scorecardresearch

അള്‍ട്രാസൗണ്ട് സെന്‍സര്‍: മെഡിക്കല്‍ രംഗത്ത് പുത്തന്‍ കണ്ടുപിടുത്തവുമായി ഗവേഷകര്‍

ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് എന്നിവ നിരീക്ഷിക്കുന്നതിനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് വിലയിരുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖമായ മയോകാര്‍ഡിയല്‍ ഇസ്‌കെമിയ നിര്‍ണ്ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കാം.

ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് എന്നിവ നിരീക്ഷിക്കുന്നതിനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് വിലയിരുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖമായ മയോകാര്‍ഡിയല്‍ ഇസ്‌കെമിയ നിര്‍ണ്ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കാം.

author-image
Tech Desk
New Update
Ultrasound-sensor

Ultrasound-sensor-(Image credit: UC San Diego)

ന്യൂഡല്‍ഹി: മെഡിക്കല്‍ രംഗത്ത് പുത്തന്‍ കണ്ടുപിടുത്തവുമായി കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍. ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് മുതല്‍ ടെന്നീസ് എല്‍ബോ, കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരെയുള്ള വിവിധ രോഗങ്ങളും ആന്തരികാവയവങ്ങളിലെ പരുക്കുകളും നിരീക്ഷിക്കനുള്ള അള്‍ട്രാസൗണ്ട് സെന്‍സറാണ് ഗണ്‍വഷകര്‍ വികസിപ്പിച്ചെടുത്തത്.

Advertisment

അള്‍ട്രാസൗണ്ട് മോണിറ്ററിംഗിന്റെ നിലവിലെ രീതികള്‍ക്കുള്ള ഒരു നോണ്‍-ഇന്‍വേസിവ് ദീര്‍ഘകാല ബദലായിരിക്കും പുതിയ കണ്ടുപിടിത്തം. ഗവേഷകര്‍ വികസിപ്പിച്ച വലിച്ചുനീട്ടാവുന്ന അള്‍ട്രാസോണിക് അറേയ്ക്ക് ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് നാല് സെന്റീമീറ്റര്‍ വരെ ആഴത്തിലുള്ള ടിഷ്യൂകളുടെ 3ഡി ഇമേജിംഗ് സാധ്യമാക്കാന്‍ കഴിയും. സാന്‍ ഡീഗോ സര്‍വകലാശാലയുടെ അഭിപ്രായത്തില്‍, അള്‍ട്രാസോണിക് ടിഷ്യു നിരീക്ഷണത്തിന്റെ നിലവിലെ രീതികള്‍ക്ക് ദീര്‍ഘകാല ബദല്‍ നല്‍കും.

''കംപ്രഷന്‍ എലാസ്റ്റോഗ്രാഫി എന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. അള്‍ട്രാസൗണ്ട് അടിസ്ഥാനമാക്കിയുള്ള കംപ്രഷന്‍ എലാസ്റ്റോഗ്രാഫി ഗവേഷണത്തിലും ക്ലിനിക്കല്‍ പ്രാക്ടീസിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. കംപ്രഷന്‍ എലാസ്റ്റോഗ്രാഫി മികച്ച രീതിയില്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പരമ്പരാഗതമായ കര്‍ക്കശവും വലുതുമായ അള്‍ട്രാസൗണ്ട് പ്രോബ് ഞങ്ങള്‍ സോഫ്റ്റ് വെയറബിള്‍ ഫോര്‍മാറ്റിലേക്ക് പുനര്‍രൂപകല്‍പ്പന ചെയ്തു,'' ഷെങ് സൂ ഇന്ത്യന്‍ എക്‌സ്പ്രസിന് ഒരു ഇമെയിലില്‍ പറഞ്ഞു. യുസി സാന്‍ ഡീഗോ ജേക്കബ്‌സ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ നാനോ എഞ്ചിനീയറിംഗ് പ്രൊഫസറും നേച്ചര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ പ്രസിദ്ധീകരിച്ച സാങ്കേതികവിദ്യയെക്കുറിച്ചുള്ള പഠനങ്ങളുടെ അനുബന്ധ രചയിതാവുമാണ് സൂ.

Advertisment

പഠനത്തിന്റെ സഹ-രചയിതാവായ ഹോങ്ജി ഹു പറയുന്നതനുസരിച്ച്, ഗവേഷകര്‍ അള്‍ട്രാസൗണ്ട് മൂലകങ്ങളുടെ ഒരു നിരയെ മൃദുവായ എലാസ്റ്റോമര്‍ മാട്രിക്‌സിലേക്ക് സംയോജിപ്പിച്ച് മൂലകങ്ങളെ ബന്ധിപ്പിക്കുന്നതിന് വേവി സര്‍പ്പന്റൈന്‍ വലിച്ചുനീട്ടാവുന്ന ഇലക്ട്രോഡുകള്‍ ഉപയോഗിച്ചു.

ഈ സാങ്കേതികവിദ്യയ്ക്ക് നിരവധി പ്രധാന മെഡിക്കല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, മെഡിക്കല്‍ ഗവേഷണത്തില്‍, പാത്തോളജിക്കല്‍ ടിഷ്യൂകളെക്കുറിച്ചുള്ള സീരിയല്‍ ഡാറ്റ കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ പുരോഗതിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ നല്‍കും. ക്യാന്‍സര്‍ സാധാരണഗതിയില്‍ കോശങ്ങളെ ദൃഢമാക്കുന്നതിനാലാണിത്.

കൂടാതെ, കരള്‍, ഹൃദയ രോഗങ്ങള്‍ക്കുള്ള നിലവിലെ ചികിത്സകള്‍ ടിഷ്യു കാഠിന്യത്തെ ബാധിച്ചേക്കാം. പുതിയ ഫ്‌ലെക്‌സിബിള്‍ അള്‍ട്രാസൗണ്ട് സെന്‍സര്‍, അത്തരം ചികിത്സകളില്‍ മരുന്നുകളുടെ ഫലപ്രാപ്തിയും വിതരണവും വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിക്കും. ഈ രോഗങ്ങള്‍ക്കുള്ള പുതിയ ചികിത്സകള്‍ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കും. കായിക പരിക്കുകളുടെ കാര്യത്തില്‍ പേശികള്‍, ടെന്‍ഡോണുകള്‍, ലിഗമെന്റുകള്‍ എന്നിവ നിരീക്ഷിക്കാനും പുതിയ സെന്‍സര്‍ ഉപയോഗിക്കാം.

ഇവ കൂടാതെ, ലിവര്‍ സിറോസിസ്, ഫൈബ്രോസിസ് എന്നിവ നിരീക്ഷിക്കുന്നതിനും മസ്‌കുലോസ്‌കെലെറ്റല്‍ ഡിസോര്‍ഡേഴ്‌സ് വിലയിരുത്തുന്നതിനും ഹൃദയസംബന്ധമായ അസുഖമായ മയോകാര്‍ഡിയല്‍ ഇസ്‌കെമിയ നിര്‍ണ്ണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കാം.

Technology Medical Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: