ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിംഗുകളെ ലക്ഷ്യമിട്ടുളള തട്ടിപ്പുകള്‍ തടയാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുരക്ഷിതമല്ലാത്തതും പഴയതുമായ എടിഎം കാര്‍ഡുകള്‍ അസാധുവാക്കുന്നു. നിലവിലുളള മാഗ്നറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗികരിച്ച ഇവിഎം ചിപ് കാര്‍ഡുകളാണ് വിതരണം ചെയ്യുക. മാഗ്നറ്റിക് കാര്‍ഡുകള്‍ കൈവശം ഉളളവരുടെ കാര്‍ഡുകള്‍ താമസിയാതെ തന്നെ റദ്ദാക്കപ്പെടും. ഈ തടസ്സം നേരിടാതിരിക്കാന്‍ ബാങ്കുകളില്‍ ചെന്ന് ഇവിഎം ചിപ് കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് എസ്ബിഐ അറിയിച്ചു.
നേരത്തേ എച്ച്ഡിഎഫ്സി അടക്കമുളള ബാങ്കുകള്‍ ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ എസ്ബിഐയുടെ പരിഷ്കാരം വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കും. പുതിയ കാര്‍ഡിനായി http://www.onlinesbi.com എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ അപേക്ഷിക്കാം. ഇതില്‍ eService എന്ന വിഭാഗത്തില്‍ ATM Card Services എന്ന ഓപ്ഷനില്‍ അപേക്ഷ നല്‍കാം. അല്ലെങ്കില്‍ അതാത് ബാങ്ക് ശാഖകളില്‍ സമീപിച്ചാലും മതിയാകും.
സൗജന്യമായിട്ടായിരിക്കും ഇവിഎം ചിപ് കാര്‍ഡുകള്‍ ലഭ്യമാകുക. ഇനി നിങ്ങളുടെ കൈയില്‍ ഉളളത് മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡാണോ ഇവിഎം ചിപ് കാര്‍!ഡാണോ എന്ന് കാര്‍ഡിന്റെ മുന്‍ ഭാഗത്ത് പരിശോധിക്കാം. ചിപ് ഇല്ലെങ്കില്‍ അത് മാഗ്സ്ട്രിപ് കാര്‍ഡാണ്.