“ഇന്ത്യ പോലുള്ള ദരിദ്ര രാഷ്ട്രങ്ങളേയല്ല, ധനിക രാഷ്ട്രങ്ങളേയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത്” എന്ന അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ ഇന്ത്യക്കാരുടെ ദേഷ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് സ്‌നാപ്‌ചാറ്റ് സിഇഒ ആയ ഇവാന്‍ സ്‌പീഗൽ. എന്നാല്‍ ഇവാന് തെല്ലാശ്വാസിക്കാനും അല്‍പം ചിരിക്കാനും അവസരം നല്‍കുന്ന വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്‌നാപ്‌ചാറ്റ് ആണെന്ന് തെറ്റിദ്ധറിച്ച ഒരുപറ്റം ഇന്ത്യക്കാര്‍, ഇന്തയില്‍ നിന്നും തന്നെയുള്ള ഇ കോമേഴ്‌സ് വെബ്സൈറ്റ് ആയ സ്‌നാപ്‌ഡീലിനെ പഴിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിന്‍റെ വ്യാപ്തി അറിയാന്‍ അധികമൊന്നും മെനക്കെടേണ്ടതില്ല. സ്‌നാപ് ഡീലിന്‍റെ ഗൂഗിള്‍ പ്ലേയിലെ റിവ്യൂ പേജ് നോക്കിയാല്‍ മതി . തെറ്റിദ്ധാരണയുടെ പേരില്‍ തെറിയും വെറുപ്പും കേള്‍ക്കേണ്ടി വന്നു എങ്കിലും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രതീക്ഷിക്കാതെ ട്രെണ്ടിംഗ് ആയികൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സ്നാപ്ഡീല്‍. ഇന്നുവരെ സ്നാപ്ഡീല്‍ ഉപയോഗിക്കാത്തവരൊക്കെ സ്‌നാപ്‌ഡീൽ ഡൌണ്‍ലോഡ് ചെയ്തും അവരുടെ പേജ് സന്ദര്‍ശിച്ചും തെറി വിളിച്ചുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി കൈവന്ന ഈ ട്രാഫിക്കിന്‍റെ പേരില്‍ സന്തോഷിക്കുകയാണോ ദുഖിക്കുകയാണോ വേണ്ടത് എന്ന സഹായത്തിലാവും സ്‌നാപ്‌ഡീൽ.
എന്തിരുന്നാലും, ഇന്ത്യക്കാരുടെ ഈ നടപടി അപക്വമാണ് എന്ന് പറഞ്ഞുകൊണ്ട് വലിയൊരു വിഭാഗം രംഗത്തെത്തി. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണാം.