scorecardresearch

സോഷ്യൽ മീഡിയ വിലക്ക്; ഓസ്ട്രേലിയ നീക്കം ചെയ്തത് കുട്ടികളുടെ 47 ലക്ഷം അക്കൗണ്ടുകൾ

രാജ്യത്ത് 8 നും 15 നും ഇടയിൽ പ്രായമുള്ള ഏകദേശം 2.5 ദശലക്ഷം കുട്ടികളുണ്ടെന്ന് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു

രാജ്യത്ത് 8 നും 15 നും ഇടയിൽ പ്രായമുള്ള ഏകദേശം 2.5 ദശലക്ഷം കുട്ടികളുണ്ടെന്ന് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു

author-image
Tech Desk
New Update
Social Media

ഫയൽ ഫൊട്ടോ

മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഓസ്‌ട്രേലിയൻ സർക്കാരിന്റെ ചരിത്രപരമായ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ കർശന നടപടിയുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. പ്രായപരിധി ലംഘിച്ചതിനെത്തുടർന്ന് ഏകദേശം 4.7 ദശലക്ഷം (47 ലക്ഷം) അക്കൗണ്ടുകളാണ് മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), ടിക്ടോക്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ നീക്കം ചെയ്തത്.

Advertisment

16 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, കിക്ക്, റെഡ്ഡിറ്റ്, സ്‌നാപ്ചാറ്റ്, ത്രെഡ്‌സ്, ടിക് ടോക്ക്, എക്‌സ്, യൂട്യൂബ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (33.2 മില്യൺ ഡോളർ) വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മെസേജിംഗ് സേവനങ്ങൾക്ക് ഇളവ് ലഭിക്കും.

Also Read: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസീസ് നിയമം ആഗോള തലത്തിൽ ബാധിക്കുന്നതെങ്ങനെ

പ്രായം സ്ഥിരീകരിക്കുന്നതിനായി പ്ലാറ്റ്‌ഫോമുകൾക്ക് തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ അഭ്യർത്ഥിക്കാം. കൂടാതെ പ്രായം കണ്ടെത്താൻ അക്കൗണ്ട് ഉടമയുടെ മുഖം സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കാം, ഇതിനായി മൂന്നാം കക്ഷിയെ ഉപയോഗിക്കാം. ഒരു അക്കൗണ്ട് എത്ര കാലം കൈവശം വച്ചിട്ടുണ്ട് എന്നതുപോലുള്ള ലഭ്യമായ ഡാറ്റയിൽ നിന്ന് അനുമാനങ്ങൾ ഉണ്ടാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് അവസരമുണ്ട്.

രാജ്യത്ത് 8 നും 15 നും ഇടയിൽ പ്രായമുള്ള ഏകദേശം 2.5 ദശലക്ഷം കുട്ടികളുണ്ടെന്ന് ഓസ്ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു. മുൻകാല കണക്കുകൾ പ്രകാരം 8 മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരിൽ 84 ശതമാനം പേർക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. 10 പ്ലാറ്റ്‌ഫോമുകളിലായി എത്ര അക്കൗണ്ടുകൾ ഉണ്ടെന്ന് അറിയില്ലായിരുന്നു. എന്നാൽ 4.7 ദശലക്ഷം അക്കൗണ്ടുകൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത് പ്രോത്സാഹജനകമാണെന്ന് ഇൻമാൻ ഗ്രാന്റ് പറഞ്ഞു.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുന്നതിനുമാണ് നീക്കമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനൊപ്പം തന്നെ, പ്രായം പരിശോധിക്കുന്നതിനുള്ള പുത്തൻ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാനും കമ്പനികളോട് നിർദ്ദേശിച്ചിരുന്നു.

Read More: 75 രാജ്യങ്ങള്‍ ഹൈ റിസ്‌ക്ക് പട്ടികയിൽ; വിസാ നടപടികൾ താത്‌ക്കാലികമായി നിർത്തിവച്ച് അമേരിക്ക

Social Media Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: