/indian-express-malayalam/media/media_files/uploads/2023/08/Lander.jpg)
Photo: ISRO
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 പുതിയ നാഴികക്കല്ല് കുറിച്ചു. ചന്ദ്രനില്‍ ഇറങ്ങിയ ലാന്‍ഡര്‍ വിക്രത്തിന്റെ ചിത്രം പ്രഖ്യാന്‍ റോവര്‍ പകര്‍ത്തി. നാവിഗേഷന്‍ ക്യാമറ (നാവ്ക്യാം) ഉപയോഗിച്ചെടുത്ത ചിത്രം ഐഎസ്ആര്‍ഒയാണ് സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്.
നാവ്ക്യാമിനൊപ്പംനൊപ്പം ഒരു ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ (LHVC) ഉണ്ട്, അത് ചന്ദ്രന്റെ പരുക്കൻ പ്രതലത്തിലൂടെ സഞ്ചരിക്കുന്ന റോവറിന്റെ കണ്ണുകളായി പ്രവർത്തിക്കുന്നു.
ചന്ദ്രന്റെ ഭൂപ്രദേശം, ധാതുശാസ്ത്രം, മൂലകങ്ങളുടെ സമൃദ്ധി എന്നിവ പഠിക്കാനും ഈ ക്യാമറകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
Chandrayaan-3 Mission:
— ISRO (@isro) August 30, 2023
Smile, please📸!
Pragyan Rover clicked an image of Vikram Lander this morning.
The 'image of the mission' was taken by the Navigation Camera onboard the Rover (NavCam).
NavCams for the Chandrayaan-3 Mission are developed by the Laboratory for… pic.twitter.com/Oece2bi6zE
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) ഗവേഷണ വികസന വിഭാഗമായ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് (എല്‍ഇഒഎസ്) ആണ് നാവ്ക്യാം വികസിപ്പിച്ചത്. വിവിധ ബഹിരാകാശ ആപ്ലിക്കേഷനുകൾക്കായി ഇലക്ട്രോ ഒപ്റ്റിക്കൽ സെൻസറുകളും സിസ്റ്റങ്ങളും രൂപകൽപ്പന ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും എല്‍ഇഒഎസ് സ്പെഷ്യലൈസ് ചെയ്യുന്നു.
സ്മൈല്‍ പ്ലീസ് എന്ന ക്യാപ്ഷനോടെയാണ് ഐഎസ്ആര്‍ഒ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഓഗസ്റ്റ് 23-ാം തീയതിയായിരുന്നു ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിലെ ദക്ഷിണദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ദക്ഷിണദ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യ രാജ്യമാകാനും ഇന്ത്യക്കായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.