/indian-express-malayalam/media/media_files/uploads/2020/10/Samsung-Galaxy-F41-1.jpg)
വിവിധ ഫീച്ചറുകളോടുകൂടി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ നിരവധി ഫോണുകളാണ് ദിനംപ്രതി വിപണിയിലെത്തുന്നത്. ക്യാമറയും പ്രൊസസറും പോലെ തന്നെ ബാറ്ററിയും ഉപഭോക്താക്കൾ പ്രാധാന്യം നൽകുന്ന ഫീച്ചറുകളിൽ ഒന്നാണ്. സാംസങ്ങാണ് 6000 എംഎഎച്ച് ബാറ്ററി സ്‌മാർട്ഫോണിൽ അവതരിപ്പിക്കുന്നത്. ഇത് കമ്പനിയിലേക്ക് നിരവധി ആളുകളെ ആകൃഷ്ടരാക്കി. പിന്നാലെ റിയൽമീ, ഇൻഫിനിക്സ് എന്നീ കമ്പനികളും മികച്ച ബാറ്ററിയുള്ള ഫോണുകൾ വിപണിയിലെത്തിച്ചു.
Samsung Galaxy M31s : സാംസങ് ഗ്യാലക്സി എം31s
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ് സാംസങ് ഗ്യാല്കസി എം31s . 18499രൂപയ്ക്ക് ലഭിക്കുന്ന ഫോണിന്റെ റാം മെമ്മറി 6 ജിബിയാണ്. 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. 6000 എംഎഎച്ച് ബാറ്ററിക്കൊപ്പം 25W ഫാസ്റ്റ് ചാർജിങ്ങും ഫോണിന്റെ പ്രത്യേകതയാണ്.
Realme Narzo 20 : റിയൽമീ നർസോ 20
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മികച്ച അഭിപ്രായം നേടിയ മൊബൈൽ ഫോൺ നിർമാതാക്കളാണ് റിയൽമീ. അതുകൊണ്ട് തന്നെ അവരുടെ ഓരോ പുതിയ മോഡലുകളിലും ഉപഭക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുന്ന തരത്തിൽ കൂടുതൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഏറ്റവും ഒടുവിൽ കമ്പനി വിപണിയിലെത്തിച്ച നർസോ സീരിസിൽ അത്തരത്തിൽ പ്രാധാന്യം നൽകിയ ഒരു കാര്യം ബാറ്ററിയായിരുന്നു. 10499 രൂപയ്ക്ക് സ്വന്തമാക്കാവുന്ന റിയൽമീ നർസോ 20 മോഡലിന്റെ ബാറ്ററി കപ്പാസിറ്റി 6000 എംഎഎച്ചാണ്. ഇതോടൊപ്പം 18 W ഫാസ്റ്റ് ചാർജിങ്ങും ഫോണിന്റെ പ്രത്യേകതയാണ്.
Samsung Galaxy M21 : സാംസങ് ഗ്യാലക്സി എം21
മിഡ് റേഞ്ചിൽ സാംസങ്ങിന്റെ മികച്ച ബാറ്ററി, ഡിസ്‌പ്ലേ, സ്റ്റോറേജിലെത്തുന്ന ഫോണാണ് ഗ്യാലക്സി എം21. 12499 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്ന ഫോണിന്റെ ഡിസ്‌പ്ലേ 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോഎൽഇഡിയാണ്. 6000 എംഎഎച്ച് ബാറ്ററിക്കൊപ്പം 15 W ഫാസ്റ്റ് ചർജറാണ് കമ്പനി നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.