/indian-express-malayalam/media/media_files/uploads/2019/10/smart-mobile-phone.jpg)
ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാർട്ഫോൺ വിപണികളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് ദിവസംതോറും നിരവധി ഫോണുകളാണ് ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ഫീച്ചറുകളോടുകൂടെ വ്യത്യസ്തമായ വിലയിൽ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന മോഡലുകൾ വിപണിയിൽ എത്തി്ക്കൊണ്ടിരിക്കുന്നു.
വരാനിരിക്കുന്നതും അത്തരത്തിൽ ഗംഭീര എൻട്രീ പ്രതീക്ഷിക്കുന്ന കുറച്ച് ഫോണുകളാണ്. പ്രമുഖ സ്മാർട്ഫോൺ നിർമാതാക്കളായ സാംസങും റെഡ്മിയും ഉൾപ്പടെയുള്ള കമ്പനികൾ ചില മോഡലുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തിൽ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുന്ന പ്രധാന മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.
ഐക്യൂ 3
വിവോയുടെ സബ് ബ്രാൻഡായി ഇന്ത്യൻ വിപണിയിലേക്ക് കാലെടുത്ത് വെക്കാനൊരുങ്ങുകയാണ് ഐക്യൂ. ചൈനയിലേത് പോലെ തന്നെ ഇന്ത്യയിലും സ്വതന്ത്ര കമ്പനിയായി പ്രവർത്തിക്കുന്ന ഐക്യൂ, ഐക്യൂ 3 എന്ന മോഡലാണ് വിപണിയിൽ ആദ്യം എത്തിക്കുന്നത്. ഫെബ്രുവരി 25നായിരിക്കും കമ്പനി ഫോൺ അവതരിപ്പിക്കുക. സ്നാപ്ഡ്രാഗൻ 865 ഫ്ലാഗ്ഷിപ് പ്രൊസസറിൽ ആദ്യമായി ഇന്ത്യയിലെത്തുന്ന ഫോണെന്ന പ്രത്യേകതയുമായിട്ടാകും ഐക്യൂ 3യുടെ കടന്നു വരവ്.
ഒപ്പോ റെനോ 3 പ്രോ
പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഒപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണാണ് ഒപ്പോ റെനോ 3 പ്രോ. മാർച്ച് ആദ്യം തന്നെ ഇന്ത്യൻ വിപണികളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്റെ പ്രധാന സവിശേഷത ഡിസൈൻ തന്നെയാണ്. ഒപ്പം മുന്നിൽ പഞ്ച് ഹോൾ ക്യാമറയും പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പും ഫോണിന്റെ സ്വഭാവിക ഭംഗി വർധിപ്പിക്കുന്നു. ചൈനയിൽ ഇതിനോടകം എത്തിയ ഫോണിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സാംസങ് ഗ്യാലക്സി M31
പ്രമുഖ സ്മാർട് ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറെ ജനപ്രീതി നേടിയ സീരിസാണ് M. എം സീരിസിൽ 2020ലെ ആദ്യ ഫോൺ ഈ മാസം കമ്പനി അവതരിപ്പിക്കും. ഫെബ്രുവരി 25നാണ് സാംസങ് ഗ്യാലക്സി M31 കമ്പനി അവതരിപ്പിക്കുന്നത്. സാംസങ് ഗ്യാലക്സി M30 യുടെ പിൻഗാമി എത്തുന്നത് 64 MP ക്യാമറയോടും 6000 mAh ബാറ്ററിയോടുമാണെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.
സൂപ്പർ അമോൾഡ് സ്ക്രീനാണ് സാംസങ്ങ് ഗ്യാലക്സി M31ന്റേതെന്നും മൈക്രോ സൈറ്റ് പറയുന്നു. എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. 6000 mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 6GB റാം ഫോണിന്റെ മികച്ച പെർഫോമൻസിനും അടിത്തറയിടുന്നു.
ഷവോമി എംഐ 10, എംഐ 10 പ്രോ
ജനപ്രിയ സ്മാർട്ഫോണ ബ്രാൻഡായ ഷവോമിയും രണ്ട് പുതിയ ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ചൈനയിൽ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച ഷവോമി എംഐ 10, എംഐ 10 പ്രോ എന്നീ രണ്ട് മോഡലുകൾ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us