Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

OnePlus 9 to Poco X3 Pro, here are all the smartphones launching in India soon- ഉടൻ ഇന്ത്യൻ വിപണയിലെത്തുന്ന സ്മാർട്ട്ഫോണുകൾ

OnePlus 9 to Poco X3 Pro, here are all the smartphones launching in India soon-ഉടൻ ഇന്ത്യൻ വിപണയിലെത്തുന്ന സ്മാർട്ട്ഫോണുകൾ

smartphones, upcoming smartphones, upcoming smartphones in india, best smartphones in india, smartphones in india, smartphones launching in march 2021, march 2021 smartphones, OnePlus 9, OnePlus 9 launch, OnePlus 9 launch date, OnePlus 9 price, OnePlus 9 price in India, OnePlus 9 specifications, OnePlus 9 leaks, Poco X3 Pro, Poco X3 Pro launch, Poco X3 Pro launch date, Poco X3 Pro price, Poco X3 Pro price in India, Poco X3 Pro features, Poco X3 Pro specifications, Realme 8, Realme 8 Pro, Realme 8 launch date, Realme 8 specifications, Samsung Galaxy A52, Vivo X60, Micromax In 1, upcoming mobile, upcoming mobile in 2021, upcoming mobile phone launch, upcoming mobile phones launch in 2021, upcoming mobile in india, OnePlus 9 Series, Realme 8 Series, Poco X3 Pro, Vivo X60 series, smartphones launch 2021, upcoming smartphones launching in india, smartphones launch 2021, smartphones launch in india 2021, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട്‌ഫോൺ, പുതിയ സ്മാർട്ട്‌ഫോണുകൾ, മികച്ച സ്മാർട്ട്‌ഫോണുകൾ, വൺപ്ലസ് 9, വൺപ്ലസ് 9 ലോഞ്ച്, വൺപ്ലസ് 9 വില, പോക്കോ എക്സ് 3 പ്രോ, പോക്കോ എക്സ് 3 പ്രോ ലോഞ്ച്, പോക്കോ എക്സ് 3 പ്രോ വില, റിയൽ‌മീ 8, റിയൽ‌മീ 8 പ്രോ, സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72, വിവോ എക്സ് 60, മൈക്രോമാക്‌സ് ഇൻ1 വൺപ്ലസ് 9 സീരീസ്, റിയൽ‌മീ 8 സീരീസ്, പോക്കോ എക്സ് 3 പ്രോ, വിവോ എക്സ് 60 സീരീസ്, ie malayalam

OnePlus 9 to Poco X3 Pro, here are all the smartphones launching in India soon: ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്മാർട്ട്‌ഫോണുകൾ ഉടൻ പുറത്തിറങ്ങും. വൺപ്ലസ്, റിയൽമീ, പൊക്കോ, സാംസങ്, വിവോ, മൈക്രോമാക്സ് ബ്രാൻഡുകളിലുള്ള ഒരുപിടി ഫോണുകൾ വരുന്ന ദിവസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തും. ബജറ്റ് മോഡലുകൾ മുതൽ അപ്പർ മിഡ്റേഞ്ച് ഫോണുകൾവരെ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഉടൻ സമാരംഭിക്കുന്ന ഫോണുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

OnePlus 9 Series- വൺപ്ലസ് 9 സീരീസ്

ജനപ്രിയ വൺപ്ലസ് 8, 8 ടി സീരീസുകൾക്ക് ശേഷം, ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് സ്മാർട്ട്‌ഫോണുകളാണ് വൺപ്ലസ് 9, 9 പ്രോ എന്നിവ. ഈ ഉപകരണങ്ങൾക്കായി വൺപ്ലസ് ആദ്യമായി സ്വീഡിഷ് ക്യാമറ നിർമാതാക്കളായ ഹാസ്സൽബ്ലാഡുമായി കൈകോർക്കുന്നു.

ഫോണുകളെക്കുറിച്ചുള്ള നിരവധി വിവരങ്ങൾ ഇതിനകംതന്നെ ചോർന്നിട്ടുണ്ട്. വൺപ്ലസ് 9, 9 പ്രോ എന്നിവയിൽ സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് വരുന്നത്. 65W ഫാസ്റ്റ് ചാർജിംഗ്, 120 ഹെർട്സ് റിഫ്രഷ് നിരക്ക്, ഒരു പുതിയ മൾട്ടി ക്യാമറ സെറ്റപ്പ് എന്നിവയും രണ്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നു. ഈ സീരിസിൽ ബജറ്റ് വിലയിൽ മറ്റൊരു ഫോൺ കൂടി ലോഞ്ച് ചെയ്യുമെന്ന അഭ്യൂഹമുണ്ട്. വൺപ്ലസ് 9 ഇ, 9 ആർ അല്ലെങ്കിൽ 9 ലൈറ്റ് എന്ന പേരിലാവും ആ ഫോൺ പുറത്തിറങ്ങുക. ഈ ഫോണിനെക്കുറിച്ച് ഇപ്പോൾ വളരെയധികം വിവരങ്ങൾ ലഭ്യമല്ല.

