scorecardresearch

തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാൻ ഒരുങ്ങി സ്‌പോട്ടിഫൈ

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജനുവരിയിൽ 600 ജീവനക്കാരെയും ജൂണിൽ 200 പേരെയും പുറത്താക്കിയിരുന്നു

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ജനുവരിയിൽ 600 ജീവനക്കാരെയും ജൂണിൽ 200 പേരെയും പുറത്താക്കിയിരുന്നു

author-image
Tech Desk
New Update
Spotify

( ഉറവിടം: ഫ്രീപിക് )

ഓൺലൈനായി പാട്ടു കേൾക്കാൻ ഇന്ത്യക്കാർ ഉപയോഗികുന്ന ജനപ്രിയ ആപ്പാണ് 'സ്പോട്ടിഫൈ'. വിവിധ അപ്ഡേറ്റുകളിലൂടെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന കമ്പനി ഇപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്നത് കമ്പനി കൈകൊണ്ട ചില തീരുമാനങ്ങളുടെ പുറത്താണ്. സ്പോട്ടിഫൈ സ്ഥാപനത്തിലെ 1500 തൊഴിലാളികളെ ഉടൻ പിരിച്ചുവിടും എന്ന വിവരമാണ് പുറത്തുവരുന്നത്. 

Advertisment

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി  ജനുവരിയിൽ 600 ജീവനക്കാരെയും ജൂണിൽ 200 പേരെയും പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് ഏകദേശം 1,500 ജീവനക്കാരെ (കമ്പനിയുടെ 17 ശതമാനത്തോളം വരുന്ന ജീവനക്കാർ)  ഒന്നിച്ചു  പിരിച്ചുവിടാൻ ഒരുങ്ങുന്നത്. 

വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ലാഭവിഹിതം കൂടുതൽ ഉയർന്നിരുന്നു. വിവിധ പ്രദേശങ്ങളിലെ വരിക്കാരുടെ എണ്ണം വർദ്ധിച്ചതും, വരിസംഖ്യ ഉയർത്തിയതും ഇതിനു കാരണമായി. ഒഴിവു ദിവസങ്ങളിൽ ശരാശരി 601 ദശലക്ഷം പേരാണ് സ്പോട്ടിഫൈ പ്ലാറ്റ്‌ഫോമിൽ പാട്ടുകേൾക്കുന്നത്.

ഓരോ ഡോളറിൽ നിന്നും കൂടുതൽ നേടാനുള്ള കാര്യക്ഷമതയിലാണ് കമ്പനി ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഡാനിയേൽ റോയിട്ടേഴ്സിനോട് പറഞ്ഞു.

Advertisment

സമീപകാല പോസിറ്റീവ് വരുമാന റിപ്പോർട്ടും അതിന്റെ പ്രകടനവും കണക്കിലെടുക്കുമ്പോൾ ജീവനക്കാരുടെ എണ്ണം കുറയുന്നത്  വലിയതായി അനുഭവപ്പെടുമെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരായിരുന്നു, എന്നാൽ കാര്യക്ഷമത കുറവായിരുന്നു. എന്നാൽ ഇത് രണ്ടും വേണം," ഡാനിയേൽ കൂട്ടിച്ചേർത്തു.

2020ലും 2021ലും സ്ഥാപനം കൂടുതൽ തൊഴിലാളികളെ നിയമിച്ചിരുന്നു, മൂലധന ചെലവ് കുറവായതിനാൽ ഉൽപ്പാദനം വർധിച്ചിട്ടുണ്ടെങ്കിലും, അവ ഉറവിടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്  കമ്പനി സിഇഒ ഡാനിയേൽ എക് തെഴിലാളികൾക്കയച്ച കത്തിൽ പറയുന്നത്.

Check out More Technology News Here 

Tech

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: