ചെന്നൈ: ചുരുങ്ങിയ കാലത്തിനിടെ യുവാക്കൾക്കിടയിൽ വ്യാപക പ്രചാരം നേടിയ ടിക് ടോക് ആപ്ലിക്കേഷന് തമിഴ്‌നാട്ടിൽ നിരോധനം ഏർപ്പെടുത്തും. സംസ്ഥാന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിലാണ് നിരോധനം. ആപ്ലിക്കേഷൻ യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് രാജ്യത്തിന്റെയും സംസ്ഥാനതത്തിന്റെയും പാരമ്പര്യം കളങ്കപ്പെടുത്തുമെന്നാണ് വിമർശനം.

നാഗപട്ടണം എംഎൽഎയും എഐഎഡിഎംകെ നേതാവുമായ തമീമും അൻസാരിയാണ് ടിക് ടോക് ആപ്ലിക്കേഷൻ നിരോധിക്കണമെന്ന ആവശ്യമുയർത്തിയത്. ഇദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാടെടുക്കാൻ ഒരുങ്ങുന്നത്.

തമിമും അൻസാരിയുടെ ആവശ്യത്തിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നിരോധിക്കാനുളള നടപടികൾ സ്വീകരിക്കുമെന്നാണ് തമിഴ്‌നാട്ടിലെ ഐടി മന്ത്രി എം.മണികണ്ഠൻ നിലപാട് അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook