/indian-express-malayalam/media/media_files/uploads/2023/08/c3.png)
Photo: ISRO
Chandrayaan 3 Mission: ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രതീക്ഷിച്ചതുപോലെ വൈകുന്നേരം 6:04 ന് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി.
Chandrayaan-3 Mission:
— ISRO (@isro) August 23, 2023
'India🇮🇳,
I reached my destination
and you too!'
: Chandrayaan-3
Chandrayaan-3 has successfully
soft-landed on the moon 🌖!.
Congratulations, India🇮🇳!#Chandrayaan_3#Ch3
സോഫ്റ്റ് ലാന്‍ഡിംഗിനായി അവസാനത്തെ 17 മിനിറ്റ് അതിനിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നു. ഈ പ്രക്രിയയെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലരും '17 മിനിറ്റ് ഭീകരത' എന്നാണ് വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 'മാന്‍സിനസ് സി' ഗര്‍ത്തത്തിന് അടുത്തായി നാലു കിലോമീറ്റര്‍ നീളവും 2.4 കിലോമീറ്റര്‍ വീതിയുമുള്ള പ്രദേശത്താണ് ലാന്‍ഡറിനെ ഇറക്കിയത്.
മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സ് (MOX) 'ഊര്‍ജ്ജവും' 'ആവേശവും' കൊണ്ട് അലയടിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ദൗത്യത്തിന്റെ സിസ്റ്റങ്ങള്‍ പതിവ് പരിശോധനയ്ക്ക് വിധേയമാണ് ഐഎസ്ആര്‍ഒ അറിയിച്ചു. ഭ്രമണപഥത്തില്‍ ഏകദേശം 6,000 കി.മീ/മണിക്കൂര്‍ വേഗതയില്‍ നിന്ന് ബഹിരാകാശ പേടകം ലാന്‍ഡ് ചെയ്യുന്നതിനാല്‍ പൂജ്യത്തിനടുത്തേക്ക് വേഗത കുറയ്‌ക്കേണ്ടിവരും. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ പോലും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ISTRAC-ലെ മിഷന്‍ കണ്‍ട്രോള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതോടെ, ലാന്‍ഡിങ് പൂര്‍ണ്ണമായും സ്വയംനിയന്ത്രണത്തിലായിരിക്കും. - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കമ്പ്യൂട്ടര്‍ ലോജിക്ക് എന്നിവ മുഖേനയാണിത്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 തകരാറുകളെ തുടര്‍ന്ന്ചന്ദ്രോപരിതലത്തില്‍ പതിക്കുകയും ചെയ്തത്. രണ്ട് ദിവസം മുമ്പ് റഷ്യയുടെ ലൂണ-25 ഉള്‍പ്പെടെ നാല് ദൗത്യങ്ങള്‍ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമാനമായി പരാജയപ്പെട്ടിരുന്നു.
മുമ്പത്തേത് പോലെയുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഐഎസ്ആര്‍ഒ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ബെംഗളൂരുവിലെ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക്, യുഎസിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, സ്പെയിനിലെ യൂറോപ്യന്‍ സ്പേസ് ഏജന്‍സി സ്റ്റേഷന്‍ അല്ലെങ്കില്‍ ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ വഴി ചന്ദ്രയാന്‍-3 ലാന്‍ഡര്‍ നേരിട്ട് അയക്കുന്ന സിഗ്‌നലുകളുടെ ഡാറ്റ ബെംഗളൂരുവിലെ മിഷന്‍ കണ്‍ട്രോളിന് ലഭിക്കും. ചന്ദ്രയാന്‍-3 ബന്ധം സ്ഥാപിച്ചതായി തിങ്കളാഴ്ച ഐഎസ്ആര്‍ഒ അറിയിച്ചു.
14 ഭൗമദിനങ്ങള്‍ വരെ നീളുന്ന ചന്ദ്രനില്‍ പകലിന്റെ തുടക്കത്തില്‍ ഇറങ്ങാനാണ് ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ലക്ഷ്യമിടുന്നത്. ബഹിരാകാശ പേടകത്തിലെ ഉപകരണങ്ങളെല്ലാം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്, അവ ഒരു ചാന്ദ്ര ദിനം അല്ലെങ്കില്‍ ഭൂമിയില്‍ 14 ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ്. ചില കാരണങ്ങളാല്‍ ബഹിരാകാശ പേടകം ബുധനാഴ്ച ലാന്‍ഡിംഗ് നടത്താന്‍ തയ്യാറായില്ലെങ്കില്‍ ഓഗസ്റ്റ് 27 ന് മറ്റൊരു ലാന്‍ഡിംഗ് ശ്രമം നടത്താമെന്ന് ഒരു മുതിര്‍ന്ന ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. ഇന്നത്തെ ലാന്‍ഡര്‍ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാന്‍ഡിംഗിനെക്കുറിച്ച് അന്തിമതീരുമാനമെടുക്കുക.
തത്സമയം കാണാം
നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചന്ദ്രയാന്‍-3ന് ആശംസകള്‍ നേരുന്നു്. വൈകീട്ട് 6.04-നാണ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും 5.27 മുതല്‍ ലാന്‍ഡിങ് നടപടികള്‍ തത്സമയം വീക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഐഎസ്ആര്‍ഒ.) ഒരുക്കിയിട്ടുണ്ട്. ചന്ദ്രയാന്‍-3 ലാന്‍ഡിങ് നടപടികള്‍ വൈകീട്ട് 5.27 മുതല്‍ ഐ.എസ്.ആര്‍.ഒ. വെബ്സൈറ്റ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ഡി.ഡി. നാഷണല്‍ ടി.വി. എന്നിവയില്‍ തത്സമയം കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.