ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇനിമുതൽ മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകകളിലും ഉപയോഗിക്കാനാവും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ആമസോൺ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈൽ ആപ്പുകളും ലഭ്യമാവുക. നേരത്തേ ഹിന്ദിയിൽ ആമസോൺ ഇന്ത്യ വെബ്സൈറ്റും ആപ്പും ലഭ്യമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ മലയാളം അടക്കമുള്ള ഭാഷകളിലെ സേവനങ്ങളും ലഭ്യമായിരുന്നു.

രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ഇംഗ്ലിഷ് സംസാരിക്കാത്ത ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ആമസോൺ ഇന്ത്യ വ്യക്തമാക്കി.

“80 ശതമാനം പേർ ഇംഗ്ലീഷ് സംസാരിക്കാത്തവരും ഒരുപക്ഷേ അവർക്ക് ഇഷ്ടമുള്ള ഭാഷയിൽ സേവനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, അത് ആമസോൺ അവർക്ക് ലഭ്യമാക്കുകയേ വേണ്ടതുള്ളൂ, ഞങ്ങൾ സേവനങ്ങൾ എങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്നത് അവർക്ക് പ്രധാനമാണ്,” ആമസോൺ ഇന്ത്യ കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ കിഷോർ തോട്ട ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

പുതുതായി 200 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ ആകർഷിക്കാൻ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ ആപ്പ് ലഭ്യമാക്കിയതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ കേൾക്കാറഉള്ള ഒരു കാര്യം അവർ [ഉപഭോക്താക്കൾ] അവർക്ക് ഇഷ്ടമുള്ള ഭാഷയിലുള്ള കാര്യങ്ങളിൽ ഇടപെടുമെന്നാണ്,” കിഷോർ തോട്ട പറഞ്ഞു.

Read More: സംഗീത പ്രേമികൾക്ക് വസന്തകാലം; സരിഗമ കാർവാൻ മലയാളത്തിലും

രണ്ട് വർഷം മുമ്പാണ്, ആമസോൺ സൈറ്റിലും ആപ്ലിക്കേഷനുകളിലും ഹിന്ദി ഓപ്ഷൻ ചേർത്തത്. ഇത് ഹിന്ദി സംസാരിക്കുന്ന 52.83 കോടിയിലധികം ആളുകളിലേക്കോ രാജ്യത്തെ ജനസംഖ്യയുടെ 43.63 ശതമാനത്തിലേക്കോ ആമസോണിനെ എത്തിക്കാൻ സഹായിച്ചതായി കമ്പനി അവകാശപ്പെട്ടു. “ഹിന്ദി ഭാഷാ പിന്തുണയോടെയാണ് ഞങ്ങൾ ഇത് നേരിട്ട് കണ്ടത്, തുടക്കത്തിൽ ഹിന്ദിയിലേക്ക് മാറിയ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം നിലവിലുള്ള ഇംഗ്ലീഷ് ഉപഭോക്താക്കളായിരുന്നു. അവരിൽ വലിയൊരു പങ്കും മുമ്പ് ബ്രൗസുചെയ്യുന്നുണ്ടെങ്കിലും ഇടപാടുകൾ നടത്തിയിരുന്നില്ല. ഒരിക്കൽ അവർ തങ്ങളുടെ ഭാഷ ഹിന്ദിയിലേക്ക് മാറിയപ്പോൾ, അവർ ആദ്യമായി ഉൽപന്നങ്ങൾ വാങ്ങാൻ തുടങ്ങി, മുമ്പത്തേതിനേക്കാൾ കൂടുതൽ തവണ വാങ്ങാനും തുടങ്ങി,” അദ്ദേഹം വിശദീകരിച്ചു.

ഹിന്ദിയിലും മറ്റ് പ്രാദേശിക ഇന്ത്യൻ ഭാഷകളിലും ആമസോണിന്റെ വെബ്‌സൈറ്റും അപ്പുകളും ലഭ്യമാക്കുന്നത് ഉൽപ്പന്നങ്ങൾ ബ്രൗസുചെയ്യാനും ഷോപ്പുചെയ്യാനും ഉപയോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് കിഷോർ തോട്ട പറഞ്ഞു. “കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, ആമസോൺ ഇന്ത്യയിൽ ബ്രൗസ് ചെയ്യാനും ഉൽപന്നങ്ങൾ വാങ്ങാനും ഹിന്ദി പതിപ്പ് ഉപയോഗിച്ചവരുടെ എണ്ണം മൂന്ന് മടങ്ങായി വർധിച്ചെന്നും അദ്ദേഹം പറഞ്ഞു.

Read More: Now shop on Amazon.in in Kannada, Malayalam, Tamil and Telugu

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook