മികച്ച ഓഫറുകളിലൂടെ വൺ പ്ലസ് തങ്ങളുടെ വൺപ്ലസ് 7T സീരീസ് ഫോണുകൾ കൂടുതൽ ജനപ്രിയമാക്കുകയാണ്. വൺപ്ലസ് 7T സീരീസ് ഫോണുകൾക്ക് 8000 രൂപവരെ വിലക്കിഴിവാണ് ഓഫർ കാലയളവിൽ ലഭിക്കുക. ഒക്ടോബർ 26 മുതൽ ഓഫറുകൾ ലഭ്യമാണ്. നവംബർ 16വരെയാണ് ഓഫർ കാലാവധി തീരും.
വൺപ്ലസ് 7T ഫോണിന്റെ വിപണി വില 37,999 രൂപയും വൺപ്ലസ് 7T പ്രോയുടെ വില 53,999 രൂപയുമാണ്. എന്നാൽ ഓഫറിൽ വൺപ്ലസ് 7T 32,499 രൂപയ്ക്കും വൺപ്ലസ് 7T പ്രോ 45,999 രൂപയ്ക്കും വാങ്ങാം. വൺപ്ലസ് റഫറൽ പ്രോഗ്രാമിലൂടെ വൺ പ്ലസ് ഉപയോക്താവായ ഒരാൾ നിങ്ങൾക്ക് ഫോൺ നിർദേശിക്കുകയാണെങ്കിൽ 2000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. റഫറൽ കോഡ് ഉപയോഗിച്ചായിരിക്കും ഈ വിലക്കിഴിവ് ലഭിക്കുക. പഴ ഫോൺ എക്സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ വീണ്ടും 2000 രൂപ ഡിസ്കൗണ്ട് കിട്ടും. ഇതിനുപുറമേ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങിയാൽ വീണ്ടും വിലക്കിഴിവ് ലഭിക്കും. അങ്ങനെ 5,500 രൂപയുടെ ഡിസ്കൗണ്ടിലൂടെ 37,999 രൂപയുടെ വൺപ്ലസ് 7T 32,499 രൂപയ്ക്ക് വാങ്ങാം.
#FiveQuestions featuring Oneplus 7T: വണ്‍പ്ലസ് 7T: അറിയേണ്ടതെല്ലാം
വൺപ്ലസ് 7T പ്രോയ്ക്ക് ആകെ 8000 രൂപയുടെ ഡിസ്കൗണ്ടാണ് കിട്ടുക. 45,999 രൂപയ്ക്ക് ഫോൺ വാങ്ങാം. വൺപ്ലസ് 7പ്രോയ്ക്കും ഈ ഓഫറുണ്ട്. 44,999 രൂപയുടെ ഫോൺ 8000 രൂപ വിലക്കിഴിവിൽ 36,999 രൂപയ്ക്ക് വാങ്ങാം. ഇതിനുപുറമേ ഇംഎംഐയിലും ഈ ഫോണുകൾ വാങ്ങാനാവും. വൺപ്ലസ് നോ കോസ്റ്റ് ഇഎംഐ ഓഫർ നൽകുന്നത് കൂടുതൽപേർക്ക് പ്രയോജനമാകും. വൺപ്ലസ് 7Tയ്ക്ക് മൂന്നു മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും വൺപ്ലസ് 7T പ്രോയ്ക്കും വൺപ്ല് 7 പ്രോയ്ക്കും ആറുമാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറുമാണ് നൽകുന്നത്.
വണ്‍പ്ലസ് 7T ഫോണിനു പിറകില്‍ മൂന്നു ക്യാമറകളാണ്. അള്‍ട്ര വൈഡ്, വൈഡ്, ടെലിഫോട്ടോ എന്നീ ലെന്‍സുകളാണ് ഫോണിലുളളത്. ഇതിന്റെ മിഡ് ക്യാമയില്‍റ 48 മെഗാപിക്സല്‍ റെസലൂഷ്യനില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു പ്രിന്റ് ഔട്ട് എടുത്താല്‍ ഡിഎസ്എല്‍ആര്‍ നിലവാരം ഉണ്ടാകും. 3,800mAh ബാറ്ററിയുളള ഫോണാണ് വണ്‍പ്ലസ് 7T. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫ് കിട്ടും. 4G ഉപയോഗിച്ചാല്‍ പോലും 18 മണിക്കൂറോളം ബാറ്ററി നില്‍ക്കും. കൂടാതെ ഈ ഫോണിനു ഫാസ്റ്റ് ചാർജിങ്ങുമുണ്ട്. 30 മിനിറ്റു കൊണ്ട് 70 ശതമാനത്തോളം ചാര്‍ജ് ലഭിക്കും.