത്ത് കൂടുതൽ അവസരം നൽകാനൊരുങ്ങകയാണ് ഗൂഗിൾ. 'നവലേഖ പ്രോജക്ട്' എന്ന പദ്ധതി പ്രദേശിക ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന പത്രങ്ങൾക്കും മാസികകൾക്കുമാകും ഏറെ സഹായകരമാകുന്നത് . ഈ പദ്ധതി വരുന്നതോടെ പ്രദേശിക പ്രസിദ്ധീകരണങ്ങൾക്ക് ഡിജിറ്റലൈസ് ചെയ്യാനും വളരെ കുറഞ്ഞ വിഭവശേഷി വിനിയോഗിച്ച് ഡിജിറ്റൽ മേഖലയിലേയ്ക്ക് കടന്നുവരാനും സാധിക്കും. ഗൂഗിൾ ഫോർ ഇന്ത്യ എന്ന പരിപാടിയിലാണ് നവലേഖ പ്രോജക്ട് ഗൂഗിൾ പ്രഖ്യാപിച്ചത്.
ഒപ്പം മറ്റൊരു പ്രധാനപ്പെട്ട പ്രഖ്യാപനവും ഗൂഗിൾ നടത്തിയിട്ടുണ്ട്. ഗൂഗിളിന്റെ തന്നെ പെയ്‍മന്റ് ആപ്ലിക്കേഷനായ ടെസ് ഇനി മുതൽ ഗൂഗിൾ പേ എന്ന പേരിലാകും അറിയപ്പെടുക. ഓൺലൈനായും ഓഫ് ലൈനായും ചില്ലറവ്യാപാരരംഗ്തതുളളവർക്ക് ഭീം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ് വഴി, കറൻസിരഹിത സമ്പദ് വ്യവസ്ഥയിൽ എളുപ്പത്തിൽ വായ്‍പകൾ ലഭ്യമാക്കാൻ ഉതകുന്ന രീതിയിലാണ് ഗൂഗിൾ പേ രൂപകൽപന ചെയ്‍തിരിക്കുന്നത്.
ഇന്ത്യയിലെ ഉപയോക്താക്കളിൽ 50 ശതമാനത്തിലധികം പേരും മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാൽ ഗൂഗിളിലുള്ള ഇംഗ്ലീഷ് ഉള്ളടക്കത്തിന്റെ നൂറിലൊന്ന് മാത്രമാണ് പ്രാദേശിക ഭാഷകളിൽ ഉള്ളത്. ഈ വ്യത്യാസം കുറച്ച്, പ്രാദേശിക ഭാഷകൾ കൂടുതലായി ഗൂഗിളിൽ കെണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് ശശിധർ താക്കൂർ അറിയിച്ചു.
നവലേഖ പ്രോജക്ട് യാഥാർത്ഥ്യമാകുന്നതോടെ ഡിജിറ്റൽ ലോകത്ത് വലിയ മാറ്റമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഗുഗിളിൽ ബഹുഭാഷ ഉള്ളടക്കം വർദ്ധിക്കുന്നതോടെ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗം എളുപ്പത്തിലാകും. ഗൂഗിളിൽ 35 സെർച്ചുണ്ടാകുമ്പോൾ അതിലൊന്ന് ഇന്ത്യയിൽ നിന്നാണ് എന്നാണ് ഇപ്പോഴുളള കണക്ക്,
ടെസ് ആപ്ലിക്കേഷൻ ഗൂഗിൾ പേയിലേക്ക് മാറുമ്പോൾ ലോകോത്തര നിലവാരത്തിലുള്ള മാറ്റങ്ങളാകും ഉണ്ടാകുകയെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻഗുപ്ത അറിയിച്ചു. നിലവിലെ ടെസ് സംവിധാനത്തിൽ 22 ദശലക്ഷം ഉപയോക്താക്കൾ ഇതുവഴി മുപ്പത് ബില്യൺ ഡോളറിന്റെ 750 ദശലക്ഷം ട്രാൻസാക്ഷൻസ് നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടെസ് ആപ്ലിക്കേഷൻ ഗൂഗിൾപ്ലേ എന്നാക്കി ഒട്ടേറെ പുതുമകളുളോടെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നത്. 1.2 മില്യൺ ചെറുകിട ബിസിനസ്സുകൾ ടെസ്സ് ഉപയോഗിക്കു്നുണ്ട്. ഭീം യു പി ഐക്ക് 17 മില്യൺ ഉപയോക്താക്കളുണ്ട്. ഇത് ടെസ്സുമായി സംയോജിപ്പിച്ചിതിനെ തുടർന്ന് ഉപയോക്താക്കളുടെ എണ്ണത്തിൽ പതിനാല് ഇരട്ടി വർധനവ് ആ പ്ലാറ്റ് ഫോമിനുണ്ടായിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. 15,000 ഓഫ് ലൈൻ റീട്ടെയിലർ സ്റ്റോറുകളെ ഇന്ത്യയിലെ അവധിക്കാലത്തിന് മുൻപായി ഇതിൽ ചേർക്കാനാണ് ഗൂഗിൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
മഹാപ്രളയം ദുരിതം വിതച്ച കേരളത്തിന് 10 ലക്ഷം ഡോളറിന്റെ ധനസഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകാൻ ജലവിഭവ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഗൂഗിൾ അറിയിച്ചു. നിലവിൽ 390 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഗ്രാമീണ മേഖലകളിൽമാത്രം ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ നാല് മടങ്ങ് വർദ്ധനവാണുണ്ടായിരിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിലിവുളളതിനേക്കാൾ 45 ശതമാനം അധികം സ്‍ത്രീകൾ ഇന്റർനെറ്റ് ഉപയോക്താക്കളാകുമെന്ന് ഇന്ത്യയുടെ ചുമതലയുള്ള ഗൂഗിൾ വൈസ് പ്രസിഡന്റ് രാജൻ ആനന്ദന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.