/indian-express-malayalam/media/media_files/uploads/2021/12/Smartphone.jpg)
മുംബൈ: വിവിധ വിഭാഗങ്ങളിലായി നിരവധി സ്മാര്‍ട്ട്ഫോണുകളാണ് 2022 ആദ്യ മാസങ്ങളില്‍ വിപണിയിലെത്തുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകളായ റിയല്‍മി ജിടി 2 സീരീസ്, വണ്‍പ്ലസ് 10 സീരീസ് തുടങ്ങി മിഡ് റെയ്ഞ്ച് ഫോണായ ഷവോമി 11 ഐ സിരീസ് വരെ നീളുന്നു പേരുകള്‍. 2022 ജനുവരിയില്‍ പുറത്തിറങ്ങുന്ന ചില ഫോണുകള്‍ പരിശോധിക്കാം.
വണ്‍പ്ലസ് 10, വണ്‍പ്ലസ് 10 പ്രൊ
ജനുവരിയിലായിരിക്കും വണ്‍പ്ലസ് 10 സീരീസിന്റെ ലോഞ്ച് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വിപണിയിലെത്തുന്ന തീയതി സംബന്ധിച്ച് വ്യക്തതയില്ല. പുതിയ കുറച്ച് സവിശേഷതകളോടു കൂടിയാകും ഫോണ്‍ എത്തുക എന്നാണ് ലഭിക്കുന്ന വിവരം. വണ്‍പ്ലസ് 10, വണ്‍പ്ലസ് 10 പ്രൊ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് 10 സീരീസ്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 ചിപ്സെറ്റായിരിക്കും ഫോണില്‍ വരുന്നത്. ക്യാമറയിലും ചില മാറ്റങ്ങളുണ്ട്. എല്‍ടിപിഒ പാനലോടെയാകും ഫോണ്‍ എത്തുക എന്ന് വണ്‍പ്ലസ് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. യൂണിഫൈഡ് ഒഎസില്‍ എത്തുന്ന ആദ്യത്തെ വണ്‍പ്ലസ് ഫോണായിരിക്കും 10 സീരീസ്.
ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ്
ജനുവരി ആറാം തീയതിയാണ് ഷവോമി 11ഐ, ഷവോമി 11ഐ ഹൈപ്പര്‍ചാര്‍ജ് എന്നീ ഫോണുകള്‍ വിപണിയിലെത്തുന്നത്. റെഡ്മി നോട്ട് 11 പ്രൊ, റെഡ്മി നോട്ട് 11 പ്രൊ പ്ലസ് എന്നീ ഫോണുകളെ ആസ്പദമാക്കിയായിരിക്കും ഷവോമി 11ഐ സീരീസ്.
120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ മികച്ച ബാറ്ററിയുമായാണ് ഷവോമി 11ഐ എത്തുക. 15 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് ചാര്‍ജ് എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.
റിയല്‍മി ജിടി, റിയല്‍മി ജിടി 2 പ്രൊ
റിയല്‍മിയുടെ ജിടി സിരീസില്‍ പുതിയതായി വരുന്ന ഫോണുകളാണ് ജിടി 2, ജിടി 2 പ്രൊ എന്നിവ. പുതിയ ഡിസൈനിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. ഫോണിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെങ്കിലും ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലാണ് റിയല്‍മി ജിടി 2 സീരീസ് വരുന്നത്. സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 ചിപ്സെറ്റാണ് ഫോണില്‍ വരുന്നത്. ജനുവരി ആറാം തീയതി ഫോണ്‍ വിപണിയിലെത്തും.
ഇന്‍ഫിനിക്സ് 5ജി ഫോണ്‍
ലാവ അഗ്നി, റെഡ്മി 11ടി തുടങ്ങിയ ഫോണുകളോട് മത്സരിക്കുന്നതിന് 20,000 രൂപയില്‍ താഴെ വരുന്ന 5ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഇൻഫിനിക്സ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ കമ്പനിയുടെ ഫോണുകളെല്ലാം 4ജിയാണ്. ഇന്‍ഫിനിക്സ് 5ജി കമ്പനിയുടെ ആദ്യ 5ജി സ്മാര്‍ട്ട്ഫോണായിരിക്കും. ഉപകരണത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഔദ്യോഗിക പേര് പോലും കമ്പനി പുറത്തു വിട്ടിട്ടില്ല.
വിവൊ വി23 5ജി, വിവൊ വി23 പ്രൊ 5ജി
വിവൊ വി23 5ജി സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന കാര്യം കമ്പനി സ്ഥിരികരിച്ചെങ്കിലും കൃത്യമായ ദിവസം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. ജനുവരി അഞ്ചിന് ഫോണ്‍ വിപണിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. മിഡിയടെക് ഡെമെന്‍സിറ്റി 1200 എസ്ഒസി പ്രൊസസറായിരിക്കും ഫോണില്‍ വരുന്നത്. എട്ട് ജിബി റാമിന്റെ പിന്തുണയുമുണ്ടാകും.
Also Read: പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ട്ടലും വോഡാഫോണ്‍ ഐഡിയയും; വിശദാംശങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.