ഉത്സകാലത്ത് വമ്പൻ ഓഫറുകളാണ് ടാറ്റ മോട്ടോഴ്സ് ഒരുക്കിയിരിക്കുന്നത്. പുതിയ ടാറ്റ കാറിനൊപ്പം തനിഷ്ക് വൗച്ചർ, ഐഫോൺ എക്സ്, എൽഇഡി ടിവി മുതൽ ടാറ്റ ടിഗോർ കാർ തുടങ്ങിയ സമ്മാനങ്ങൾ നേടാൻ അവസരം. ഉത്സവകാലം പ്രമാണിച്ച് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ഗിഫ്റ്റ്സി’ന്റെ ഭാഗമായാണ് ഈ ഓഫർ.
ഓരോ വിൽപ്പനയ്ക്കൊപ്പം നൽക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ നേടാനാകും. കൂടാതെ ഓരോ ആഴ്ചയിലും നടത്തുന്ന നറുക്കെടുപ്പിലൂടെ ടാറ്റ ടിഗോർ കാർ വിജയിക്ക് ലഭിക്കും. ഈ സേവനം ലഭ്യമാകാൻ ഉപഭോക്താവ് പ്ലേ സ്റ്റോറിൽ നിന്നും ‘ഫെസ്റ്റിവൽ ഓഫ് ഗിഫ്റ്റ്സ് ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം റജിസ്റ്റർ ചെയ്യേണ്ടതാണ്.
ഉത്സവകാലത്ത് ഒരോ ഉപഭോക്താവിന്റെയും മുഖത്ത് പുഞ്ചിരി വിടർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റ മോട്ടോഴ്സ് സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് എസ്.എൻ.ബർമ്മൻ പറഞ്ഞു. ഒക്ടോബർ 31 വരെയാണ് ഈ ഓഫർ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ടാറ്റയുടെ മറ്റു മോഡലുകൾക്ക് വില കിഴിവും ഏർപ്പെടുത്തിയിട്ടുണ്ട്. ടാറ്റ ടിഗോറിന് 73,000 രൂപയും, ടാറ്റ നെക്സണിന് 57,000 രൂപയും, ടാറ്റ സ്റ്റോമിന് 87,000 രൂപയും, ടാറ്റ ഹെക്സക്ക് 98,000 രൂപയും, ടാറ്റ സെസ്റ്റിന് 83,000 രൂപയും, ടാറ്റ ടിയാഗോവിന് 40,000 രൂപയും ഡിസ്കൗണ്ട് ലഭിക്കും.