ഫോര്‍ബ്സ് മാസികയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന ആപ്പായി സ്നാപ്‌ചാറ്റ്. ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാം രണ്ടാം സ്ഥാനത്തും ഫെയ്സ്ബുക്ക് മൂന്നാം സ്ഥാനത്തുമായാണ് ഉള്ളത്.

ഗൂഗിളിന്‍റെ യൂടൂബ് ആപ്പും മെസേജിങ് ആപ് ആയ ‘കികും’ നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്തയുണ്ട്. ആപ് സ്റ്റോറില്‍ തിരഞ്ഞ ആദ്യ അമ്പതു വാക്കുകളില്‍ തൊണ്ണൂറു ശതമാനവും ബ്രാന്‍ഡുകള്‍ ആണ്. പത്തു ശതമാനം പേര്‍ ‘ഗെയിംസ്’ എന്നും വി.പി.എന്‍ എന്നും തിരയുന്നവരാണ്. ഇതില്‍ പതിനെട്ടാം സ്ഥാനം ‘ഗേം’ എന്ന്‍ തിരയുന്നവരാണെന്നും ഫോബ്സ് പറയുന്നു.

യുവാക്കളുടെ ഇടയില്‍ ജനപ്രിയതയുള്ള ആപ് ആണ് സ്നാപ്‌ചാറ്റ്. സ്നാപ്‌ചാറ്റിലെ സ്റ്റോറി ഫീച്ചറിനു വലിയ ശ്രദ്ധപിടിച്ചുപറ്റാനായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ സ്നാപ്‌ചാറ്റിനു ദിവസേന നൂറ്റമ്പതെട്ട് ദശലക്ഷത്തോളം ഉപഭോക്താക്കള്‍ ആണ് ഉള്ളത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയാണ് സ്നാപ്‌ചാറ്റിന്‍റെ പ്രധാന എതിരാളികള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