scorecardresearch

വാട്സാപ്പിൽ നിന്ന് ടെലിഗ്രാമിലേക്ക് സിഗ്നലിലേക്ക് മാറുകയാണോ: എങ്കിൽ ഈ ഫീച്ചറുകൾ നഷ്ടമാവും

വാട്സ്ആപ്പ് ഫെബ്രുവരിയിൽ പുറത്തിറക്കാനിരുന്ന പുതിയ നിബന്ധനകൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വരും

വാട്സ്ആപ്പ് ഫെബ്രുവരിയിൽ പുറത്തിറക്കാനിരുന്ന പുതിയ നിബന്ധനകൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വരും

author-image
Tech Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
WhatsApp, WhatsApp mute videos, WhatsApp new features, WhatsApp status, WhatsApp dp, WhatsApp features, WhatsApp apk, WhatsApp privacy, WhatsApp privacy privacy, WhatsApp vs Telegram, WhatsApp vs Signal, വാട്ട്‌സ്ആപ്പ്, വാട്‌സ്ആപ്പ് മ്യൂട്ട് വീഡിയോ, വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ, വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്, വാട്ട്‌സ്ആപ്പ് ഡിപി, വാട്ട്‌സ്ആപ്പ് ഫീച്ചർ, വാട്ട്‌സ്ആപ്പ് എപികെ, വാട്ട്‌സ്ആപ്പ് പ്രൈവസി, വാട്ട്‌സ്ആപ്പ് ടെലിഗ്രാം, വാട്ട്‌സ്ആപ്പ് സിഗ്നൽ, ie malayalam

പുതിയ സ്വകാര്യതാ നയം അംഗീകരിക്കാൻ ആവശ്യപ്പെട്ട് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് അറിയിപ്പുകൾ അയയ്ക്കാൻ ആരംഭിച്ചു. വാട്സ്ആപ്പ് ഫെബ്രുവരിയിൽ പുറത്തിറക്കാനിരുന്ന പുതിയ നിബന്ധനകൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. പുതിയ സ്വകാര്യതാ നയം മനസിലാക്കുന്നതിനും അംഗീകരിക്കുന്നതിനും ഉപയോക്താക്കൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വാട്ട്‌സ്ആപ്പ് ഈ തീയതി നീട്ടിയത്. ഒപ്പം എല്ലാ സ്വകാര്യ ചാറ്റുകൾ തുടർന്നും എൻഡ് ഡു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കുമെന്നും അതിനാൽ അവ മറ്റാർക്കും ആക്സസ് ചെയ്യാൻ കഴിയില്ലെന്നും വാട്സ്ആപ്പ് അധികൃതർ ആവർത്തിച്ചു.

Advertisment

വാട്ട്‌സ്ആപ്പിലെ ചെറുകിട ബിസിനസ്സുകളുമായി ആശയവിനിമയം നടത്തുമ്പോൾ, ആ സന്ദേശങ്ങൾ മാത്രം എൻഡ് ഡു എൻഡ് എൻ‌ക്രിപ്റ്റ് ചെയ്യില്ല. ഇത്തരത്തിലുള്ള ചാറ്റുകൾ മാത്രമേ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കൂ എന്ന് കമ്പനി പറയുന്നു. നിങ്ങൾ ഇപ്പോഴും സിഗ്നലിലേക്കോ ടെലിഗ്രാമിലേക്കോ മാറാൻ പദ്ധതിയിടുകയാണെങ്കിൽ, മറ്റ് മെസഞ്ചർ അപ്ലിക്കേഷനുകളിൽ നിങ്ങൾക്ക് നഷ്‌ടമായേക്കാവുന്ന വാട്ട്‌സ്ആപ്പ് ഫീച്ചറുകൾ ഏതെല്ലാമെന്ന് നോക്കാം

സ്റ്റോറേജ് മാനേജ്മെന്റ് ടൂൾ

നിരവധി ഇന്ത്യൻ ഉപയോക്താക്കളുടെ പ്രധാന മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. കൂടാതെ ധാരാളം ഫോട്ടോകളോ വീഡിയോകളോ ദിവസേന പ്ലാറ്റ്ഫോമിൽ പങ്കിടുന്നു. ഇപ്പോൾ, നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ ആയിരക്കണക്കിന് വാട്ട്‌സ്ആപ്പ് ഫോട്ടോകൾ ഉണ്ടായിരിക്കാം.

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഫോട്ടോകളോ വീഡിയോകളോ ഫോണിൽ എത്രമാത്രം സ്റ്റോറേജ് സ്പേസ് കൈയടക്കിയിട്ടുണ്ടെന്ന് പരിശോധിക്കാൻ സ്റ്റോറേജ് മാനേജുമെന്റ് ടൂൾ വഴി സാധിക്കും. വളരെ വേഗത്തിൽ‌ ഇവ കൂട്ടമായോ ഭാഗികമായോ ഡിലീറ്റ് ചെയ്യാനും ഇതിലൂടെ കഴിയും. ഫയൽ സൈസ് അനുസരിച്ച് ഫയലുകൾ ഡിലീറ്റ് ചെയ്യാനും ഇത് ഉപയ. ഇതിൽ 5എംബിയേക്കാൾ വലുപ്പമുള്ള ഫയലുകൾ പ്രത്യേകം തിരഞ്ഞെടുക്കാനാവും. ഓരോ വ്യക്തിയും അയച്ച ഫോർവേഡ് ചെയ്ത ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവയും നിങ്ങൾക്ക് പരിശോധിക്കാം. അവ ഇല്ലാതാക്കാനുള്ള ഓപ്ഷനും ലഭിക്കും. സെറ്റിങ്സ് വിഭാഗത്തിൽ നിന്ന് ഡാറ്റ ആൻഡ് സ്റ്റോറേജ് വിഭാഗം തിരഞ്ഞെടുത്ത് മാനേജ് സ്റ്റോറേജ് എന്നത ഓപ്ഷനിലൂടെ സ്റ്റോറേജ് മാനേജുമെന്റ് ടൂൾ ഉപയോഗിക്കാം.

ലളിതമായ യൂസർ ഇന്റർഫേസ്

Advertisment

വാട്ട്‌സ്ആപ്പിന് ഏറ്റവും ലളിതമായ യൂസർ ഇന്റർഫേസ് ആണ്. ഒപ്പം പുതിയ ഫീച്ചറുകൾ അടങ്ങിയ ധാരാളം അപ്ഡേറ്റുകളും ലഭിക്കുന്നു. ഈ അപ്ലിക്കേഷനിൽ ധാരാളം ഫീച്ചരുകളുള്ളതിനാലാണ് ആളുകൾ ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്.

നിങ്ങൾ അപ്ലിക്കേഷൻ തുറന്നാൽ തന്നെ ചാറ്റുകൾ, സ്റ്റാറ്റസ്, കോളുകൾ തുടങ്ങിയ വിഭാഗങ്ങൾ കാണാം. നിങ്ങൾക്ക് വേഗത്തിൽ ഒരു കോൾ വിളിക്കാനോ ഒരു സ്റ്റാറ്റസ് ചേർക്കാനോ കഴിയും. മുകളിൽ‌ ഒരു സെർച്ച്‌ ബാർ‌ ഉണ്ട്, നിങ്ങൾ‌ക്ക് ഒരു സന്ദേശത്തിനോ മറ്റേതെങ്കിലും ഉള്ളടക്കത്തിനോ ഉടനടി വേണ്ടി തിരയാൻ‌ അത് ഉപയോഗപ്രദമാകും. മിക്ക പ്രധാന ഫീച്ചറുകളും വാട്സ്ആപ്പിൽ പെട്ടെന്ന് കാണാവുന്ന തരത്തിലാണ്. മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ യൂസർ ഇന്റർഫേസിനായി വാട്ട്‌സ്ആപ്പ് ധാരാളം അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു.

ഇൻസ്റ്റന്റ് ഗ്രൂപ്പ് കോൾ

ഗ്രൂപ്പ് വോയ്സ്, വീഡിയോ കോളിംഗിന് ടെലിഗ്രാം പിന്തുണ നൽകാത്തതിനാൽ നിങ്ങൾക്ക് നഷ്‌ടമായേക്കാവുന്ന മറ്റൊരു ഫീച്ചറാണ് വാട്സ്ആപ്പിലെ ഇൻസ്റ്റന്റ് ഗ്രൂപ്പ് കോൾ ഫീച്ചർ. ടെലഗ്രാമിൽ രണ്ടുപേർക്ക് പരസ്പരം കോൾ ചെയ്യാമെങ്കിലും ഗ്രൂപ്പ് കോൾ ഇല്ല. എന്നാൽ ടെലിഗ്രാമിൽ ഭാവിയിൽ ഈ ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

പേയ്‌മെന്റ്

ടെലിഗ്രാമിലോ സിഗ്നലിലോ പണം കൈമാറ്റം ചെയ്യാനുള്ള ഫീച്ചറുകളൊന്നുമില്ല. നിങ്ങൾ വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചർ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങൾ മറ്റൊരു മെസേജിങ്ങ് ആപ്പിലേക്ക് മാറിയാൽ നിങ്ങൾക്ക് ഈ ഫീച്ചറും നഷ്‌ടമായേക്കാം. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ എളുപ്പത്തിൽ പണം അയയ്ക്കാൻ വാട്സ്ആപ്പിലെ ഈ ഫീച്ചർ ഉപയോഗിക്കാം. ചാറ്റ് വിൻഡോയിൽ നിന്ന് തന്നെ പണം അയക്കാൻ ഈ ഫീച്ചറിലൂടെ കഴിയുന്നു. നിങ്ങൾ ഒരു ചാറ്റ് തുറന്നുകഴിഞ്ഞാൽ അതിൽ ചാറ്റ് ബോക്സിലെ അറ്റാച്ചുമെന്റ് സെക്ഷനിൽ നിന്ന് പേയ്‌മെന്റ് ഓപ്ഷനിൽ ടാപ്പുചെയ്ത് പണമയക്കാനാവും. നിങ്ങൾ ഇത് ആദ്യമായി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണം.

പിക്ചർ ഇൻ പിക്ചർ മോഡ്

ടെലിഗ്രാമിലും വാട്ട്‌സ്ആപ്പിലും പിക്ചർ-ഇൻ-പിക്ചർ (പിഐപി) മോഡ് ലഭിക്കും. എന്നാൽ സിഗ്നലിൽ അത് ലഭ്യമല്ല. നിങ്ങൾക്ക് ചാറ്റിൽ ലഭിച്ച വീഡിയോ ചാറ്റ് സ്ക്രീനിന് മുകളിൽ ഒരു ചെറിയ സ്ക്രീനിൽ കാണാവുന്ന സൗകര്യമാണ് പിക്ചർ ഇൻ പിക്ചർ. ജനപ്രിയ പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നുള്ള വീഡിയോകളെ പിഐപി മോഡ് പിന്തുണയ്ക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: