scorecardresearch
Latest News

മാസം വെറും അമ്പതു രൂപ; ആമസോൺ പ്രൈം പുതിയ പാക്കേജുകൾ ഇങ്ങനെ

ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് മൊബൈല്‍ നെറ്റ്‌വര്‍ക്ക് വ്യത്യാസമില്ലാതെ ലഭ്യമാകുന്നു

Amazon,prime Video,mobile edition,tech

ആമസോണ്‍ പ്രൈം വീഡിയോയ്ക്കായി പുതിയ മൊബൈല്‍ എഡിഷന്‍ പ്ലാന്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ എന്നറിയപ്പെടുന്ന സിംഗിള്‍ യൂസര്‍ പ്ലാന്‍ മൊബൈലില്‍ മാത്രമേ ലഭ്യമാകൂ, പ്രതിവര്‍ഷം 599 രൂപയാണ് പ്ലാനിന് ഈടാക്കുന്നത്.
ഭാരതി എയര്‍ടെല്ലുമായി സഹകരിച്ച് ആമസോണ്‍ പ്രൈം വീഡിയോയുടെ മൊബൈല്‍ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്. ഇത് ടെലികോം നെറ്റ്‌വര്‍ക്ക് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പ്രതിമാസം 89 രൂപയില്‍ പ്ലാന്‍ ആരംഭിക്കുന്നു, കൂടാതെ ആമസോണ്‍ പ്രൈം വീഡിയോകള്‍ എസ്ഡി നിലവാരത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.

പുതിയ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ പതിപ്പ് എല്ലാ ഉപയോക്താക്കള്‍ക്കും അവരുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വ്യത്യാസമില്ലാതെ ലഭ്യമാകുന്നുവെന്നതാണ് പ്രത്യേകത. സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ജി) നിലവാരത്തിലുള്ള പ്ലാറ്റ്ഫോമിലെ എല്ലാ ഉള്ളടക്കങ്ങളിലേക്കും ഇത് ആക്സസ് ചെയ്യാനാകും. നിങ്ങള്‍ക്ക് ഹൈ ഡെഫനിഷനില്‍ ഉള്ളടക്കം ആസ്വദിക്കണമെങ്കില്‍, ആമസോണ്‍ പ്രൈമിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്, ഇതിന് പ്രതിമാസം 179 രൂപയോ പ്രതിവര്‍ഷം 1499 രൂപയോ നല്‍കണം.

ആമസോണ്‍ ഒറിജിനല്‍ കൂടാതെ, ഉപയോക്താക്കള്‍ക്ക് തത്സമയ ക്രിക്കറ്റ് മത്സരങ്ങള്‍, ഐഎംഡിബി നല്‍കുന്ന എക്‌സ്-റേ പോലുള്ള എല്ലാ പ്രൈം വീഡിയോ സവിശേഷതകളും ആസ്വദിക്കാനും ഓഫ്ലൈന്‍ കാണുന്നതിന് ഷോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ആസ്വദിക്കാനും കഴിയും. ആമസോണ്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ എന്നിവയുടെ മൊബൈല്‍ പ്ലാന്‍ എടുക്കുന്നതായി തോന്നുന്നു.

ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ പതിപ്പിന് പ്രതിമാസം 50 രൂപ ചെലവാകുമ്പോള്‍, നെറ്റ്ഫ്‌ലിക്സിന്റെ മൊബൈല്‍ പ്ലാനിന് പ്രതിമാസം 149 രൂപയാണ്, അതേസമയം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന് നിങ്ങള്‍ക്ക് പ്രതിമാസം 41 രൂപയോ പ്രതിവര്‍ഷം 499 രൂപയോ ലഭിക്കും. ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷന്‍ പ്ലാനില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസ് ആപ്പ് വഴി സൈന്‍ അപ്പ് ചെയ്യാം. അല്ലെങ്കില്‍ പ്രൈംവീഡിയോ.കോം സന്ദര്‍ശിക്കുക. ഭാവിയില്‍ മറ്റ് പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ആമസോണ്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Tech news technology amazon prime video mobile edition plan price cost features how to get

Best of Express