വൺപ്ലസ് 9 സീരീസ് 2021 മാർച്ച് 23 നാണ് ലോഞ്ച് ചെയ്യുക.

Realme 8 Series- റിയൽ‌മീ 8 സീരീസ്

റിയൽ‌മീ ഫോണുകൾ റിയൽമീ 6 മുതൽ ബജറ്റ് വിഭാഗത്തിൽ നിന്ന് മിഡ്‌റേഞ്ച്, അപ്പർ മിഡ്‌റേഞ്ച് വിഭാഗത്തിലേക്ക് മാറിയിരുന്നു. റിയൽ‌മീ 7 സീരീസും ആ പ്രവണത തുടർന്നു. ഇപ്പോൾ റിയൽ‌മീ 8 സീരീസ് പുറത്തിറങ്ങുകയാണ്. മുൻനിര ഫോണുകൾ മിഡ് റേഞ്ച് പ്രൈസ് വിലയിൽ ഈ ഫോണുകളിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

108 എംപി പ്രധാന ക്യാമറ ഈ സീരിസിലെ ഒരു ഫോണിലുണ്ടാവും. 8 പ്രോ പതിപ്പിലാകും ഈ ക്യാമറ. റിയൽമി 8 പതിപ്പിൽ 64 എംപി പ്രധാന ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ഫോണുകളിൽ അമോലെഡ് ഡിസ്പ്ലേ പാനലുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുകളും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയടെക് ഹീലിയോ ജി 95 ചിപ്‌സെറ്റാവും റിയൽ‌മീ 8 ൽ, റിയൽ‌മീ 8 പ്രോയിൽ ഒരു സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണുകളിൽ 5 ജി പിന്തുണയുണ്ടാവുമോ എന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

20,000 രൂപയ്ക്ക് മുകളിലുള്ള ഇനി ലോഞ്ച് ചെയ്യുന്ന എല്ലാ ഫോണുകളിലും 5 ജി ഫീച്ചർ കൊണ്ടുവരുമെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റിയൽമീ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, റിയൽ‌മീ 8 സീരീസിലെ ഫോണുകളുടെ വില അതിനേക്കാൾ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽ‌മെ 8 സീരീസ് മാർച്ച് 24 ന് വൈകുന്നേരം 7: 30 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.

Poco X3 Pro-പോക്കോ എക്സ് 3 പ്രോ

മിഡ്‌റേഞ്ച് ഫോണായ പോക്കോ എക്സ് 3യുടെ പ്രോ പതിപ്പായ ഈ ഫോണിൽ ഒരു മുൻനിര ചിപ്‌സെറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പോക്കോ എക്സ് 3 പ്രോയെക്കുറിച്ച് ഇതുവരെ ധാരാളം വിശദാംശങ്ങൾ അറിയില്ല. പക്ഷേ ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് സ്നാപ്ഡ്രാഗൺ 800 സീരീസ് ചിപ്പാവും ഫോണിലെന്നാണ്.

ചിപ്‌സെറ്റിനുപുറമെ, മറ്റു കാര്യങ്ങളിൽ പോക്കോ എക്സ് 3 യുമായി വളരെ അടുത്ത സവിശേഷതകൾ ഫോണിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യഭാഗത്ത് വിന്യസിച്ച മുൻ ക്യാമറ, പിറകിൽ വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ, പിന്നിൽ 48 എംപി ക്വാഡ് ക്യാമറ ലേഔട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പോക്കോ എക്സ് 3 പ്രോ ആഗോളതലത്തിൽ മാർച്ച് 22 ന് ലോഞ്ച് ചെയ്യും. ഇന്ത്യയി മാർച്ച് 30 നും ലോഞ്ച് ചെയ്യും.

Micromax In 1- മൈക്രോമാക്സ് ഇൻ 1

റെഡ്മി, പോക്കോ, റിയൽ‌മീ തുടങ്ങിയ ബ്രാൻ‌ഡുകളിലെ ബജറ്റ് ഫോണുകളുടേതിന് സമാനമായ ഫീച്ചറുകൾ മൈക്രോമാക്സ് ഇൻ 1 ഫോണിലും പ്രതീക്ഷിക്കപ്പെടുന്നു. മൈക്രോമാക്സ് ഇൻ 1 ഫോണിൽ മീഡിയടെക് ഹീലിയോ ജി 80 ചിപ്‌സെറ്റ് 6 ജിബി റാം, 5,000 എംഎഎച്ച് ബാറ്ററി, 128 ജിബി സ്റ്റോറേജ് എന്നിവയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേയും പിറകിൽ 48 എംപി മെയിൻ ക്യാമറയും രണ്ട് 2 എംപി ലെൻസുകളും ഫോണിലുണ്ടാവും 1 മാർച്ച് 19 ന് ഫോൺ പുറത്തിറങ്ങും.

Vivo X60 series- വിവോ എക്സ് 60 സീരീസ്

വിവോ എക്സ് 60 സീരീസ് ബ്രാൻഡിന്റെ എക്സ് 50 സീരീസിന്റെ പിൻഗാമിയാണ്. കൂടാതെ എക്സ് സീരീസിന്റെ പ്രധാന സവിശേഷതയായ ക്യാമറ പെർഫോമൻസിൽ ഈ സീരിസിൽ കൂടുതൽ മെച്ചപ്പെടുത്തലുകളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ ക്യാമറയ്ക്കായി കാൾ സീസുമായുള്ള പങ്കാളിത്തവും ബ്രാൻഡ് സ്ഥിരീകരിച്ചു. പുതിയ എക്സ് 60 സീരീസ് 5 ജി സപ്പോർട്ടുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. സീരീസിൽ വിവോ എക്സ് 60, എക്സ് 60 പ്രോ, എക്സ് 60 പ്രോ + എന്നിങ്ങനെ മൂന്ന് ഫോണുകളാവും ഉണ്ടാവുക.

ബേസ് മോഡലിൽ സ്നാപ്ഡ്രാഗൺ 870 ചിപ്സെറ്റും പ്രോ+ മോഡലിൽ ഒരു സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റുമാവും ഈ ഫോണിലുണ്ടാവുക. 48 എംപി മെയിൻ ക്യാമറയും 13 എംപി അൾട്രാവൈഡ്, ടെലിഫോട്ടോ സെൻസറുമുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാവും എക്സ് 60 ഫോണിൽ. പ്രോ മോഡലിൽ പെരിസ്‌കോപ്പ് ലെൻസുകൂടി അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാവുമുണ്ടാവുക എന്നും പ്രതീക്ഷിക്കുന്നു. പ്രോ + 50 മോഡലിൽ എംപി പ്രൈമറി സെൻസർ, 48 എംപി അൾട്രാ വൈഡ് സെൻസർ, 32 എംപി പോർട്രെയിറ്റ് ലെൻസ്, 8 എംപി പെരിസ്‌കോപ്പ് ലെൻസ് എന്നിവയുണ്ടാവും. വിവോ എക്സ് 60 സീരീസ് മാർച്ച് 25 ന് ഇന്ത്യയിൽ അവതരിപ്പിക്കും.

Samsung Galaxy A52, A72- സാംസങ് ഗാലക്‌സി എ 52, എ 72

സാംസങ് ഗാലക്‌സി എ 52, എ 72 എന്നിവ രണ്ടാഴ്ചയായി വെബിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മാർച്ച് 17 ന് ഇവ ഔദ്യോഗികമായി പുറത്തിറക്കി. എന്നിരുന്നാലും, ഇന്ത്യയിൽ ഇവ എന്നുമുതൽ ലഭ്യമാവുമെന്ന് വ്യക്തമല്ല.

ഗാലക്‌സി എ 52 ഫോണിന് 6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെർട്സ് / 120 ഹെർട്സ് റിഫ്രഷ് റേറ്റ് (5 ജി വേരിയന്റിൽ മാത്രമാണ് 120 ഹെർട്സ്) പിന്തുണ എന്നിവയുണ്ട്. 8 ജിബി റാം, 64 എംപി ക്വാഡ് ക്യാമറ സെറ്റിങ് എന്നിവയുണ്ട്. 4 ജി വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 720 ജി, 5 ജി വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 750 ജി എന്നിവയാണ് ഫോണിന് പ്രൊസസിങ് ശേഷി നൽകുന്നത്. 25 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.

ഗാലക്‌സി എ 72 ഫോണിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റ് പിന്തുണയുള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയാണ്. സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റ്, 8 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിവ ഫോണിലുണ്ട്. 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പും 32 എംപി മുൻ ക്യാമറയും ഫോണിലുണ്ട്. ഫോണിലെ 5000 എംഎഎച്ച് ബാറ്ററി ഇപ്പോൾ 25വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Smartphones launching soon india soon oneplus poco samsung realme

Next Story
Jio vs Airtel vs Vi: 129 രൂപയ്ക്ക് താഴെയുളള മികച്ച പ്രീപെയ്ഡ് പ്ലാനുകൾjio, airtel, vi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com